ആവശ്യമില്ലെങ്കിൽ ഇടൂ, ആവശ്യക്കാർ എടുക്കൂ..! നന്മമതിലുമായി തമിഴ്നാട്ടിലെ കളക്ടർ ബ്രോ; വി​വി​ധ വ​ർ​ണ​ങ്ങ​ളാ​ൽ അലങ്കരിച്ചിരി​ക്കു​ന്ന നന്മമ​തി​ലി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്…

ഇ​ന്ത്യ വി​ക​സ​ന കു​തി​പ്പി​ൽ ഓ​രോ നി​മി​ഷ​വും പാ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ​റ​യു​ന്പോ​ഴും രാ​ജ്യ​ത്തു​ള്ള ഓ​രോ​രു​ത്ത​രെ​യും പ​ട്ടി​ണി​യും ദാ​രി​ദ്ര​വും ശാ​പ​മാ​യി പി​ടി​കൂ​ടി​യി​രി​ക്കു​ക​യാ​ണ്.​എ​ന്നാ​ൽ സ​ന്പ​ന്ന​രാ​യ​വ​ർ ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ വാ​ങ്ങി വ​ച്ചി​രി​ക്കു​ന്ന വ​സ്തു​ക്ക​ളി​ൽ ഒ​രു ശ​ത​മാ​നം യാ​തൊ​രു ത​ര​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​തെ മാ​റ്റി​വെ​ച്ചി​ട്ടു​മു​ണ്ട് എ​ന്ന​ത് മ​റ്റൊ​രു സ​ത്യ​മാ​ണ്. ഇ​പ്പോ​ഴി​താ ദ​രി​ദ്രരെ സം​ര​ക്ഷി​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​യു​മാ​യി രം​ഗ​പ്ര​വേ​ശ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ് ത​മി​ഴ്നാ​ട്ടിലെ ഒരു യുവകളക്ടർ.

ദ​രി​ദ്ര​രാ​യ ആ​ളു​ക​ളെ സം​ര​ക്ഷി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യം മു​ൻ​പി​ൽ ക​ണ്ട് “​വാ​ൾ ഓ​ഫ് കൈ​ൻ​ഡ്ന​സ്’ എ​ന്ന പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​കയാണ് തി​രു​നെ​ൽ​വേ​ലി ക​ള​ക്ട​റാ​യ സ​ന്ദീ​പ് ന​ന്ദു​രി. പ​ണം കൊ​ടു​ത്ത് പു​തി​യ വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ക​ള​ക്ടറേറ്റി​നു സ​മീ​പം നി​ർ​മി​ച്ചി​രി​ക്കു​ന്ന ഷെൽഫിൽ പ​ഴ​യ​തും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ വ​സ്​ത്ര​ങ്ങ​ളും പുസ്തകങ്ങളും ക​ളി​പ്പാ​ട്ട​ങ്ങ​ളും ആ​ർ​ക്കും നി​ക്ഷേ​പി​ക്കാം. ആ​വ​ശ്യ​ക്കാ​ർ​ക്ക് അ​ത് എ​ടു​ക്കു​ക​യും ചെ​യ്യാം. വി​വി​ധ വ​ർ​ണ​ങ്ങ​ളാ​ൽ അലങ്കരിച്ചിരി​ക്കു​ന്ന നന്മമ​തി​ലി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ് : “​നി​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ ഇ​വി​ടെ നി​ക്ഷേ​പി​ക്കു, നി​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ഇ​ത് സ്വീ​ക​രി​ക്കു​’.

എ​ല്ലാ വീ​ടു​ക​ളി​ലും കേ​ടു​പാ​ടു​ക​ൾ പ​റ്റാ​ത്ത നിരവധി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗശൂ​ന്യ​മാ​യി കി​ട​ക്കു​ന്നു​ണ്ടെ​ന്ന് സ​ന്ദീ​പ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​കാ​തെ അ​ത് ന​ശി​ക്കു​ക​യാ​ണെ​ന്നും സ​ത്യ​ത്തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ ഉ​പ​യോ​ഗി​ക്കു​ന്പോ​ഴാ​ണ് അ​തി​ന് അ​ർ​ഥ​മു​ണ്ടാ​കു​ന്ന​തെന്നും അദ്ദേഹം പറയുന്നു. എ​ന്നും നി​ര​വ​ധി​യാ​ളു​ക​ൾ വ​ന്നു പോ​കു​ന്ന സ്ഥ​ല​മാ​ണ് ക​ള​ക്ട്രേ​റ്റ്. ഇ​വി​ടെ വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് ഉ​പ​യോ​ഗ​പ്രദ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് ഇ​ത് ഇ​വി​ടെ സ്ഥാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി തീ​രു​ക​യാ​ണെ​ങ്കി​ൽ ന​ഗ​ത്തി​ലെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി ഇ​ത്ത​ര​ത്തി​ൽ ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ആ​ളു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. ബു​ക്കും പു​സ്ത​ക​ങ്ങ​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും ഉ​ൾ​പ്പ​ടെ നി​ര​വ​ധി വ​സ്തു​ക്ക​ൾ ആ​ളു​ക​ൾ ഇ​തി​ൽ നി​ക്ഷേ​പി​ക്കു​ന്നു​മു​ണ്ട്. മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ക എ​ന്ന​ത് ഒ​രു ജോ​ലി​യാ​യി കാ​ണാ​തെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി കാ​ണാ​നാ​ണ് ഈ കളക്ടർ ബ്രോ പ​ഠി​പ്പി​ക്കു​ന്ന​ത്.

Related posts