Set us Home Page

നിരവധിയാളുകള്‍ പൊതുസ്ഥലങ്ങളില്‍ നടിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്! എന്തുകൊണ്ട് അജുവര്‍ഗീസിനെതിരെ മാത്രം കേസെടുത്തു? അജുവിന് പിന്തുണയുമായി കിഷോര്‍ സത്യ രംഗത്ത്

vgsdfgsdvgfsആകാശത്തൂടെ പോവുന്നത് ഏണിവച്ച് പിടിക്കാന്‍ ശ്രമിച്ചാല്‍ പണിപാളുമേ എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞപ്പോള്‍ ആദ്യകാലത്ത് ആളുകള്‍ ചിരിച്ചുതള്ളുകയാണ് ചെയ്തത്. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി നടന്‍ അജു വര്‍ഗീസിന് രംഗത്തെത്തുകയും പിന്നീട് അതിന്റെ പേരില്‍ കേസില്‍പ്പെടുകയും ചെയ്തതോടെ പണ്ഡിറ്റിന്റെ ആ ചൊല്ല് എത്ര സത്യമായിരുന്നു എന്ന് ആളുകള്‍ക്ക് മനസിലായി തുടങ്ങുന്നത്. അജുവര്‍ഗീസിന്റെ അവസ്ഥയില്‍ പരിതപിച്ചുകൊണ്ടും അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ടുമുള്ള ആളുകളുടെ തിരക്കാണ് ഇപ്പോള്‍ ഫേസ്ബുക്കിലും മറ്റും. ഏറ്റവും പുതുതായി അജുവിന് പിന്തുണ അറിയിച്ചുകൊണ്ടെത്തിയിരിക്കുന്നത് സിനിമാ സീരിയില്‍ താരം കിഷോര്‍ സത്യയാണ്. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് അജുവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കിഷോറിന്റെ പോസ്റ്റ്. പലരും അറിഞ്ഞും അറിയാതെയും നടിയുടെ പേര് പറഞ്ഞുകേട്ടിട്ടുണ്ട്. അജു നടിയുടെ പേര് പറഞ്ഞത് മനപൂര്‍വ്വമാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ചില മുന്‍നിര വാര്‍ത്താ അവതാരകര്‍, ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, ഒരു വക്കീല്‍, രണ്ട് ചലച്ചിത്ര സംവിധായകര്‍, ഒരു മുന്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ തുടങ്ങിയവര്‍ ആ സഹോദരിയുടെ പേര് പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ കാണാത്ത, കേള്‍ക്കാത്ത നിരവധി ആളുകള്‍ ഇനിയുണ്ടാവാം. എന്നിട്ടും അജു വര്‍ഗ്ഗീസിനെതിരെ മാത്രം കേസെടുത്തത് ശരിയോ എന്ന ചോദ്യമാണ് കിഷോര്‍ സത്യ ഉയര്‍ത്തുന്നത്.

കിഷോര്‍ സത്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീ. ഗിരീഷ് ബാബു,

താങ്കളെ നേരിട്ട് പരിചയമില്ലാത്തതുകൊണ്ടും അജു വര്‍ഗീസുമായി പരിചയമുള്ളതുകൊണ്ടുമാണ് ഈ കുറിപ്പ്. താങ്കള്‍ കൊടുത്ത പരാതിയിലാണ് അജു വര്‍ഗീസിനെതിരെ കളമശേരി പോലീസ് കേസ് എടുത്തത് എന്നാണ് മാധ്യമങ്ങള്‍ വഴി അറിഞ്ഞത്.

അജു വര്‍ഗീസ് എന്ന ചെറുപ്പക്കാരന്‍ ദുഷ്ടലാക്കോടെ ആ സഹോദരിയെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വം അവരുടെ പേര് എഴുതി എന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധി എനിക്കില്ല . പ്രത്യുത ആ പെണ്‍കുട്ടിക്ക് നീതി കിട്ടണം എന്ന് നിങ്ങളെയും എന്നെയും പോലെ ചിന്തിക്കുന്ന ഒരാള്‍ ആയി മാത്രമേ അജുവിനെ പറ്റി എനിക്ക് കരുതാനാവു.. തനിക്ക് പറ്റിയ തെറ്റ് മനസിലാക്കി അദ്ദേഹം അത് വൈകാതെ തിരുത്തുകയും ചെയ്തു. അതിലെ ആത്മാര്‍ത്ഥതയില്‍ ആ സഹോദരിക്ക് പോലും സംശയം ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.

ആക്രമണ വാര്‍ത്ത വന്നപ്പോള്‍ തന്നെ കേരളത്തിലെ പല ചാനലുകളും ആ കുട്ടിയുടെ പേര് പറഞ്ഞു വാര്‍ത്തകള്‍ കൊടുത്തിരുന്നു. പിന്നീടാണ് അത് ഒഴിവാക്കിയത്. അതുപോലെ ചില സഹപ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിച്ചു ഇട്ട ഫേസ്ബുക് പോസ്റ്റുകളിലും പേര് പറയുകയും അജുവിനെ പോലെ തെറ്റ് മനസിലാക്കി തിരുത്തുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന മാധ്യമ ചര്‍ച്ചകളില്‍ പലരും അറിയാതെ പേര് പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്.അതൊന്നും ആ പെണ്‍കുട്ടിയെ മനഃപൂര്‍വം ദ്രോഹിക്കാന്‍ അല്ലെന്നും അബദ്ധത്തില്‍ പറഞ്ഞു പോയത് ആണെന്നും തന്നെയാണ് എന്റെയും വിശ്വാസം. ചില മുന്‍നിര വാര്‍ത്താ അവതാരകര്‍, ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, ഒരു വക്കീല്‍, രണ്ട് ചലച്ചിത്ര സംവിധായകര്‍, ഒരു മുന്‍ കെ എസ് എഫ് ഡി സി ചെയര്‍മാന്‍ തുടങ്ങിയവര്‍ ആ സഹോദരിയുടെ പേര് പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ കാണാത്ത , കേള്‍ക്കാത്ത നിരവധി ആളുകള്‍ ഇനിയുണ്ടാവാം.

പക്ഷെ എന്തുകൊണ്ടാണ് താങ്കള്‍ ഒരു അജു വര്‍ഗീസിനെതിരെ മാത്രം,കേസ് കൊടുത്തത് എന്ന് എനിക്ക് മനസിലാവുന്നില്ല. ഒന്നുകില്‍ താങ്കള്‍ മറ്റുള്ളവര്‍ പേര് പരാമര്‍ശിച്ചത് കാണാത്തതു കൊണ്ടാ അല്ലെങ്കില്‍ മനഃപൂര്‍വം കാണാതിരുന്നതുകൊണ്ടോ ആവാം. താങ്കള്‍ അത് കാണാഞ്ഞത് ആണെങ്കില്‍ ഒരു പൊതു വിഷയത്തില്‍ ഇടപെട്ടു കേസ് കൊടുത്ത ഒരു വ്യക്തി എന്ന നിലയില്‍ അത് താങ്കളുടെ ഒരു വലിയ വീഴ്ചയാണ്.ഈ വിഷയത്തില്‍ താങ്കള്‍ സത്യസന്ധമായ ഒരു ഇടപെടല്‍ ആണ് നടത്തിയതെങ്കില്‍ കുറേക്കൂടെ ജാഗ്രത കാണിക്കേണ്ടിയിരുന്നു. അല്ലാത്തപക്ഷം അജു വര്‍ഗീസിനോടുള്ള എന്തെങ്കിലും കാരണത്താലുള്ള താങ്കളുടെ വ്യക്തി വിരോധമോ അഥവാ മറ്റെന്തെങ്കിലും സ്ഥാപിത താല്പര്യമോ ഇതിന് പിന്നില്‍ ഉണ്ടാവാം എന്ന് എന്നെപ്പോലെയൊരാള്‍ അങ്ങയുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയിച്ചു പോയാല്‍ അത് തിരുത്താന്‍ ഉള്ള ബാധ്യതയും താങ്കള്‍ക്കുണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS