കഞ്ചാവ് രാജയും കുട്ടികളും പിടിയിൽ;  ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി  ആറുപേർ പിടിയിൽ; രണ്ടാം പ്രതി ഷാഫി കഞ്ചാവുകേസിലെ മുഖ്യകണ്ണിയെന്ന് പോലീസ്

തൃ​പ്ര​യാ​ർ: 17 കി​ലോ ക​ഞ്ചാ​വു​മാ​യി വ​ല​പ്പാ​ട് ആ​റു പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. വാ​ള​യാ​ർ സ്വ​ദേ​ശി ക​ഞ്ചാ​വ് രാ​ജ വ​ടി​വേ​ലു എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ടി​വേ​ലു(32), പ​ഴു​വി​ൽ ചാ​ഴൂ​ർ റോ​ഡ് പു​ഴ​ങ്ക​ര​യി​ല്ല​ത്ത് വീ​ട്ടി​ൽ മൗ​സ് ബ്രോ ​എ​ന്നു വി​ളി​ക്കു​ന്ന ഷാ​ഫി (22), ചാ​ഴൂ​ർ ചെ​മ്മാ​നി വീ​ട്ടി​ൽ വി​ബി​ൻ (29), മാ​ങ്ങാ​ട്ടു​ക​ര പ​ടി​യം പ​ള​ളി​യി​ൽ വീ​ട്ടി​ൽ അ​ഖി​ൽ(19), മാ​ങ്ങാ​ട്ടു​ക​ര വ​ഴി​യ​ന്പ​ലം ഏ​ങ്ങ​ടി വീ​ട്ടി​ൽ നി​ഖി​ൽ(26), പ​ഴു​വി​ൽ വെ​സ്റ്റ് പ​ട്ടാ​ലി വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (21) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല ക്രൈം ​ബ്രാ​ഞ്ച് സ്ക്വാ​ഡും വ​ല​പ്പാ​ട് പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ടി​എ​സ്ജി​എ സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്തു​വെ​ച്ചാ​ണ് ഇ​വ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ല​ക​പ്പെ​ട്ട​ത്. ര​ണ്ടാം പ്ര​തി​യാ​യ ഷാ​ഫി​യാ​ണ് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​ലെ മു​ഖ്യ​ക​ണ്ണി.തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ പ​ല ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്കും ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​ത് ഷാ​ഫി​യാ​ണ്.ഷാ​ഫി അ​ന്തി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി​യും ത​മി​ഴ്നാ​ട്ടി​ലെ ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​ണ്. ത​മി​ഴ് നാ​ട്ടി​ലെ ജ​യി​ലി​ൽ കി​ട​ന്ന​പ്പോ​ഴു​ള്ള പ​രി​ച​യം വെ​ച്ചാ​ണ് ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​ത്.

ക​ള​മ​ശേ​രി​യി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ക​ള​മ​ശേ​രി​യി​ൽ വാ​ട​ക​വീ​ട്ടി​ലാ​ണ് ഷാ​ഫി​യു​ടെ താ​മ​സം. പോ​ലീ​സ് ശ്ര​ദ്ധി​ക്കാ​തി​രി​ക്കാ​നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നു ഇ​ത്. ഇ​വി​ടെ​യി​രു​ന്നാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് ക​ച്ച​വ​ടം നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ വ​ടി​വേ​ലു ആ​ന്ദ്ര​യി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ് ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലെ പ്ര​ധാ​നി​യാ​ണ്.

വി​ബി​ൻ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഇ​യാ​ൾ​ക്ക് കാ​ട്ടൂ​ർ, ചേ​ർ​പ്പ്, എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ ഉ​ണ്ട്.ഇ​വ​ർ പു​തി​യ ചെ​റു​പ്പ​ക്കാ​രെ സം​ഘ​ത്തി​ൽ ചേ​ർ​ത്ത് പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ചു വ​രി​ക​യാ​യി​രു​ന്നു.ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി, പ​ഴ​നി, കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ബ​സ് മാ​ർ​ഗം തൃ​പ്ര​യാ​റി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ശേ​ഷം ടി​എ​സ്ജി​എ സ്റ്റേ​ഡി​യം പ​രി​സ​ര​ത്തു​വെ​ച്ചു ക​ഞ്ചാ​വ് കൈ​മാ​റു​ന്പോ​ഴാ​ണ് പ്ര​തി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല​പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ർ​ഗീ​സ്, തൃ​ശൂ​ർ റൂ​റ​ൽ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഫ്രാ​ൻ​സി​സ് ഷെ​ൽ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ർ​ക്കോ​ടി​ക്സ് സ്പെ​ഷ്യ​ൽ ഫോ​ഴ്സ് ടീം ​അം​ഗ​ങ്ങ​ളാ​യ വ​ല​പ്പാ​ട് സി​ഐ ഷൈ​ജു, വ​ല​പ്പാ​ട് എ​സ്ഐ ബൈ​ജു,

റൂ​റ​ൽ ക്രൈം ​ബ്രാ​ഞ്ച് എ​സ്ഐ എം.​പി.​മു​ഹ​മ്മ​ദ് റാ​ഫി, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ രാ​ഗേ​ഷ്, ജ​യ​കൃ​ഷ്ണ​ൻ,ജോ​ബ്, സു​ദേ​വ്, സി​പി​ഒ ലി​ജു ഇ​യ്യാ​നി, വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ജൂ​നി​യ​ർ എ​സ്ഐ ര​തീ​ഷ്, സീ​നി​യ​ർ സി​പി​ഒ റ​ഫീ​ഖ്, ജ​ലീ​ൽ, ഉ​ല്ലാ​സ്, സി​പി​ഒ ഷൈ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts