കട്ടപ്പ എന്റെ ബോയ്ഫ്രണ്ട്! എത്രകുറിച്ചിട്ടും മതിവരുന്നില്ല…: ട്വിങ്കിള്‍ ഖന്ന

kATTAPPAട്വി​ങ്കി​ൾ ഖ​ന്ന എ​ന്ന താ​ര​ത്തി​ന്‍റെ അ​ഭി​ന​യം പോ​ലെ ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക്് പ്രി​യ​പ്പെ​ട്ട​താ​ണ് അ​വ​രു​ടെ ത​മാ​ശ​ക​ളും. അ​ർ​ണ​ബ് ഗോ​സ്വാ​മി​യു​ടെ പു​തി​യ ചാ​ന​ലി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​തും അ​ക്ഷ​യ്കു​മാ​റി​നെ ട്രോ​ഫി ഭ​ർ​ത്താ​വെ​ന്നു വി​ളി​ച്ച​തു​മെ​ല്ലാം ട്വി​ങ്കി​ളി​ന്‍റെ ചു​രു​ക്കം ത​മാ​ശ​ക​ളി​ൽ ചി​ല​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ട്വി​ങ്കി​ൾ ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗം ക​ണ്ട​ത്. സി​നി​മ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ക​ട്ട​പ്പ മാ​ത്ര​മാ​ണ് ട്വി​ങ്കി​ളി​ന്‍റെ മ​ന​സി​ൽ.

ക​ട്ട​പ്പ​യോ​ടു​ള്ള ആ​രാ​ധ​നയെപ്പറ്റി ട്വി​റ്റ​റി​ൽ എ​ത്ര​കു​റി​ച്ചി​ട്ടും താ​ര​ത്തി​നു മ​തി​വ​രു​ന്നി​ല്ല. സി​നി​മ ക​ണ്ടി​റ​ങ്ങി​യ​തി​നു​ശേ​ഷം ഞാ​ൻ എ​ന്‍റെ മ​ക​ളെ ക​ട്ട​പ്പ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​വ​ളു​ടെ അ​ച്ഛ​നി​ഷ്ടം റൗ​ഡി എ​ന്നു വി​ളി​ക്കു​ന്ന​താ​ണ് തു​ട​ങ്ങി ട്വീ​റ്റു​ക​ളു​ടെ നി​ല​യ്ക്കാ​ത്ത പ്ര​വാ​ഹ​മാ​ണ് ട്വി​ങ്കി​ളി​ന്‍റെ വ​ക.

ഇ​തൊ​ന്നും അ​ക്ഷ​യ് വ​ലി​യ കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. പ​ക്ഷേ ട്വി​ങ്കി​ൾ ഈ​യ​ടു​ത്ത് ചെ​യ്ത ട്വീ​റ്റ് അ​ക്ഷ​യ്ക്ക് ഒ​ര​ൽ​പ്പം നീ​ര​സ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ക​ട്ട​പ്പ എ​ന്‍റെ ബോ​യ്​ഫ്ര​ണ്ടാ​ണ് എ​ന്ന് ട്വി​ങ്കി​ൾ പോ​സ്റ്റ് ചെ​യ്ത​ത് അ​ക്ഷ​യ്ക്ക് സ​ഹി​ക്കാ​നാ​യി​ല്ല. ’ക​ട്ട​പ്പ എ​ന്നു മൂ​ന്നു പ്രാ​വ​ശ്യം പ​റ​ഞ്ഞാ​ൽ പി​ന്നെ അ​തു നി​ർ​ത്താ​നാ​വി​ല്ല. സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ഒ​ന്നു ശ്ര​മി​ച്ചു​നോ​ക്കൂ’ എ​ന്നും ട്വി​ങ്കി​ൾ ട്വീ​റ്റി​ൽ പ​റ​യു​ന്നു.

Related posts