സമരം എട്ടാം ദിവസത്തിലെത്തി;  ലഫ്.ഗവർണർ പ്രശ്നപരിഹാരത്തിന് ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് കേജരിവാൾ

ന്യൂഡൽഹി: ഡ​ൽ​ഹി​യി​ലെ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​രു​ന്ന നി​സ​ഹ​ക​ര​ണ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക, വീ​ട്ടു​പ​ടി​ക്ക​ൽ റേ​ഷ​ൻ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ലഫ്റ്റനന്‍റ് ഗവർണറുടെ വസതിയിൽ സംസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തി വരുന്ന സമരം എട്ടാം ദിവസത്തിലെത്തി. പ്രശ്ന പരിഹാരത്തിന് ലഫ്റ്റനന്‍റ് ഗവർണർ ഇന്ന് സമയം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് കേജരിവാൾ ട്വീറ്റ് ചെയ്തു.

എട്ടുദിവസം സമരം ചെയ്തിട്ടും പ്രശ്ന പരിഹാരത്തിന് എട്ടു മിനിറ്റ് പോലും സമയം മാറ്റി വയ്ക്കാൻ ലഫ്.ഗവർണർക്ക് സാധിച്ചില്ലെന്നും കേജരിവാൾ വിമർശിച്ചു. മ​നീ​ഷ് സി​സോ​ദി​യ, സ​ത്യേ​ന്ദ​ർ ജ​യി​ൻ, ഗോ​പാ​ൽ റാ​യ് എ​ന്നീ മ​ന്ത്രി​മാ​രും കേ​ജ​രി​വാ​ളി​നൊ​പ്പം സമരത്തിലുണ്ട്.

കഴിഞ്ഞ ദിവസം കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി എ​ന്നി​വ​ർ കേ​ജ​രി​വാ​ളി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് രംഗത്തെത്തിയിരുന്നു.

Related posts