കഞ്ചാവിൽ മയങ്ങി കോട്ടയം; എ​ക്സൈ​സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഞ്ചാ​വ് മാ​ഫി​യ​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ൽ പരാജയം

കോ​ട്ട​യം: ക​ഞ്ചാ​വി​ൽ മയങ്ങി കോ​ട്ട​യം. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി കോ​ട്ട​യ​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് മാ​ഫി​യ അ​ര​ങ്ങ് വാ​ഴു​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ക​ഞ്ചാ​വ് ന​ൽ​കു​ന്ന​വ​ർ മു​ത​ൽ മാ​ഫി​യ​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന​വ​ർ വ​രെ ഇ​വി​ടെ സ​ജീ​വ​മാ​ണ്. ദി​നം​പ്ര​തി നി​ര​വ​ധി ക​ഞ്ചാ​വ് വി​ഷ​യ​ങ്ങ​ളാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. എ​ക്സൈ​സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഞ്ചാ​വ് മാ​ഫി​യ​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്നു.

ഒ​റ്റ​പ്പെ​ട്ട കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വ​ൻ​കി​ട മാ​ഫി​യ​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ആ​ർ​പ്പൂ​ക്ക​ര​യി​ൽ എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച അ​ലോ​ട്ടി​യെ​യും സം​ഘ​ത്തെ​യും ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.

പോ​ലീ​സ് ക്രി​മി​ന​ൽ സം​ഘ​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. കേ​സു​ക​ളു​ടെ എ​ണ്ണം തി​ക​യ്ക്കാ​ൻ രാ​പ​ക​ൽ ഭേ​ദ​മെ​ന്യെ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി പെ​റ്റി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ര​ക്ഷ​പെ​ടു​ക​യാ​ണ്.
ന​ഗ​ര​ത്തി​ൽ മാ​ത്രം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണു വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കു പോ​ലീ​സ് വ​ഴി​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഞ്ചാ​വ് മാ​ഫി​യ​ക​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യു​ടെ പേ​രി​ൽ ഒ​റ്റു​കൊ​ടു​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ലാ​ണു പോ​ലീ​സി​നും എ​ക്സൈ​സി​നും ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​രെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​ന്ന​ത്. നാ​ഗ​ന്പ​ടം കേ​ന്ദ്രീ​ക​രി​ച്ചു വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് കൈ​മാ​റ്റം ന​ട​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, തി​രു​ന​ക്ക​ര മൈ​താ​നം, മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ക​ഞ്ചാ​വ് കൈ​മാ​റ്റ​മു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു.

Related posts