ഇപ്പോള്‍ ശരിയാക്കുന്നില്ല..! വി.എസിന്റെ വിഭാഗീയ വിഷയം അടഞ്ഞ അധ്യായമെന്ന് കോടിയേരി

alp-kodierilതിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട വിഭാഗീയ വിഷയങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സമിതിയില്‍ അഭിപ്രായം പറയാനുള്ള വി.എസിന്റെ അവകാശത്തെക്കുറിച്ച് വ്യക്തത വരുത്തുകയാണ് കേന്ദ്ര കമ്മിറ്റി ചെയ്തത്. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധിക്കല്‍ പരാജയമായ നടപടിയാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഐഎഎസ് ഉദ്യോഗസ്ഥരുമായി സര്‍ക്കാരിന് അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും നല്ല ബന്ധമാണ് തുടരുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS