Set us Home Page

സകുടുംബം കൃഷി

kar_2017june30dma1സകുടുംബം കൃഷി’ ഇന്ന് കൃഷിയിൽ വേണ്ടതും ഇതുതന്നെയാണ്. ഭക്ഷണം ഒൗഷധമാകേണ്ടതാണ്. ഒൗഷധം പോട്ടെ വിഷമാകാതിരിക്കാൻ കഴിവതും സ്വന്തമായി വിളയിക്കുക എന്നത് തന്നെയാണ് പോംവഴി. കൂടുന്പോൾ ഇന്പമുണ്ടാക്കുന്ന കുടുംബം മണ്ണൊരുക്കാൻ, വിത്തിടാൻ, വിളയൊരുക്കാൻ, വിളവെടുക്കാൻ, കുത്തിയൊരുക്കി, അടുപ്പത്തിട്ട് നാവിൽ വയ്ക്കും വരെ ഒത്തുചേർന്നാൽ അതാണ് നല്ലകാര്യം. കോട്ടയം വാഴൂരിലെ പൊടിപാറക്കൽ വീട്ടിൽ ഈപ്പൻ വർഗീസെന്ന ബിനുവിന് കൃഷിയെന്നാൽ കുടുംബകാര്യമാണ്. ഭാര്യ സ്കൂൾ ടീച്ചറായ ബിന്ദുവിന് കൃഷികാര്യം സ്കൂൾകാര്യത്തിനൊപ്പമാണ്. മകൻ ഒൻപതാം ക്ലാസുകാരനായ ബിന്േ‍റാ ഈപ്പന് കൃഷികാര്യം കളികാര്യമല്ല.

ബിനുവിന് മൂന്നേക്കറാണ് കൃഷിക്കുള്ളത്. ഒന്നരയേക്കറിലാണ് സകുടുംബം ജൈവ ഭക്ഷ്യക്കൃഷി. ഒന്നരയേക്കറിൽ റബറാണ് വിള. വീടിനോട് ചേർന്നുള്ള പുരയിടത്തെ സമ്മിശ്ര ഭക്ഷ്യ കൃഷിയിടത്തിന്‍റെ ശരിയായ മാതൃകയെന്നുതന്നെ വിളിക്കാം. നീളനും കുള്ളനുമായി നാൽപ്പതോളം തെങ്ങുകൾ. മാവ്, പ്ലാവ്, കൊക്കോ, കുരുമുളക്, വാഴയിനങ്ങൾ, കവുങ്ങ്, പച്ചക്കറി, ചേന, ചേന്പ്, കാച്ചിൽ, മരച്ചീനിയിനങ്ങൾ, പച്ചക്കറി വിളകൾ, ഒൗഷധച്ചെടികൾ ഇങ്ങനെ ഇല്ലാത്തതൊന്നുമില്ല. പത്തുമാസംകൊണ്ട് മൂപ്പെത്തുന്ന ചുവപ്പും വെള്ളയും നിറമുള്ള പഴമയുടെ രുചിയുള്ള ന്ധമലബാർ കപ്പ’, തലേന്ന് വൈകിട്ട് നുറുക്കി വെള്ളത്തിലിട്ട് കട്ട് കളഞ്ഞ് പുഴുങ്ങേണ്ടുന്ന ന്ധപത്തിനെട്ട് കപ്പ’, എത്ര പുഴുങ്ങിയാലും കുഴഞ്ഞിളകാത്ത ന്ധഅരിയൻ കപ്പ’, ന്ധശ്രീരാമൻ കപ്പ’ എന്ന മൂപ്പിളവുള്ള ആറുമാസക്കപ്പ, കാറ്റുപിടുത്തത്തെ ചെറുക്കുന്ന പൊക്കക്കുറവുള്ള ന്ധപന്നിക്കപ്പ’യെന്ന നാട്ടുകപ്പ ഇങ്ങനെ പോകുന്നു ബിനുവിന്‍റെ പറന്പിലെ കപ്പ വിശേഷങ്ങൾ.

മരങ്ങളിലെല്ലാം കുരുമുളക് പടർത്തുന്നതിന് പ്രത്യേക ശ്രദ്ധ തന്നെയുണ്ട്. മണ്ണും ജലവും സംരക്ഷിക്കുന്നതിന് ചെറുകയ്യാലകളും മഴക്കുഴികളും ആവശ്യാനുസരണം നിർമിച്ചിരിക്കുന്നു. മണ്ണിനെയും ജലത്തെയും മറന്നുള്ള കൃഷി സ്ഥായിയല്ലെന്ന് പറയാൻ കൃഷികുടുംബത്തിന് ഏക സ്വരം. പച്ചക്കറി വിളകളിൽ മണ്ണിനിണങ്ങിയ നാടൻ ഇനങ്ങൾക്കാണ് മുൻഗണന. ന·ുടെ കാലാവസ്ഥയ്ക്കിണങ്ങിയ നാടിന്‍റെ തനത് വിളകളാണ് സുസ്ഥിര കൃഷിക്ക് അനുയോജ്യമെന്ന് ബിനു പറയുന്നു. നിത്യവഴുതന, ആകാശവെള്ളരി, ചതുരപ്പയർ, വാളരിപ്പയർ, പീച്ചിൽ, മധുരച്ചീര, പച്ചച്ചീര, ചുവപ്പൻചീരകൾ, കാരറ്റ് ചീര, സൗഹൃദചീര, കറികളിൽ കൊഴുപ്പ് കൂട്ടുന്ന സാന്പാർ ചീര എന്നിങ്ങനെയുള്ള ചീരയിനങ്ങൾ, വഴുതന, മുളക്, കത്തിരി, കോവൽ, പാവൽ, വെണ്ട, കുന്പളം, ഇവയെല്ലാം പുരയിടത്തിനു സ്വന്തം. മുരിങ്ങയും മധുരച്ചീരയും തോട്ടത്തിന് കാവലുമായി ജൈവവേലിയും വിളപ്പൊലിമയും ഒരുക്കുന്നു. നാട്ടിലെ സൗഹൃദകൂട്ടായ്മകൾ നൽകുന്ന പരന്പരാഗത ഒൗഷധച്ചെടികളെല്ലാം പുരയിടത്തിന് കൂടുതൽ ചാരുത പകരുന്നു.

കറവപ്പശുക്കളും അവയുടെ കിടാക്കളും പോത്തിൻമുട്ടൻമാരും മുട്ടക്കോഴികൾ, താറാവ്, ടർക്കി, ഗിനി തുടങ്ങിയ വളർത്തുപക്ഷികളും നാടൻ പട്ടികളും ഒക്കെയാകുന്പോൾ വീട്ടിലെ തോട്ടത്തിന് ഒരു അടിപൊളി മേളമാകുന്നു. പറന്പിലെ ബഡാ പാറക്കുളത്തിന് പുറമെ എണ്‍പതിനായിരം, അൻപതിനായിരം ലിറ്റർവീതം ശേഷിയുള്ള രണ്ട് പടുതാക്കളങ്ങളും തീർത്തിട്ടുണ്ട്. കട്ല, രോഹു, തിലാപ്പിയ, കരിമീൻ, ആസാം വാള എന്നിങ്ങനെ വളർത്തു മത്സ്യങ്ങൾ കുളങ്ങളിൽ ഇടം തേടുന്നു.

കൃഷി പരസ്പര പൂരകം

ബിനുവിന്‍റെ കൃഷിയിടത്തിൽ ന്ധപാഴ്’ എന്നൊരു വസ്തു പോലുമില്ലതന്നെ. കളച്ചെടികൾ മീൻകുളത്തിലെ മീനിനും കറവപ്പശുവിനും തീറ്റയാകുന്നു. കറവപ്പശുവിന്‍റെ തീറ്റബാക്കി കിടാരികൾക്കും തുടർന്ന് പോത്തിൻമുട്ടൻമാർക്കും….

പറന്പിലെ ചക്കയും പഴങ്ങളുടെ ബാക്കിയും പക്ഷികൾക്കും അവയുടെ കാഷ്ഠം മീൻകുളങ്ങളിലേക്കും. എല്ലാ നീക്കിബാക്കിയും അവസാനം മാത്രം ചെടിയുടെ ചുവട്ടിലേക്ക് എന്നതാണ് രീതി.

പപ്പായയ്കക് മുന്തിയ പരിഗണന

വലിയ ശ്രദ്ധ വേണ്ടാത്ത വിളയായ പപ്പായയ്ക്ക് കൂടുതൽ പരിഗണന മലയാളി നൽകേണ്ടതുണ്ടെന്ന് ബിനു പറയും. നാടനായാലും റെഡ് ലേഡിയിനമായാലും പഴംപപ്പായക്ക് വില മുപ്പതുണ്ട്. വിഷമില്ലാ വിളയെന്ന മേ·യുമുണ്ട്. ഇളം പപ്പായ ചോപ്പിംഗ് ബ്ലേഡിൽ ഉരച്ചു ചെറുതാക്കി കോഴികൾക്കു നൽകുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉത്തമമെന്ന് കർഷകപക്ഷം.

വിപണിക്ക് മുന്നൊരുക്കം

വിളകൾ വിപണിയിൽ എത്തുന്നതിനു മുന്പേ ഒരുക്കങ്ങൾക്ക് വിധേയമാകുന്നു. മഞ്ഞൾ മഞ്ഞൾപൊടിയാകുന്നു. ഇഞ്ചി ചുക്കാകുന്നു. കപ്പ ഉണക്കുകപ്പയും വാട്ടുകപ്പയുമാകുന്നു. തേങ്ങ വെളിച്ചെണ്ണയാകുന്നു. മാങ്ങ അച്ചാറാകുന്നു പഴം മാങ്ങയാകുന്നു. ചേന വിത്തുചേനയാകുന്നു. കപ്പത്തണ്ട് നടീൽവസ്തുവാകുന്നു. പാൽ തൈരാകുന്നു വെണ്ണയാകുന്നു എന്നിങ്ങനെ. ഇതെല്ലാം കൃഷി കുടുംബത്തിന്‍റെ കൂട്ടുത്തരവാദിത്തങ്ങളിൽപ്പെടുന്നവയാണ്.

കൃഷിയിടമാണ് വീടും വിപണിയും

വിപണി ഒരുക്കി വേണം കൃഷിയെന്നത് പുതിയ രീതി ശാസ്ത്രം. ബിനുവിനും കുടുംബത്തിനും കൃഷിയെന്നാൽ ജീവിതചര്യയാണ്. കൃഷിയിടം തന്നെയാണ് വീടും വിപണിയും.

തന്‍റെയും കുടുംബത്തിന്‍റെയും അധ്വാനത്തിന്‍റെ ഉത്പന്നങ്ങളായ വിഷമില്ലാ വിളകൾ വീട്ടിലൊരുക്കിയ ചെറുവിപണിയിൽ തന്നെ വിറ്റഴിക്കുന്നു. പറിച്ചെടുത്ത കപ്പയും, ഒടിച്ചെടുത്ത വാഴച്ചുണ്ടും, തുടത്തിലെ പാലും, ഒരുക്കിയ കപ്പയും, കുപ്പിയിലെ തേനും ഒക്കെ തേടി ഇവിടത്തുകാർ ബിനുവിന്‍റെ കൃഷിയിട വിപണിയിൽ എത്തുന്നു. വിശ്വാസ്യത തന്നെയാണ് പ്രധാനം.

കൃഷി ഒരു കുടുംബകാര്യം

ബിനുവിന് വയസ് നാൽപ്പത്തിയാറാകുന്നു. ബിന്ദു ടീച്ചറും മാസ്റ്റർ ബിന്േ‍റായും അടങ്ങുന്ന ചെറുകുടുംബം തങ്ങളുടെ വീട്ടുകാര്യമെന്ന കൃഷികാര്യങ്ങളിൽ തൃപ്തരാണ്.

വിഷമില്ലാതെ വിളയിക്കാൻ, വിളയിക്കുന്നവ ശരിയായി വിപണിയിലെത്തിക്കാൻ മണ്ണിനെ, ജലത്തെ ഒക്കെ നാളെയ്ക്കായിക്കൂടി കരുതി മാത്രം ഉപയോഗിക്കാൻ ഇവർ ചിട്ടയോടെ ശീലിച്ചിരിക്കുന്നു.

ഇത്തരം ചെറു ഹരിത കുടുംബ മാതൃകകളാണ് ഇന്നിന് ആവശ്യമായുള്ളത്. തങ്ങളുടെ കൃഷിയറിവുകൾ, ചിന്തകൾ ഒക്കെ പങ്കുവയ്ക്കാൻ ഇവർ ഒരുക്കമാണ്.

കൃഷി ചികിത്സയും മൃഗചികിത്സയും

ബിനുവിന്‍റെ പറന്പിൽ പലയിടത്തായി പ്ലാസ്റ്റിക് വീപ്പയിൽ ബയോഗ്യാസ് സ്ലറി വെച്ചിരിക്കുന്നത് കാണാം. കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും ശീമക്കൊന്നയിലയും പഴംചക്കയും പെരുവലത്തിൻ ഇലയുമെല്ലാം ഇട്ട് പരുവപ്പെടുത്തിയ ഈ വളമിശ്രിതം നേർപ്പിച്ച് ചെടികൾക്ക് വളമായും മരുന്നായും പ്രയോഗിക്കുന്നു. കന്നുകാലികളുടെ പരാദശല്യത്തിനും ചൊറിഞ്ഞുപൊട്ടലിനുമെതിരേ ആര്യവേപ്പിലയും പച്ചമഞ്ഞളും സമം ചേർത്തരച്ച് ബ്രഷുകൊണ്ട് തേച്ചുപിടിപ്പിക്കുന്നത് ഉത്തമ പ്രതിവിധിയെന്ന് ബിനു പറയുന്നു.

സ്വന്തം മീൻ തീറ്റയും

വളർത്തു മൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ കാഷ്ഠം ആവശ്യാനുസരണം തീറ്റയായി മീനുകൾക്ക് നൽകുന്നു. കൂടാതെ അസോളയും ചക്കയും പറന്പിലെ ഇതര കളകളും പഴങ്ങളും തീറ്റയിൽ ഇടംപിടിക്കുന്നു.

പഞ്ഞകാലത്ത് ബിനുവിന്‍റെ സ്പെഷൽ തീറ്റയാണ് മീനുകൾക്ക് നൽകുക. വിലകുറഞ്ഞ ചെറിയ കക്ക ഇറച്ചി ഒരു കിലോഗ്രാം, കടലപ്പിണ്ണാക്ക് 500 ഗ്രാം, എള്ളിൻപിണ്ണാക്ക് 250 ഗ്രം, മീനെണ്ണ അഞ്ചു മില്ലി ഇവ നന്നായി കുഴച്ചൊരുക്കി അപ്പച്ചട്ടിയിൽവച്ച് 15 മിനിട്ട് പുഴുങ്ങിയത് ഇടിയപ്പത്തിന്‍റെ വലിയ കണ്ണിയുള്ള സേവനാഴിയിൽ വച്ച് ഞെക്കിപ്പരത്തിയത് ടെറസിന് മുകളിലിട്ട് ഉണക്കിയെടുത്ത് സൂക്ഷിച്ചുവയ്ക്കുന്നു. ഇവയാണ് പഞ്ഞകാലത്ത് മീനുകൾക്ക് നൽകുന്ന സ്പെഷൽ ഫുഡ്. കാട്ടുചേന്പിലകളും ചേനയിലയും സാലഡുകണക്കാണ് മീൻ തിന്നുതീർക്കാറ്. ഫോണ്‍: ഈപ്പൻ വർഗീസ്, പൊടിപാറ 9400695821.

എ. ജെ. അലക്സ് റോയ്
അസി. കൃഷി ഓഫീസർ, കൃഷിഭവൻ, വാഴൂർ

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS