ഒന്ന് ഉറങ്ങിട്ട് നാളുകളേറെ..!  ചൊ​ക്ക​ന​യി​ൽ കാട്ടാനശല്യം രൂക്ഷമാകുന്നു; ഭയന്നുവിറച്ച് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ

വെ​ള്ളി​ക്കു​ള​ങ്ങ​ര: ചൊ​ക്ക​ന എ​സ്റ്റേ​റ്റ് കാ​ന്‍റീ​നു സ​മീ​പം കാ​ട്ടാ​ന​യെ​ത്തി​യ​ത് തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളെ ഭ​യ​ച​കി​ത​രാ​ക്കി. ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി ഇ​വി​ടെ കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്. ഹാ​രി​സ​ൻ റ​ബ​ർ പ്ലാന്‍റേ​ഷ​നി​ലെ ചൊ​ക്ക​ന എ​സ്റ്റേ​റ്റ് ഗ്രൗ​ണ്ടി​ന​ടു​ത്തു​ള്ള കാ​ന്‍റീ​ൻ പ​രി​സ​ര​ത്താ​ണ് ഇന്നലെ പു​ല​ർ​ച്ചെ കാ​ട്ടാ​ന​യെ​ത്തി വാ​ഴ​ക​ൾ ന​ശി​പ്പി​ച്ച​ത്.

കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തോ​ടു​ചേ​ർ​ന്നു​ള്ള വാ​ഴ​ക​ളാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. കാ​ട്ടാ​ന​യെ​ത്തി​യ സ്ഥ​ല​ത്തി​ന്  ഏ​താ​നും മീ​റ്റ​റു​ക​ൾ അ​ക​ലെ​യാ​യി എ​സ്റ്റേ​റ്റ് വ​ക പാ​ഡി​ക​ളി​ൽ നാ​ൽ​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ന പാ​ഡി​ക​ൾ​ക്കു സ​മീ​പ​മെ​ത്തി​യ​തു​ക​ണ്ട് ഇ​വി​ടെ താ​മ​സി​ക്കുന്ന തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഭീ​തി​യി​ലാ​ണ്. പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ എ​സ്റ്റേ​റ്റി​ൽ ടാ​പ്പിം​ഗി​നാ​യി ഇ​തു​വ​ഴി വ​ന്ന സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​ന്‍റീ​നു സ​മീ​പം കാ​ട്ടാ​ന നി​ൽ​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്.

ഇ​വ​ർ ഒ​ച്ച​വെ​ച്ച​പ്പോ​ൾ സ​മീ​പ​ത്തെ പാ​ഡി​ക​ളി​ൽ നി​ന്ന ് ആ​ളു​ക​ൾ ഓ​ടി​യെ​ത്തി ഒ​ച്ച​യെ​ടു​ത്തും ലൈ​റ്റ​ടി​ച്ചു കാ​ണി​ച്ചു​മാ​ണ് ആ​ന​യെ ഓടിച്ച​തെ​ന്ന് ചൊ​ക്ക​ന സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. സ​മീ​പ​ത്തെ വൈ​ക്കം ഉ​ണ്ണീ​ൻ​കു​ട്ടി​യു​ടെ അ​ട​ക്കാ​മ​ര​ങ്ങ​ളും ആ​ന ന​ശി​പ്പി​ച്ചു.​സ​മീ​പ​ത്തു​ള്ള മു​പ്ലി പു​ഴ മു​റി​ച്ചു ക​ട​ന്നാ​ണ് കാ​ട്ടാ​ന ചൊ​ക്ക​ന​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ​ത്.

പു​ഴ​യോ​ര​ത്ത് കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന എ​സ്റ്റേ​റ്റ് മൈ​താ​നി​ക്കു സ​മീ​പം കാ​ട്ടാ​ന​യെ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി പു​ഴ​യു​ടെ മ​റു​ക​ര​യി​ലു​ള്ള റ​ബ​ർ​തോ​ട്ട​ത്തി​ൽ ഈ ​ആ​ന​യെ സ്ഥ​ര​മാ​യി കാ​ണാ​റു​ണ്ടെ​ന്ന് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും പ​റ​ഞ്ഞു.

പു​ഴ​യോ​ര​ത്ത് കൃ​ഷി​ചെ​യ്തി​ട്ടു​ള്ള വാ​ഴ അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക വി​ള​ക​ൾ കാ​ട്ടാ​ന പ​ര​ക്കെ ന​ശി​പ്പി​ച്ചു. ചേ​റ​ങ്ങാ​ട​ൻ സ​ണ്ണി, ചെ​റ്റ​ക്ക​ൽ പൗ​ലോ​സ് എ​ന്നി​വ​രു​ടെ വാ​ഴ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​രു​ന്നു. വ​ഴി​യി​ലും തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ഡി​ക​ൾ​ക്കു സ​മീ​പ​വും വ​ഴി​യി​ലും കാ​ട്ടാ​ന എ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ പു​ല​ർ​ച്ചെ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്കി​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഭീ​തി​യി​ലാ​ണ്.

പാ​ഡി​ക​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ പു​രു​ഷന്മാ​ർ മി​ക്ക​വ​രും രാ​ത്രി എ​സ്റ്റേ​റ്റി​ലെ കാ​വ​ൽ ജോ​ലി​ക്കു പോ​കു​ന്ന​തി​നാ​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും കാ​ട്ടാ​ന​യെ പേ​ടി​ച്ചാ​ണ് രാ​ത്രി ത​ള്ളി​നീ​ക്കു​ന്ന​ത്. വ​നാ​ത്തി​ർ​ത്തി​യി​ൽ സോ​ളാ​ർ​വൈ​ദ്യു​ത വേ​ലി കെ​ട്ടി വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts