ലഹരിക്കും പണത്തിനും വേണ്ടി..! ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സംഭവത്തിൽ അറസ്റ്റിലായ നാ​ലു പേ​രും വി​ദ്യാ​ര്‍​ഥി​ക​ള്‍; ക​ഞ്ചാ​വ് എ​ത്തി​ച്ച​ത് ഉ​പ​യോ​ഗ​ത്തി​നും വി​ല്‍​പ്പ​നയ്​ക്കും

kanchavuകൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ ക​ഞ്ചാ​വു​മാ​യി ഇ​ന്ന​ലെ പി​ടി​യി​ലാ​യ നാ​ലു​പേ​രും വി​ദ്യാ​ര്‍​ഥി​ക​ള്‍. പ്ല​സ് ടു ​ക​ഴി​ഞ്ഞ​വ​രും പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യ ഇ​വ​ര്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച​താ​ക​ട്ടെ സേ​ല​ത്തു​നി​ന്നും ഇ​ടു​ക്കി​യി​ല്‍​നി​ന്നും. 400 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ചേ​ര്‍​ത്ത​ല  പു​ത്ത​ന്‍​ചി​റ​വീ​ട്ടി​ല്‍  ന​ന്ദു (19), ആ​ല​പ്പു​ഴ മേ​ട്ടും​പു​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ (20) എ​ന്നി​രും 150 ഗ്രാം ​ക​ഞ്ചാ​വു​മാ​യി  കു​മ്പ​ള​ങ്ങി താ​മ​ര​പ്പി​ള്ളി വീ​ട്ടി​ല്‍ അ​ഖി​ലി​ല്‍ം (18) പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളു​മാ​ണു പി​ടി​യി​ലാ​യ​ത്.

ഇ​തി​ല്‍ ആ​ദ്യ സം​ഘ​ത്തെ സെ​ന്‍​ട്ര​ല്‍ എ​സ്ഐ ജോ​സ​ഫ് സാ​ജ​നും മ​റ്റു ര​ണ്ടു പേ​രെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്ഐ വി​പി​ന്‍​ദാ​സു​മാ​ണു പി​ടി​കൂ​ടി​യ​ത്. ആ​ദ്യ​സം​ഘം സേ​ല​ത്തു​നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി​യ​പ്പോ​ള്‍ ഇ​ടു​ക്കി​യി​ല്‍ പി​താ​വിന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണു ക​ഞ്ചാ​വു വാ​ങ്ങി​യ​തെ​ന്നാ​ണു ര​ണ്ടാ​മ​ത്തെ സം​ഘം പോ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി. പി​ടി​യി​ലാ​യ​വ​ര്‍ ഉ​പ​യോ​ഗ​ത്തി​നും വി​ല്‍​പ്പ​ന​യ്ക്കും വേ​ണ്ടി​യാ​ണു ക​ഞ്ചാ​വ് വാ​ങ്ങി​യ​തെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക​ളെ​ക്കു​റി​ച്ച് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച്  അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ര്‍  എം. ​ര​മേ​ശ്കു​മാ​റി​നു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഷാ​ഡോ സ​ബ്-​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഹ​ണി കെ. ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പി​ടി​യി​ലാ​യ​വ​ര്‍. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Related posts