റോബോട്ടുകള്‍ സ്വാഭാവിക ബുദ്ധി കൈവരിക്കുന്ന കാലം അടുത്തിരിക്കുന്നു! അവ ലോകത്തിന് നേട്ടത്തോടൊപ്പം വലിയ അപകടങ്ങളും സമ്മാനിക്കും; കില്ലര്‍ റോബോട്ടുകളെക്കുറിച്ച് ആശങ്കപ്പെട്ട് ശാസ്ത്രലോകം

റോബോര്‍ട്ടുകള്‍ എന്നത് ഒരുകാലത്ത് മനുഷ്യര്‍ കഥകളില്‍ മാത്രം കേട്ടിരുന്ന കാര്യമാണ്. എന്നാല്‍ റോബോര്‍ട്ടുകള്‍ക്ക് മനുഷ്യരേക്കാള്‍ വിലയുള്ള കാലത്തിലാണ് ഇപ്പോള്‍ നാം എത്തിനില്‍ക്കുന്നത്. ഭാവിയില്‍ ലോകം കീഴടക്കുന്നത് റോബോട്ടുകള്‍ ആയിരിക്കുമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങിയതായും അറിയുന്നു. സൗദിയില്‍ സോഫിയ എന്ന റോബോട്ടിന് പൗരത്വം നല്‍കിയതും സോഫിയ അഭിമുഖങ്ങള്‍ നല്‍കുന്നതും അടുത്തിടെ ലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.

അത്തരത്തില്‍ മനുഷ്യരെപോലെ റോബോട്ടുകള്‍ സ്വാഭാവിക ബുദ്ധി കൈവരിക്കുന്ന കാലം വിദൂരമല്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. കൂടാതെ മനുഷ്യര്‍ക്ക് തങ്ങളുടെ ബുദ്ധിയും ശക്തിയുമുപയോഗിച്ച് ചെയ്യാന്‍ കഴിയാത്തത് ഇനി റോബോട്ടുകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുമത്രേ. അതേസമയം ഇതിനെല്ലാമൊപ്പം വലിയൊരു ഭീഷണിയും ഉയര്‍ന്നുവരുന്നുണ്ട്. റോബോട്ടുകള്‍ ലോകം പിടിച്ചെടുക്കുകയും മനുഷ്യകുലത്തെ കൊന്നൊടുക്കുകയും ചെയ്യുന്ന കാലവും സംഭവിച്ചേക്കാം. യന്ത്രങ്ങള്‍ക്ക് മനുഷ്യരുടെ ബുദ്ധി കൈവരുന്ന കാലം വിദൂരമല്ലെന്നാണ് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അടക്കമുള്ളവര്‍ പറയുന്നത്.

ഓക്കലഹാമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീറിംഗ് പ്രൊഫസ്സറായ സുഭാഷ് കക്കിന്റെ അഭിപ്രായത്തില്‍ റോബോട്ടുകള്‍ സ്വാഭാവിക ബുദ്ധി കൈവരിക്കുന്നത് ഒരേ സമയം നേട്ടവും അപകടവും നിറഞ്ഞതാണ്. പുതിയ വിവരങ്ങള്‍ ശേഖരിച്ചുവെക്കാനും പഴയവ മാറ്റാനും ശേഷിയുള്ള യന്ത്രങ്ങളാവു ഭാവിയിലുണ്ടാവുക. അത് സാധ്യമായാല്‍ സ്വാഭാവിക ബുദ്ധിയുള്ള യന്ത്രമനുഷ്യര്‍ ഉണ്ടാവും.

മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഇടങ്ങളില്‍ മനുഷ്യനേക്കാള്‍ ശേഷിയുള്ള റോബോട്ടുകളെത്തുമ്പോള്‍ അത് പുതിയ വിവരങ്ങള്‍ മനുഷ്യന് സമ്മാനിക്കുകയും ചെയ്യും. ഇതോടൊപ്പം റോബോട്ടുകള്‍ വരുത്തുന്ന കുറ്റകൃത്യങ്ങളും വര്‍ധിക്കും. കില്ലര്‍ റോബോട്ടുകളെ ഉണ്ടാക്കി ആളുകളെ കൊല്ലാന്‍ നിയോഗിച്ചാല്‍ എന്താവും സ്ഥിതിയെന്നതാണ് ശാസ്ത്രലോകത്തെ നിലവില്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യം.

 

Related posts