അഭിനയം ഫലിച്ചില്ല..! എ​ക്സൈ​സ് സം​ഘം കൈ​കാ​ണി​ച്ചപ്പോഴേ ബൈക്ക് നിർത്തി; പക്ഷേ പോലീസിന്‍റെയിടത്ത് ഇവരുടെ അഭിനയം ഫലിച്ചില്ല; ബൈക്ക് പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും കഞ്ചാവ് പൊതുകൾ പിടിച്ചെടുത്തു

നാ​ദാ​പു​രം: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മേ​ഖ​ല​യി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്ന 80 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​രെ നാ​ദാ​പു​രം എ​ക്സൈ​സ് അ​റ​സ്റ്റു ചെ​യ്തു. ചെ​ക്യാ​ട് സ്വ​ദേ​ശി പാ​ലോ​ള്ള​തി​ൽ ഷി​ജി​ലേ​ഷ് (30),വാ​ണി​മേ​ൽ വെ​ള​ളി​യോ​ട് സ്വ​ദേ​ശി കോ​ട്ട് മു​ക്ക​ത്ത് മ​നോ​ജ് (43) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്പ​ത​ര​യ്ക്ക്

ത​ല​ശേ​രി നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ ആ​വോ​ലം മൊ​താ​ക്ക​ര പ​ള​ളി​ക്ക് സ​മീ​പ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ര​ണ്ട് പേ​രും പി​ടി​യി​ലാ​യ​ത്.​ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കെഎ​ൽ 18 എ​സ് 816 മോ​ട്ടോ​ർ ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​എ​ക്സൈ​സ് സം​ഘം കൈ​കാ​ണി​ച്ച് നി​ർ​ത്തി​യ ബൈ​ക്കി​ൽ പേ​പ്പ​ർ ക​വ​റി​ലാ​ക്കി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.​

പി​ടി​യി​ലാ​യ ര​ണ്ട് പ്ര​തി​ക​ളെ​യും നാ​ദാ​പു​രം കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.​ആ​വോ​ലം ക​ല്ലാ​ച്ചി റോ​ഡി​ൽ ക​ഞ്ചാ​വു​മാ​യി ഈ​യ്യ​ങ്കോ​ട് കാ​ക്കാ​ട്ടി​ൽ സ്വ​ദേ​ശി ഒ​ത​യോ​ത്ത് നാ​ണു​വി​നെ എ​ക്സൈ​സ് സം​ഘം 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത്.​നാ​ദാ​പു​രം, ക​ല്ലാ​ച്ചി ടൗ​ണു​ക​ളി​ൽ പ​ട്ടാ​പ്പ​ക​ൽ പോ​ലും ല​ഹ​രി വി​ൽ​പ​ന ത​കൃ​തി​യാ​ണ്.

Related posts