ഒന്ന് ഉറങ്ങി എണീറ്റപ്പോൾ അവൾ അപ്രത്യ ക്ഷയായി ..! പഴയ കിണർ ഉപയോഗിക്കാതെ പുതിയ കിണർ കുത്തി വെള്ളം കണ്ടു; നേരം വെളുത്ത് എണീറ്റ് കിണർ നോക്കിയ വീട്ടമ്മ ഞെട്ടി…

kinarവെ​ങ്കി​ട​ങ്ങ്: ഒ​രു രാ​ത്രി വെ​ളു​ത്ത​പ്പോ​ൾ കി​ണ​റി​ലെ വെ​ള്ളം മാ​റി മ​റ​ഞ്ഞു. കെ​ട്ടു​ങ്ങ​ൽ കോ​ഞ്ചി​റ റോ​ഡി​ൽ ഇ​രി​ന്പ്ര​നെ​ല്ലൂ​ർ കാ​ർ​ത്ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം രാ​യം​മ​ര​ക്കാ​ർ സെ​യ്തു​മോ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് വ​റ്റി​യ​ത്. ആ​റു​മാ​സം മു​ന്പ് നി​ല​വി​ലു​ള്ള പ​ഴ​യ കി​ണ​ർ മാ​റ്റി പു​തു​താ​യി ഏ​ഴ് കോ​ലി​ന്‍റെ ഒ​ന്പ​ത് റിം​ഗു​ള്ള കി​ണ​ർ നി​ർ​മി​ച്ച​ത്.​

ആ​സ​മ​യ​ത്ത് ത​ന്നെ കി​ണ​റി​ൽ ആ​വ​ശ്യ​ത്തി​നു വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ മ​ഴ​പെ​യ്ത​പ്പോ​ൾ ഏ​ഴ്  റിം​ഗ് വെ​ള്ളം ബു​ധ​നാ​ഴ്ച രാ​ത്രി വ​രെ ഉ​ണ്ടാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ കി​ണ​റി​ലെ മോ​ട്ടോ​ർ ഓ​ണ്‍ ചെ​യ്തി​ട്ടും വെ​ള്ളം വ​രാ​ത്ത​തി​നാ​ൽ  പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കി​ണ​ർ വ​റ്റി​യ​ത് ക​ണ്ട​ത്. ഒ​രു കാ​ല​ത്തും വ​റ്റാ​ത്ത കി​ണ​റാ​ണി​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വെ​ള്ള​ത്തി​ന് അ​ടു​ത്ത വീ​ട്ടു​കാ​രെ ആ​ശ്ര​യി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​മ​റി​ഞ്ഞ് വെ​ങ്കി​ട​ങ്ങ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​തി എം ​ശ​ങ്ക​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വി.​മ​നോ​ഹ​ര​ൻ, വാ​ർ​ഡ് അം​ഗ​വും ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ കെ.​വി.​വേ​ലു​കു​ട്ടി, ര​ത്ന​വ​ല്ലി സു​രേ​ന്ദ്ര​ൻ, അ​പ്പു ചീ​രോ​ത്ത്, ഗ്രേ​സി ജേ​ക്ക​ബ്, ഷൈ​ല​ജ മ​ധു, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് എ​ന്നി​വ​രും സ​ന്ദ​ർ​ശി​ച്ചു. കി​ണ​ർ കാ​ണാ​ൻ നാ​ട്ടു​കാ​രും എ​ത്തു​ന്നു​ണ്ട്.

Related posts