എന്നോട് പറഞ്ഞാൽ ഞാൻ വെടിവയ്ക്കും..! കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ മ​യ​ക്കു​വെ​ടി വെ​ച്ച് ത​ള​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​മു​ഖ ആ​ന​ചി​കി​ത്സ​കനും മ​യ​ക്കു​വെ​ടി വയ്പ്പുകാരനുമായ ബി ഗിരിദാസ്

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ മ​യ​ക്കു​വെ​ടി വെ​ച്ച് ത​ള​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​മു​ഖ ആ​ന​ചി​കി​ത്സ​ക​നും മ​യ​ക്കു​വെ​ടി വയ്ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​നു​മാ​യ ഡോ.​പി.​ബി.​ഗി​രി​ദാ​സ്. മൂ​ന്നാ​ന​ക​ളു​ള്ള​തു​കൊ​ണ്ട് മ​യ​ക്കു​വെ​ടി വയ്ക്കു​ന്ന​ത് എ​ളു​പ്പ​മ​ല്ലെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും വ​നം​വ​കു​പ്പും പോ​ലീ​സും മ​റ്റു ബ​ന്ധ​പ്പെ​ട്ട​വ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം മ​യ​ക്കു​വെ​ടി വയ്​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഗി​രി​ദാ​സ് പ​റ​ഞ്ഞു.

മ​യ​ക്കു​വെ​ടിവച്ച് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ ശേ​ഷം കാ​ട്ടാ​ന​ക​ളെ കുങ്കിയാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ലോ​റി​യി​ൽ ക​യ​റ്റി കാ​ട്ടി​ൽ കൊ​ണ്ടു​വി​ടു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ നാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ കാ​ട്ടി​ൽ കൊ​ണ്ടു​ചെ​ന്നു​വി​ട്ടാ​ലും തി​രി​കെ നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത​ക​ളേ​റെ​യാ​ണെ​ന്നും ഗി​രി​ദാ​സ് പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ നാ​ടി​ഷ്ട​പ്പെ​ട്ടാ​ൽ പി​ന്നീ​ട് കാ​ട്ടാ​ന​ക​ൾ​ക്ക് കാ​ടി​റ​ങ്ങി നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള താ​ത്പ​ര്യം വ​ർ​ധി​ക്കും. വെ​ള്ള​വും ഭ​ക്ഷ​ണ​വും നാ​ട്ടി​ൽ സു​ല​ഭ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​തോ​ടെ ഇ​വ കൂ​ടു​ത​ലാ​യി നാ​ട്ടി​ലേ​ക്ക് വ​രും.

കാ​ട്ടി​ലെ ആ​ന​ക്കൊ​ന്പു വേ​ട്ട​ക്കാ​രി​ൽ നി​ന്നും സു​ര​ക്ഷി​ത താ​വ​ള​മെ​ന്ന നി​ല​യ്ക്ക് കാ​ടി​റ​ങ്ങു​ന്ന ആ​ന​ക​ളും ഉ​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നാ​ട്ടാ​ന​ക​ളെ മ​യ​ക്കു​വെ​ടി വയ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന മ​രു​ന്ന് അ​തേ അ​ള​വി​ൽ ത​ന്നെ​യാ​ണ് കാ​ട്ടാ​ന​ക​ളെ മ​യ​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ക. ത​മി​ഴ്നാ​ട്ടി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച കുങ്കിയാ​ന​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണെ​ന്നും ഗി​രി​ദാ​സ് പ​റ​ഞ്ഞു.

Related posts