പത്തുകിലോ കഞ്ചാവുമായി ജഗപതി സ്വദേശി മ​ഹീ​ന്ദ്ര ചി​ഞ്ചാ​നി അറസ്റ്റിൽ; ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കു വിതരണം ചെയ്യാനായി കൊണ്ടുവന്നപ്പോളാണ് അറസ്റ്റിലായത്

arrest-kanchavu-jagapathiചാ​വ​ക്കാ​ട്: തീ​ര​ദേ​ശ​ത്തെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കു വി​ത​ര​ണം ചെ​യ്യാ​നാ​യി കൊ​ണ്ടു​വ​ന്ന പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​യെ ചാ​വ​ക്കാ​ട് സി​ഐ കെ.​ജി. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.  ഒ​ഡീ​ഷ ഗ​ജ​പ​തി ജി​ല്ല​യി​ലെ  ഉ​ദ​യ​ഗി​രി ചെ​ല്ല​ക​ട സ്വ​ദേ​ശി സു​രേ​ന്ദ്ര ചി​ഞ്ചാ​നി​യു​ടെ മ​ക​ൻ മ​ഹീ​ന്ദ്ര ചി​ഞ്ചാ​നി (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.30നു ​ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ലാ​പ്ടോ​പ്പ് മോ​ഡ​ൽ വ​ലി​യ ബാ​ഗി​ൽ ര​ണ്ടുകി​ലോ വീ​ത​മു​ള്ള അ​ഞ്ചു പാ​യ്ക്ക​റ്റു​ക​ളാ​ണു സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കു​റ്റി​പ്പു​റ​ത്തു​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​ലാ​ണു മ​ഹീ​ന്ദ്ര​ൻ ചാ​വ​ക്കാ​ട്ടു വ​ന്നി​റ​ങ്ങി​യ​ത്. ഒ​റീ​സ​യി​ൽ​നി​ന്നു ട്രെ​യി​ൻ മാ​ർ​ഗം കോ​ക്കോ​ട്ടേ​ക്കും, അ​വി​ടെ​നി​ന്നു ട്രെ​യി​നി​ൽ കു​റ്റി​പ്പു​റ​ത്തും എ​ത്തു​ക​യാ​യി​രു​ന്നു.

ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ അ​ഷ​റ​ഫ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ രാ​ഗേ​ഷ്, ഹ​ബീ​ബ്, സു​ദേ​വ്, ചാ​വ​ക്കാ​ട് സി​ഐ സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ.​വി. മാ​ധ​വ​ൻ, സി​പി​ഒ മാ​രാ​യ സ​ന്ദീ​പ്, ജോ​ഷി, വ​ർ​ഗീ​സ,് സു​നി​ൽ എ​ന്നി​വ​രും പോ​ലീ​സ്  സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts