ആനത്തിരണ്ടി, ഗിറ്റാർ മത്സ്യം… വരൂ കടലിന്‍റെ അടിത്തട്ട് കാണാം!

കൊ​​​ച്ചി: ക​​ട​​ലി​​​ന്‍റെ കാ​​​ണാ​​​ക്കാ​​​ഴ്ച​​​ക​​​ൾ ഒ​​​രു​​​ക്കി കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ (സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ) പ്ര​​​ദ​​​ർ​​​ശ​​​നം. സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ​​​യു​​​ടെ 71-ാമ​​​ത് സ്ഥാ​​​പ​​​ക​​ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തി​​​യ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ക​​​ട​​​ല​​​റി​​​വി​​​ന്‍റെ അ​​​ദ്ഭു​​​ത​​​ങ്ങ​​​ളും സ​​​മു​​​ദ്ര ​ജൈ​​​വ​ വൈ​​​വി​​​ധ്യ​​​ങ്ങ​​​ളു​​​ടെ വി​​​സ്മ​​​യ​​​ങ്ങ​​​ളും കാ​​​ണാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​മെ​​​ത്തി. കൗ​​​തു​​​ക​​​മു​​​ണ​​​ർ​​​ത്തു​​​ന്ന​​​തും വി​​​ജ്ഞാ​​​ന​​​പ്ര​​​ദ​​​വു​​​മാ​​​യ കാ​​​ഴ്ച​​​ക​​​ളും അ​​​റി​​​വു​​​ക​​​ളു​​​മാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ലൂ​​​ടെ ല​​​ഭി​​​ച്ച​​​ത്.

വി​​​ല​ കൂ​​​ടി​​​യ മു​​​ത്തു​​​ക​​​ളും മു​​​ത്തു​​​ച്ചി​​​പ്പി കൃ​​​ഷി ചെ​​​യ്ത് അ​​​വ വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന രീ​​​തി​​​ക​​​ളും പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ​​​യി​​​ലെ ക​​​ക്ക​​​വ​​​ർ​​​ഗ ഗ​​​വേ​​​ഷ​​​ണ വി​​​ഭാ​​​ഗം കൃ​​​ഷി ചെ​​​യ്തു വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്ത ഒ​​​രു ഗ്രാ​​​മി​​​ന് 1,500 രൂ​​​പ വ​​​രെ വി​​​ല​​​യു​​​ള്ള മു​​​ത്തു​​​ക​​​ളാ​​​ണു പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച​​​ത്. അ​​​വ​​​യു​​​ടെ വി​​​ല്​​​പ​​​ന​​​യു​​​മൊ​​​രു​​​ക്കി​​​യി​​​രു​​​ന്നു. സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ​​​യി​​​ലെ വി​​​വി​​​ധ ഗ​​​വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു പ്ര​​​ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​യ​​​ത്. ആ​​​ന​​​ത്തി​​​ര​​​ണ്ടി, ഗി​​​റ്റാ​​ർ മ​​​ത്സ്യം, വി​​​വി​​​ധ​​​യി​​​നം സ്രാ​​​വു​​​ക​​​ൾ തു​​​ട​​​ങ്ങി 54 ഇ​​​നം അ​​​ടി​​​ത്ത​​​ട്ട് മ​​​ത്സ്യ​​​ങ്ങ​​​ളും 52ഇ​​​നം ഉ​​​പ​​​രി​​​ത​​​ല മ​​​ത്സ്യ​​​ങ്ങ​​​ളും 30 ഇ​​​നം ചെ​​​മ്മീ​​​ൻ-​ ഞ​​​ണ്ട് വ​​​ർ​​​ഗ​​​ങ്ങ​​​ളും പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു.

മീ​​​നു​​​ക​​​ളു​​​ടെ വ​​​യ​​​സ് ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​ശാ​​​ല സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു വേ​​​റി​​​ട്ട അ​​​നു​​​ഭ​​​വ​​​മാ​​​യി. ഇ​​​ന്ത്യ​​​ൻ തീ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നു പി​​​ടി​​​ക്കു​​​ന്ന മ​​​ത്തി​​​യു​​​ടെ ശ​​​രാ​​​ശ​​​രി പ്രാ​​​യം ഒ​​​രു വ​​​യ​​​സി​​​ൽ താ​​​ഴെ​​​യും അ​​​യ​​​ല​​​യു​​​ടേ​​​ത് ഒ​​​രു വ​​​ർ​​​ഷ​​​വു​​​മാ​​​ണെ​​ന്നാ​​ണ് പ​​​ഠ​​​ന​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്താ​​​നാ​​​യ​​​തെ​​ന്നു ശാ​​​സ്ത്ര​​​സം​​​ഘം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ​​​യി​​​ലെ സ​​​മു​​​ദ്ര മ​​​ത്സ്യ​​​കൃ​​​ഷി വി​​​ഭാ​​​ഗം വി​​​വി​​​ധ മ​​​ത്സ്യ​​​കൃ​​​ഷി രീ​​​തി​​​ക​​​ളു​​​ടെ മാ​​​തൃ​​​ക​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. കൂ​​​ടാ​​​തെ, ക​​​ട​​​ൽ വെ​​​ള്ള​​​ത്തി​​​നു നി​​​റം ന​​​ൽ​​​കു​​​ന്ന സൂ​​​ക്ഷ്മ ആ​​​ൾ​​​ഗ​​​ക​​​ൾ, ക​​​ട​​​ലി​​​ലെ വ​​​ർ​​​ണ​​​മ​​​ത്സ്യ​​​ങ്ങ​​​ളു​​​ടെ ശേ​​​ഖ​​​ര​​​മാ​​​യ മ​​​റൈ​​​ൻ അ​​​ക്വേ​​​റി​​​യം എ​​​ന്നി​​​വ​​​യും സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് അ​​ദ്ഭു​​​ത​​​മാ​​​യി. ക​​​ണ്ട​​​ൽ​​​ച്ചെ​​​ടി​​​ക​​​ൾ, ക​​​ട​​​ൽ​​​പ്പാ​​​യ​​​ലു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​ന​​​വും ക​​​ട​​​ലി​​​ൽ പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യം അ​​​ടി​​​ഞ്ഞു കൂ​​​ടു​​​ന്ന​​​തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ വി​​​വ​​​രി​​​ക്കു​​​ന്ന സ്റ്റാ​​​ളു​​​ക​​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​തൊ​​​ക്കെ രീ​​​തി​​​യി​​​ൽ ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തു വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ​​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ​​​സ് ഓ​​​ണ്‍ ക്ലൈ​​​മ​​​റ്റ് റെ​​​സി​​​ലി​​​യ​​​ന്‍റ് അ​​​ഗ്രി​​ക്ക​​​ൾ​​​ച്ച​​​റി​​​ന്‍റെ സ്റ്റാ​​​ളും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

Related posts