ത​ലൈ അ​ജി​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ മോ​ഹമെന്ന് കീർത്തി സുരേഷ്

keerthiതമി​ഴ​ക​ത്തി​ന്‍റെ സ്വ​ന്തം താ​ര​മാ​യി മാ​റി​യ കീ​ർ​ത്തി സു​രേ​ഷി​ന് ത​മി​ഴ​ക​ത്തി​ന്‍റെ ത​ലൈ അ​ജി​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ മോ​ഹം. പ്രി​യ​ദ​ർ​ശ​ൻ ചി​ത്ര​മാ​യ ഗീ​താ​ഞ്ജ​ലി​യി​ലൂ​ടെ അ​ഭി​ന​യ ലോ​ക​ത്തേ​ക്ക് എ​ത്തി​യ താ​ര​ത്തി​ന് മ​ല​യാ​ള​ത്തേ​ക്ക​ൾ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ല​ഭി​ച്ച​ത് ത​മി​ഴ​ക​ത്തു നി​ന്നാ​യി​രു​ന്നു. മു​ൻ​നി​ര നാ​യ​ക​ൻ​മാ​ർ​ക്കൊ​പ്പ​മെ​ല്ലാം അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം ഇ​തി​ന​കം ത​ന്നെ കീ​ർ​ത്തി​ക്ക് ല​ഭി​ച്ചി​രു​ന്നു.

വി​ജ​യ്, വി​ക്രം, സൂ​ര്യ, ശി​വ​കാ​ർ​ത്തി​കേ​യ​ൻ തു​ട​ങ്ങി​യ യു​വ​താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മെ​ല്ലാം വേ​ഷ​മി​ട്ട താ​ര​ത്തി​ന് ഒ​രു പ്ര​മു​ഖ താ​ര​ത്തി​ന്‍റെ കൂ​ടി നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് കീ​ർ​ത്തി പ​റ​യു​ന്നു. ത​മി​ഴ​ക​ത്തി​ന്‍റെ സ്വ​ന്തം താ​ര​മാ​യ തലൈ​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് കീ​ർ​ത്തി സു​രേ​ഷ്.

അ​ജി​ത്തി​ന്‍റെ നാ​യി​ക​യാ​യി സ്ക്രീ​നി​ലെ​ത്ത​ണ​മെ​ന്ന താ​ര​ത്തി​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് സം​വി​ധാ​യ​ക​ർ പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​മോ​യെ​ന്ന​റി​യാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് പ്രേ​ക്ഷ​ക​ർ. ദു​ൽ​ഖ​ർ സ​ൽ​മാ​നോ​ടൊ​പ്പം സാ​വി​ത്രി​യി​ലാ​ണ് കീ​ർ​ത്തി ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​യ സാ​വി​ത്രി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ശി​വാ​ജി ഗ​ണേ​ശ​നാ​യാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ വേ​ഷ​മി​ടു​ന്ന​ത്.

Related posts