മല്ലപ്പള്ളിയിലെ  ക​രു​ണ ഓ​ട്ടോ ഫ്ര​ണ്ട്സി​ന്‍റെ പ്ര​വ​ർ​ത്ത​നം ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക്; മാസത്തിലെ ഒരു ദിവസത്തെ വേതനം നിർധന കാൻസർ, കിഡ്നി രോഗികൾക്ക് നൽകുന്നതോടൊപ്പം മറ്റ് സാമൂഹ്യപ്രവർത്തനങ്ങളും

മ​ല്ല​പ്പ​ള്ളി : താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും ആ​രം​പു​ളി​ക്ക​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ​ർ​വീ​സ് ലീ​ഗും ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച ക​രു​ണ ഓ​ട്ടോ ഫ്ര​ണ്ട്സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടു​വ​ർ​ഷം പി​ന്നി​ടു​ന്നു.

സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ഹ​ന​മാ​യ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന ഇ​വ​ർ അ​വ​രു​ടെ മാ​സ​ത്തി​ലെ ഒ​രു ദി​വ​സ​ത്തെ വേ​ത​നം നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ, കി​ഡ്നി രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​നം. അ​തോ​ടൊ​പ്പം മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, ശൂ​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ​യും ന​ട​ത്തു​ന്നു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ആ​രം​പു​ളി​ക്ക​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ​ർ​വീ​സ് ലീ​ഗും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൂ​ർ​ണ​പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്നു. സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​ക​ൻ തോ​മ​സ് കെ. ​ഏ​ബ്ര​ഹാ​മാ​ണ് ര​ക്ഷാ​ധി​കാ​രി.ര​ണ്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്പോ​ൾ സം​ഘ​ട​ന​യ്ക്ക് ഒ​രു ആ​ബു​ല​ൻ​സ് ല​ഭി​ച്ചു.

സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും സ​മീ​പ​വാ​സി​യു​മാ​യ ജോ​യി ഐ​സ​ക്കാ​ണ് ഇ​ത് ന​ല്കി​യി​രി​ക്കു​ന്ന​ത് 24നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ സി​നി​മ സീ​രി​യ​ൽ താ​രം കി​ഷോ​ർ സ​ത്യ ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. സ​മ്മേ​ള​നം മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​കോ​ശി​പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts