സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം;മത്സ്യത്തൊഴിലാളികൾ 18 വരെ കടിൽ പോകരുത്

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തിനുള്ളലിൽ സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരിക്ക് തെക്ക് രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ ഇതേതുടർന്ന് കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

മത്സ്യതൊഴിലാളികളോട് ഈ മാസം 18 വരെ കടലിൽ പോകരുതെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കടലിൽ രണ്ടര മീറ്റർ മുതൽ നാല് മീറ്റർ വരെ തിരമാലകൾ ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്.

Related posts