കേജ്‌രിവാള്‍ 12 ദിവസത്തേക്ക് മോദിയെ വിമര്‍ശിക്കില്ല, കൂടുതല്‍ കരുത്തോടെ വരാന്‍ ധ്യാനത്തിന് പോകുന്നു, അതും നാഗ്പൂരിലേക്ക്

1111പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഏറ്റവും വലിയ വിമര്‍ശകന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ കേജ്‌രിവാള്‍ കുറച്ചുനാളത്തേക്ക് വിമര്‍ശനം നിര്‍ത്തുന്നു. ആരെയും പേടിച്ചിട്ടില്ല. ധ്യാനത്തിനു പോകുന്നതിനാലാണ് തത്ക്കാലം വിമര്‍ശനം നിര്‍ത്തുന്നത്. ജൂലൈ 30 മുതല്‍ 12 ദിവസത്തേക്കാണ് കെജരിവാള്‍ അവധിയെടുക്കുന്നത്. നാഗ്പൂരിലെ യോഗ സെന്ററിലായിരിക്കും ഈ ദിവസങ്ങളില്‍ അദ്ദേഹം.

കേജ്‌രിവാള്‍ വിപാസന ധ്യാനത്തിനായാണ് നാഗ്പൂരിലെ യോഗ സെന്ററിലേക്ക് പോകുന്നത്. ധ്യാനം പരിശീലിക്കുന്ന അത്രയും ദിവസം മാധ്യമങ്ങളുമായി കൂടിക്കാഴ്ച ഉണ്ടാകില്ല. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാകും 12 ദിവസം സര്‍ക്കാരിനെ നയിക്കുക. മുമ്പും വിപാസന ധ്യാനത്തിനായി കേജ്‌രിവാള്‍ അവധിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലും അതിനുമുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും ആയിരുന്നു അത്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ വിപാസന ധ്യാനത്തിന്റെ പ്രചാരണത്തിനായി മുഴുവന്‍ സമയവും നീക്കിവയ്ക്കാനാണ് കെജരിവാളിന്റെ തീരുമാനം. കേജ്‌രിവാളിന്റെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടതില്ലല്ലോ എന്ന സന്തോഷത്തിലാണ് ബിജെപി നേതാക്കളെന്നാണ് ഡല്‍ഹിയില്‍ പരക്കുന്ന തമാശ.

Related posts