കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളം ക​യ​റി​യി​ട്ടി​ല്ല; സാമൂഹ്യ മാധ്യമങ്ങളിലെ  പ്ര​ചാ​ര​ണ​ങ്ങ​ൾ വ്യാ​ജ​മെ​ന്നു സി​യാ​ൽ

നെ​ടു​ന്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളം ക​യ​റി​യെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നു സി​യാ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ൻ​റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വെ​ള്ളം ക​യ​റി​യെ​ന്ന ത​ര​ത്തി​ലാ​ണു സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വാ​ർ​ത്ത​യും ചി​ത്ര​വും പ്ര​ച​രി​ക്കു​ന്ന​ത്. വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ട്. ഇ​തു ശ​രി​യ​ല്ല. വാ​ർ​ത്ത​യോ​ടൊ​പ്പം പ്ര​ച​രി​ക്കു​ന്ന ചി​ത്രം വേ​റെ​യേ​തോ വി​മാ​ന​ത്താ​വ​ള​ത്തി​ന്േ‍​റ​താ​ണെ​ന്ന് സി​യാ​ൽ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മ​ഴ​മൂ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ യാ​തൊ​രു ത​ട​സ​വും നേ​രി​ട്ടി​ട്ടി​ല്ലെ​ന്നും ഒ​രു വി​മാ​ന​സ​ർ​വീ​സ് പോ​ലും റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts