കാ​രു​ണ്യ​മി​ല്ലാ​തെ കാ​രു​ണ്യ..! കു​റ​ഞ്ഞ വി​ല​യ്ക്ക് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച കാ​രു​ണ്യ ഫാ​ർ​മ​സി​യി​ൽനി​ന്നും “കാ​രു​ണ്യം ല​ഭി​ക്കാ​തെ’ രോ​ഗി​ക​ൾ ; വില്ലനായി ജിഎസ്ടിയും

സ്വ​ന്തം ലേ​ഖി​ക
കോ​ഴി​ക്കോ​ട്: നി​ർ​ധ​ര​രാ​യ രോ​ഗി​ക​ൾ​ക്ക് കു​റ​ഞ്ഞ വി​ല​യ്ക്ക് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച കാ​രു​ണ്യ ഫാ​ർ​മ​സി​യി​ൽനി​ന്നും “കാ​രു​ണ്യം ല​ഭി​ക്കാ​തെ’ രോ​ഗി​ക​ൾ . ബ്രാ​ൻ​ഡ​ഡ് മ​രു​ന്നു​ക​ൾ പു​റ​ത്ത് ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ 20 മു​ത​ൽ 70 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ക്കു​ക, മ​രു​ന്നി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന കൊ​ള്ള ത​ട​യു​ക എ​ന്നി​വ​യാ​ണ് കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ നി​ല​വി​ൽ വേ​ണ്ട​ത്ര മ​രു​ന്നു​ക​ളി​ല്ലാ​തെ കാ​രു​ണ്യ ക​മ്മ്യൂ​ണി​റ്റി ഫാ​ർ​മ​സി​ക​ൾ സ​ർ​ക്കാ​റി​ന്‍റെ കാ​രു​ണ്യം തേ​ടു​ക​യാ​ണ്.

2013 ൽ ​ആ​രം​ഭി​ച്ച കാ​രു​ണ്യ ഫാ​ർ​മ​സി​ക​ളി​ൽ തു​ട​ക്ക​ത്തി​ൽ വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​ർ, ഹൃ​ദ്രോ​ഗം എ​ന്നീ മാ​ര​ക​രോ​ഗ​ങ്ങ​ൾക്കു​ള്ള ജ​ന​റ​ൽ മ​രു​ന്നു​ക​ളും 4000 ഓ​ളം ബ്രാ​ൻ​ഡ​ഡ് മ​രു​ന്നു​ക​ളുമാ​ണ് കു​റ​ഞ്ഞ​വി​ല​യ്ക്ക് ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പു​റ​ത്തെ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ വ​ലി​യ വി​ലയില്ലാ​ത്ത ജ​ന​റ​ൽ മ​രു​ന്നു​ക​ൾ മാ​ത്ര​മാ​ണ് കാ​രു​ണ്യ​യി​ൽ സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​ത്.

മ​റ്റ് ദീ​ർ​ഘ​കാ​ല രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മാ​ണ് കാ​രു​ണ്യ​യി​ൽ എ​ത്തു​ന്ന​തെ​ന്നും ദി​വ​സ​ങ്ങ​ൾ​ക്കു​ള​ളി​ൽ ത​ന്നെ സ്റ്റോ​ക്ക് തീ​ർ​ന്നു എ​ന്ന മ​റു​പ​ടി​യാ​ണ് ഫാ​ർ​മ​സി​യി​ൽ നി​ന്ന്് ല​ഭി​ക്കു​ന്ന​തെ​ന്നും രോ​ഗി​ക​ൾ പ​റ​യു​ന്നു. 57 ഓ​ളം കാ​രു​ണ്യ ഫാ​ർ​മ​സി​ക​ളാ​ണ് നി​ല​വി​ൽ കേ​ര​ള​ത്തി​ലു​ള​ള​ത്. ജി​ല്ല​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും, ബീ​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​ണ് കാ​രു​ണ്യ ഒൗ​ട്ട്‌ലെ​റ്റ് ഉ​ള്ള​ത്.

“മ​രു​ന്നി​നുപോ​ലു​മി​ല്ല’ ഡ​യാ​ലി​സി​സ് മ​രു​ന്നു​ക​ൾ
ദീ​ർ​ഘ​കാ​ല​രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ളി​ൽ ഡ​യാ​ലി​സി​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​രി​ത്രോ​പോ​യെ​റ്റി​ൻ 4000, എ​രി​ത്രോ​പോ​യെ​റ്റി​ൻ 2000 എ​ന്നീ ഇ​ൻ​ജക്ഷ​ൻ മ​രു​ന്നു​ക​ൾ​ക്കാ​ണ് കാ​രു​ണ്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം ക്ഷാ​മം . ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ​മാ​യി വേ​ണ്ടി വ​രു​ന്ന ഈ ​ഇ​ൻജക്ഷ​ന് ആ​വ​ശ്യ​ക്കാ​രും ഏ​റെ​യാ​ണ്. ബീ​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ മ​രു​ന്നു​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ. കാ​ൻ​സ​ർ പ്രി​സ്ക്രി​പ്ഷ​ൻ വ​രാ​റി​ല്ലാ​ത്ത​ത് കൊ​ണ്ട് ആ ​മ​രു​ന്നു​ക​ൾ സ്റ്റോ​ക്ക് ചെ​യ്യാ​റി​ല്ല.

ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സി​ടി​ഡി, ഡ​യാ​ലി​സി​സ് ഫ്ലൂ​യി​ഡ് തു​ട​ങ്ങി നി​ര​വ​ധി മ​രു​ന്നു​ക​ൾ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സ്റ്റോ​ക്കി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വ​യു​ടെ സ്റ്റോ​ക്കു​ക​ൾ ല​ഭി​ച്ചു തു​ട​ങ്ങി​യെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യ​ക്കാ​ർ അ​ധി​ക​മാ​യു​ള്ള ബ്രാ​ൻ​ഡ​ഡ് ഇ​ൻജക്ഷ​നാ​ണ് എ​രി​ത്രോ​പോ​യെ​റ്റി​ൻ. ഇ​ത് ഇ​വി​ടെ ല​ഭി​ക്കാ​താ​യി​ട്ട് ആ​ഴ്ചക​ൾ ക​ഴി​ഞ്ഞു.

കാ​രു​ണ്യ​യി​ൽ ഒ​രു ഇ​ൻ​ജക്ഷ​ന് 191 രൂ​പ​യാ​ണ് വി​ല. പു​റ​ത്തെ മെ​ഡി​ക്ക​ൽ സ​റ്റോ​റു​ക​ളി​ൽ 1400 രൂ​പ​യും. ജ​യി​ൽ റോ​ഡി​ലു​ള്ള മൊ​ത്ത​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ആ​ൽ​ഫ എ​ന്ന സ്റ്റോ​റി​ൽ 900 രൂ​പ​യ്ക്കാ​ണ് ല​ഭി​ക്കു​ക.​ കൈ​യി​ൽ വേ​ണ്ട​ത്ര പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ​യ്ക്കാ​യി ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ എ​രി​ത്രോ​പോ​യെ​റ്റി​ൻ കാ​രു​ണ്യ​യി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ് പ​ത്തി​ര​ട്ടി​യി​ല​ധി​കം പ​ണം മു​ട​ക്കി പു​റ​മെനിന്നും ​വാ​ങ്ങ​ണ​മെ​ന്ന അ​വ​സ്ഥ​യാ​ണ്.

ആ​ഴ്ചയി​ൽ ര​ണ്ടി​ല​ധി​കം ത​വ​ണ എ​രി​ത്രോ​പോ​യെ​റ്റി​ൻ 4000 ഇ​ൻ​ജക്ഷൻ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ണ്ട്. 15 ഓ​ളം ആ​ളു​ക​ൾ ദി​വ​സേ​ന ഇ​ത് ല​ഭി​ക്കാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്നു​ണ്ടെ​ന്നും ഫാ​ർ​മ​സി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ എ​രി​ത്രോ​പോ​യെ​റ്റി​ൻ ബീ​ച്ച് ആ​ശു​പ​ത്രി​ക്ക് ചു​റ്റു​മു​ള്ള മ​റ്റ് ഫാ​ർ​മ​സി​ക​ളി​ലും ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ശ്നം.

മെ​ഡി​ക്ക​ൽ കോ​ളേ​ജ് കാ​രു​ണ്യ ഒൗ​ട്ട്‌ലെറ്റി​ൽ കാ​ൻ​സ​ർ, ഡ​യാ​ലി​സി​സ്, ഹൃ​ദ്രോ​ഗം, ന്യൂ​റോ​ള​ജി തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ​ക്കെ​ല്ലം ആ​വ​ശ്യ​ക്കാ​ർ അ​ന​വ​ധി​യാ​ണ്. അ​തി​നാ​ലാ​ണ് കാ​രു​ണ്യ​യി​ലെ​ത്തു​ന്ന സ്റ്റോ​ക്കു​ക​ൾ പെ​ട്ടെ​ന്ന് തീ​ർ​ന്നു​പോ​കു​ന്ന​തെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഒൗ​ട്ട്‌ലെ​റ്റി​ലെ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. നെ​ഫ്രോ​ള​ജി, ഹൈ​പ്പ​ർ ടെ​ൻ​ഷ​ൻ, വ​ന്ധ്യ​ത എ​ന്നി​വ​ക്കു​ള്ള മ​രു​ന്നു​ക​ളും കാ​രു​ണ്യ വ​ഴി കു​റ​ഞ്ഞ വി​ല​ക്ക് ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും അ​വ​യൊ​ന്നും ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല.

സ്റ്റെ​ൻ​ഡ് വി​ൽ​പ​ന​യി​ൽ മെ​ഡി​ക്ക​ൽ ലോ​ബി​യു​ടെ അ​മി​ത​ലാ​ഭം നി​ർ​ത്ത​ലാ​ക്കാ​ൻ കു​റ​ഞ്ഞ വി​ല​യ്ക്ക് സ്റ്റെ​ൻ​റു​ക​ൾ കാ​രു​ണ്യ വ​ഴി ല​ഭ്യ​മാ​ക്കു​മെ​ന്ന് മാ​ർ​ച്ചി​ൽ ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. ആ ​കാ​ര്യ​ത്തി​ലും ഇ​തുവ​രെ നീ​ക്കു​പോ​ക്കു​ക​ൾ ഒ​ന്നു​മാ​യി​ട്ടി​ല്ല.

വി​ല്ല​ൻ ജി​എ​സ്ടിയെ​ന്ന് ഡി​പ്പോ അ​ധി​കൃ​ത​ർ
എ​രി​ത്രോ​പോ​യെ​റ്റി​ൻ അ​ട​ക്കം പ​ല മ​രു​ന്നു​ക​ളും വേ​ണ്ട​ത്ര ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ബ്രാ​ൻ​ഡ​ഡ് മ​രു​ന്നു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ജി​എ​സ്ടി കാ​ര​ണം ക​ന്പ​നി​ക​ളി​ലെ​ടു​ക്കു​ന്ന കാ​ല​താ​മ​സ​മെ​ന്ന് മ​ലാ​പ്പ​റ​ന്പ് കാ​രു​ണ്യ ഡി​പ്പോ അ​ധി​കൃ​ത​ർ. ജി​എ​സ്ടി കാ​ര​ണ​മു​ള്ള സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളാ​ണ് മ​രു​ന്നു​ക​ൾ പ​ല​തും കാ​രു​ണ്യ​യി​ലെ​ത്താ​ൻ വൈ​കി​യ​യ​ത്. നി​ല​വി​ൽ ഒൗ​ട്ട്‌ലെ​റ്റു​ക​ളി​ൽ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എ​രി​ത്രോ​പോ​യെ​റ്റി​ൻ 4000 പോ​ലു​ള്ള മ​രു​ന്നു​ക​ൾ​ക്ക് ഡി​മാ​ൻ​ഡ് കൂ​ടി​യ​താ​ണ് സ്റ്റോ​ക്ക് പെ​ട്ടെ​ന്ന് തീ​രാ​ൻ കാ​ര​ണ​മെ​ന്നും വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേർ​ത്തു. എ​ന്നാ​ൽ ജി​എ​സ്ടി വ​രു​ന്ന​തി​ന് മു​ന്പും ഇ​തേ രീ​തി​യി​ൽ ത​ന്നെ കു​റ​ഞ്ഞ അ​ള​വി​ലും കാ​ല​താ​മ​സ​ത്തോ​ടെ​യു​മാ​ണ് സ്റ്റോ​ക്കു​ക​ൾ എ​ത്തി​ച്ചി​രു​ന്ന​തെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ പ​ക്ഷം. കു​ടി​ശ്ശി​ക അ​ട​ച്ചു​തീ​ർക്കാ​ത്ത​തി​നാ​ൽ നി​ല​ന്പൂ​ർ കാ​രു​ണ്യ​യ്ക്ക് മ​ലാ​പ്പ​റ​ന്പ് ഡി​പ്പോ​യി​ൽ നി​ന്നും മ​രു​ന്നു​ക​ൾ എ​ത്തി​ച്ചി​ട്ട് ര​ണ്ടു മാ​സ​ത്തോ​ള​മാ​യി.

18 ല​ക്ഷം രൂ​പ​യാ​ണ് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ൻ​റ് ഡി​പ്പോ​യി​ൽ കു​ടി​ശ്ശി​ക​യി​ന​ത്തി​ൽ അ​ട​ക്കാ​നു​ള്ള​ത്. ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചി​കി​ത്സ തേ​ടു​ന്ന ആ​ശു​പ​ത്രി​യി​ലെ മാ​നേ​ജ്മെ​ൻ​റി​ന്‍റെ പി​ടി​വാ​ശി​യാ​ണ് കു​ടി​ശ്ശി​ക അ​ട​ക്കാ​ൻ വൈ​കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ്, എ​റ​ണാ​കു​ളം ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ, മ​ലാ​പ്പ​റ​ന്പ്, കൊ​ല്ലം തേ​വ​ള്ളി എ​ന്നി​വ​ട​ങ്ങ​ളി​ലാ​യാ​ണ് കാ​രു​ണ്യ​യു​ടെ സം​സ്ഥാ​ന​ത്തെ നാ​ല് ഡി​പ്പോ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related posts