സോഹയെ കരയിച്ച് കരീനയുടെ ആ വാക്കുകൾ

ന​ട​ൻ സെ​യ്ഫ് അ​ലി​ഖാ​ന്‍റെ സ​ഹോ​ദ​രി​യും ന​ടി​യു​മാ​യ സോ​ഹ അ​ലി ഖാ​ൻ സ​ത്യ​ത്തി​ൽ ക​ര​ഞ്ഞു​പോ​യി. ക​ര​യി​പ്പി​ച്ച​തു മ​റ്റാ​രു​മ​ല്ല, സെ​യ്ഫ് അ​ലി​ഖാ​ന്‍റെ ഭാ​ര്യ ക​രീ​ന ക​പൂ​ർ.

സോ​ഹ അ​ലി ഖാ​ൻ ര​ചി​ച്ച ദ ​പെ​രി​ൽ​സ് ഓ​ഫ് ബീ​യിം​ഗ് മോ​ഡ​റേ​റ്റ്‌ലി ഫേ​മ​സ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ ന​ട​ന്ന​പ്പോ​ഴാ​ണ് ക​രീ​ന​യു​ടെ വാ​ക്കു​ക​ൾ സോ​ഹ​യെ ക​ര​യി​ച്ച​ത്. സോ​ഹ​യു​ടെ മാ​താ​വ് ഷ​ർ​മി​ള ടാ​ഗോ​ർ, ഭ​ർ​ത്താ​വ് കു​നാ​ൽ ഖേ​മു തു​ട​ങ്ങി​യ​വ​രും സ​ദ​സി​ലു​ണ്ടാ​യി​രു​ന്നു. സോ​ഹ​യ്ക്കും സെ​യ്ഫി​നു​മൊ​പ്പം വേ​ദി​യി​ലി​രി​ക്ക​വേ അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ക​രീ​ന സോ​ഹ​യെ പ​റ്റി സം​സാ​രി​ച്ച​താ​ണ് സോ​ഹ​യു​ടെ ക​ണ്ണു നി​റ​യി​ച്ച​ത്.

സോ​ഹ കു​ടും​ബ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​ണെ​ന്നും അ​വ​ൾ ത​ന്‍റെ പി​താ​വ് മ​ൻ​സൂ​ർ ഖാ​ൻ അ​ലി ഖാ​ൻ പ​ട്ടോ​ഡി​യെ പ​രി​ച​രി​ച്ച​തു പോ​ലെ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യും സ്വ​ന്തം പി​താ​വി​നെ പ​രി​ച​രി​ച്ചി​ട്ടു​ണ്ടാ​വി​ല്ലെ​ന്നും ക​രീ​ന പ​റ​ഞ്ഞു. താ​നും ഒ​രു മ​ക​ളാ​ണ്. പ​ക്ഷെ സോ​ഹ ത​ന്‍റെ പി​താ​വി​നെ ശു​ശ്രൂ​ഷി​ച്ച​തു​പോ​ലെ ത​നി​ക്ക് സാ​ധി​ക്കി​ല്ലെ​ന്നും ക​രീ​ന പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ലു​ള്ള മ​റ്റെ​ല്ലാ​വ​ർ​ക്കും സോ​ഹ ന​ൽ​കു​ന്ന പി​ന്തു​ണ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല. നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള കു​ട്ടി​യാ​ണ് സോ​ഹ- ക​രീ​ന പ​റ​ഞ്ഞു. ക​രീ​ന​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട് ക​ണ്ണു​ക​ൾ തു​ട​ച്ച സോ​ഹ​യെ സ​ഹോ​ദ​ര​ൻ സെ​യ്ഫ് ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു.

Related posts