എൽഡിഎഫ് ഭരിക്കുമ്പോൾ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല; .പിടിപ്പ്കേടിന്‍റെ ഒന്നാം വാർഷികമാണ് പിണറായി സർക്കാർ ആഘോഷിക്കുന്നതെന്ന് കൊടിക്കുന്നിൽ

kodikunnil-lകൊല്ലം: എൽഡിഎഫ് സർക്കാർ കേരളം ഭരിക്കുമ്പോൾ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി .യൂത്ത് കോൺഗ്രസ് സംസ്‌ഥാന  പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന യാത്രയ്ക്ക് യൂത്ത് കോൺഗ്രസ് ചവറ നിയോജക മണ്ഡലം കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

.പിടിപ്പ്കേടിന്‍റെ ഒന്നാം വാർഷികമാണ് പിണറായി സർക്കാർ ആഘോഷിക്കുന്നത്. സത്രീ സുരക്ഷയുടെ പേര് പറഞ്ഞ് ഭരണത്തിൽ വന്ന മന്ത്രിമാർപോലും സ്ത്രീകളുടെ മാനം കളങ്കപ്പെടുത്തുന്ന സ്‌ഥിതിയാണ് കേരളത്തിലേത്.

അഴിമതിക്കാരായ ബാലകൃഷ്ണ പിള്ളയെയും കെ.എം.മാണിയേയും താത്ക്കാലിക ലാഭത്തിന് വേണ്ടി കൂടെ നിർത്തുന്ന പിണറായി സർക്കാർ കേരള ജനതയോട് മാപ്പ് പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശരത്ത് പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു.കന്നേറ്റി പാലത്തിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. യുവാക്കളെ വഞ്ചിക്കുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് സ്വീകരണമേറ്റ് വാങ്ങികൊണ്ട് ജാഥാ ക്യാപ്റ്റൻ ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ. സുരേഷ് ബാബു, പി.ജർമിയാസ്,ചവറ അരവി,കോലത്ത് വേണു ഗോപാൽ, ജി. സേതുനാഥപിള്ള, ചക്കനാൽ സനൽകുമാർ, വിഷ്ണു വേണു ഗോപാൽ,സന്തോഷ് തുപ്പാേൾരിൽ,ആർ. അരുൺ രാജ് എന്നിവർ പ്രസംഗിച്ചു.

Related posts