പണിപാളി..! ഹെ​ൽ​മെ​റ്റി​നു​ള്ളി​ൽ ക​ഞ്ചാ​വു ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി പി​ടി​യി​ൽ; ക​മ്പത്തു​നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി എറണാകുളത്തേക്ക് പോകുമ്പോളാണ് പിടിയിലായത്

kanchavu-arrestനെ​ടു​ങ്ക​ണ്ടം: ഹെ​ൽ​മെ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച കം​പ്യൂ​ട്ട​ർ വി​ദ്യാ​ർ​ഥി​യെ ക​മ്പം​മെ​ട്ട് ചെ​ക്ക്പോ​സ്റ്റി​ൽ പി​ടി​കൂ​ടി. എ​റ​ണാ​കു​ളം വൈ​പ്പി​ൻ സ്വ​ദേ​ശി പെ​രി​ങ്ങോ​ട്ട് മി​ഥു​ൻ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. ഹെ​ൽ​മെ​റ്റി​നു​ള്ളി​ൽ​നി​ന്നും 35 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

എ​റ​ണാ​കു​ള​ത്തു​നി​ന്നും മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി ആ​റു​പേ​ർ ത​മി​ഴ്നാ​ട്ടി​ലെ മു​ന്തി​രി​തോ​ട്ടം ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ ക​മ്പത്തു​നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ക​യാ​യി​രു​ന്നു. ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ ക​ഞ്ചാ​വ് ഹെ​ൽ​മെ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് അ​തി​ർ​ത്തി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഫോ​ർ ര​ജി​സ്ട്രേ​ഷ​ൻ ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Related posts