വിദേശജോലി രാജിവച്ചു കഞ്ചാവു കച്ചവടം! അറസ്റ്റിലായ ഒരാള്‍ വിദ്യാര്‍ഥി; കഞ്ചാവു കേരളത്തിലേക്കു കടത്തുന്നത് രഹസ്യവഴിയിലൂടെ ആഢംബര വാഹനത്തില്‍

ഇ​രി​ങ്ങാ​ല​ക്കു​ട: പൊ​റ​ത്തി​ശേ​രി ക​ലാ​സ​മി​തി​ക്കു​സ​മീ​പം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ക​ഞ്ചാ​വുവി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ചെ​മ്മ​ണ്ട സ്വ​ദേ​ശികളായ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ അ​ജി​ത്ത് (22), വാ​ക്ക​യി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (22) എ​ന്നി​വ​രാണ് അ​റ​സ്റ്റിലായത്. ഇ​വ​രി​ൽ​നി​ന്ന് അന്പതോ​ളം പാ​ക്ക​റ്റ് ക​ഞ്ചാ​വു പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ​നി​ന്ന് ആ​ഢം​ബ​ര വാ​ഹ​ന​ത്തി​ൽ ചെ​ക്ക്പോ​സ്റ്റുക​ളി​ൽ​പെ​ടാ​തെ ര​ഹ​സ്യ​വ​ഴി​യി​ലൂ​ടെ കഞ്ചാവു കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി.

ഒ​രു പാ​ക്ക​റ്റി​ന് 800 രൂ​പ നി​ര​ക്കി​ലാ​ണു പ്ര​തി​ക​ൾ ക​ഞ്ചാ​വു വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. അ​യ​ൽ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും മ​റ്റു​മാ​ണു വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഒ​ന്നാം പ്ര​തി അ​ജി​ത്ത് വി​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന ജോ​ലി രാ​ജി​വ​ച്ചാ​ണു ക​ഞ്ചാ​വു ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ര​ണ്ടാം പ്ര​തി അ​ഭി​ജി​ത്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്. പോ​ലീ​സി​നെ ക​ണ്ട പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മംന​ട​ത്തി​യെ​ങ്കി​ലും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​ത്യേക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ട്രാ​ഫി​ക് എ​സ്ഐ തോ​മ​സ് വ​ട​ക്ക​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ വി.​എ​സ്. ര​ഘു, അ​നീ​ഷ്കു​മാ​ർ, മു​രു​കേ​ഷ് ക​ട​വ​ത്ത്, ശ്രീ​നി​വാ​സ​ൻ, രാ​ഗേ​ഷ്, വ​നി​ത സി​പി​ഒ ഡാ​ജി എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

Related posts