കു​തി​രാ​നി​ലെ തു​ര​ങ്ക​നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു; രാജ്യത്തിന്‍റെ വികസത്തിൽ പ്രധാന പങ്കു വഹിക്കേണ്ട ആറുവരിപ്പാത യുടെ നിർമാണം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി

thurangamപ​ട്ടി​ക്കാ​ട്: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ കു​തി​രാ​നി​ലെ തു​ര​ങ്ക​നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു. തു​ര​ങ്ക നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ൾ ഏ​റെ​യു​ണ്ടെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വാ​ർ​ഡ് മെന്പ​ർ ഡെ​യ്സി ജോ​ർ​ജ് പാ​യ​പ്പ​ൻ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തും കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നു.

തു​ര​ങ്ക നി​ർ​മാ​ണ​ത്തി​ൽ ക​രാ​ർ ലം​ഘ​നം ന​ട​ന്നു​വെ​ന്ന വാ​ദം പൂ​ർ​ണ​മാ​യും കോ​ട​തി ത​ള്ളി​യി​ല്ല. പ​ക്ഷേ, തു​ര​ങ്ക​നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഈ ​ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കേ​ണ്ട ഒ​ന്നാ​യ ആ​റു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണം ആ​രും ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

തു​ര​ങ്ക നി​ർ​മാ​ണ​ത്തി​ൽ ആ​ദ്യ തു​ര​ങ്ക​ത്തി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​വു​ക​യും ര​ണ്ടാം തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം പാ​തിവ​ഴി​യി​ലുമാ​യ​തി​നാ​ൽ അ​ത് അ​വ​സാ​നി​ക്ക​ട്ടെ​യെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ന​ഷ്ട​പ​രി​ഹാ​രം ന​ല്കുന്ന​തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം വീ​ഴ്ച വ​രു​ത്ത​രു​തെ​ന്നും നി​ല​വി​ലെ നി​യ​മം അ​നു​സ​രി​ച്ചു തു​ക ന​ല്കാമെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

മാ​ത്ര​മ​ല്ല, വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ടെ​ങ്കി​ൽ പു​തി​യ വീ​ടു നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​ണ​ം. അ​തി​നു​വേ​ണ്ട ചെ​ല​വു​ക​ൾ ക​ന്പ​നി നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​നി​യു​ള്ള തു​ര​ങ്ക​നി​ർ​മാ​ണ​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ന്പ​നി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നു ക​ള​ക്ട​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു.

നി​ല​വി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് പീ​ച്ചി, പാ​ണ​ഞ്ചേ​രി വി​ല്ലേ​ജു​ക​ളി​ൽ​നി​ന്നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 235 പ​രാ​തി​ക​ൾ വ​ന്നി​ട്ടു​ണ്ട്. ഇ​തി​ൽ ന​ഷ്ട​പ​രി​ഹാ​രം തീ​ർ​പ്പു​ക​ല്പി​ച്ചി​ട്ടു​ള്ള തു​ക 3.45 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ മൂ​ന്നു​കോ​ടി രൂ​പ​യാ​ണു ക​ന്പ​നി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

പ​ണം നല്കുന്ന​തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കാ​യി പീ​ച്ചി, പാ​ണ​ഞ്ചേ​രി വി​ല്ലേ​ജു​ക​ളി​ൽ അ​ർ​ഹ​രാ​യ​വ​രു​ടെ ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ കോ​പ്പി, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി എ​ന്നി​വ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ​മ​രസ​മി​തി തു​ര​ങ്ക നി​ർ​മാ​ണം ത​ട​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും കോ​ ട​തി ഉ​ത്ത​ര​വ് വ​ന്ന​പ്പോ​ൾ​ത​ന്നെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പോ​ലീ​സ് കാ​വ​ലോ​ടെ ആ​രം​ഭി​ച്ചു.

Related posts