അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍​റെ പേ​രി​ലു​ള്ള നെ​റി​കേ​ട് അ​വ​സാ​നി​പ്പി​ക്ക​ണം; ആ​ത്മീ​യ വാ​ണി​ഭ​കേ​ന്ദ്ര​ങ്ങ​ൾക്കെതിരെ നടപടിയെടുക്കണമെന്ന് കെ.​കെ ല​തി​ക

lathikaകു​റ്റ്യാ​ടി: മ​ന്ത്ര​വാ​ദ ചി​കി​ത്സ​ക്കി​ടെ യു​വ​തി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍​റെ പേ​രി​ലു​ള്ള നെ​റി​കേ​ടു​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍​റും മു​ൻ എം​എ​ൽ​എ യു​മാ​യി​രു​ന്ന കെ.​കെ ല​തി​ക പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ശ്വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം ആ​ത്മീ​യ വാ​ണി​ഭ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​വ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം ത​ട്ടി​പ്പു​കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ ജ​നം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണം. ഇ​ങ്ങ​നെ ഒ​രു സം​ഭ​വം കേ​ര​ള​ത്തി​ൽ ഇ​നി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും മ​രി​ച്ച യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി​കി​ട്ടാ​നും  ബോ​ധ​വ​ൽ​ക​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ചേ​ർ​ത്തു.

Related posts