ഒറ്റയാനായി കോഹ്‌ലി

സെ​ഞ്ചു​റി​യ​ന്‍: വി​രാ​ട് കോ​ഹ്‌​ലിയുടെ 21-ാം ടെ​സ്റ്റ് സെ​ഞ്ചു​റി​യും ജ​സ്പ്രീ​ത് ബും​റ തു​ട​ക്ക​ത്തി​ല്‍ നേ​ടി​യ ര​ണ്ടു വി​ക്ക​റ്റു​ക​ളും ഇ​ന്ത്യ​ക്ക് മൂന്നാം ​ദി​നം സ​ന്തോ​ഷം ന​ല്‍കി. എ​ന്നാ​ല്‍, അ​ര്‍ധ സെ​ഞ്ചു​റി​യു​മാ​യി എ​ബി ഡി ​വി​ല്യേ​ഴ്‌​സ് ക്രീ​സി​ല്‍ നി​ല്‍ക്കു​ന്ന​താ​ണ് മൂ​ന്നാം ദി​നം അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഇ​ന്ത്യ​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്ന​ത്.

ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ലെ 28 റ​ണ്‍സി​ന്‍റെ ലീ​ഡും ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ നേ​ടി​യ 90 റ​ണ്‍സും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ക​ളി​യു​ടെ നി​യ​ന്ത്ര​ണം ന​ല്‍കി​യി​ട്ടു​ണ്ട്. 118 റൺ‌സിന്‍റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്ക്. മൂ​ന്നാം ദി​വ​സ​ത്തെ അ​വ​സാ​ന സെ​ഷ​നി​ല്‍ മ​ഴ​യെ​ത്തി​യ​തോ​ടെ ക​ളി നേ​ര​ത്തെ നി​ര്‍ത്തേ​ണ്ടി​വ​ന്നു. 50 റ​ണ്‍സു​മാ​യി ഡി ​വി​ല്യേ​ഴ്‌​സും 36 റ​ണ്‍സു​മാ​യി ഡീ​ന്‍ എ​ല്‍ഗ​റു​മാ​ണ് ക്രീ​സി​ല്‍. ഇ​രു​വ​രും 87 റ​ണ്‍ി​സി​ന്‍റെ അ​പ​രാ​ജി​ത കൂ​ട്ടു​കെ​ട്ടാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ങ്ങ​നെ​യും ലീ​ഡ് നേ​ട​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ മൂ​ന്നാം​ദി​നം തു​ട​ങ്ങി​യ​ത്. അ​ഞ്ചി​ന് 183 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലേ ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യി​ലൂ​ടെ (15) ആ​ദ്യ തി​രി​ച്ച​ടി​യേ​റ്റു.

ബാ​റ്റിം​ഗി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ള്‍ മ​റ​ന്ന പാ​ണ്ഡ്യ റ​ണ്ണൗ​ട്ടാ​കു​ക​യാ​യി​രു​ന്നു. വാ​ല​റ്റ​ത്ത് എ​ന്നും ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് ന​ട​ത്തു​ന്ന ആ​ര്‍. അ​ശ്വി​നി​ല്‍ കോ​ഹ്‌​ലി വി​ശ്വ​സ്ത​നാ​യൊ​രു പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തി​യ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ പ​തി​യെ ഉ​യ​ര്‍ന്നു.
ഇ​തി​നി​ടെ കോ​ഹ്‌​ലി സെ​ഞ്ചു​റി തി​ക​യ്ക്കു​ക​യും ചെ​യ്തു. 146 പ​ന്തി​ല്‍ നി​ന്നാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍ മൂ​ന്ന​ക്കം തി​ക​ച്ച​ത്.

ടീം ​സ്‌​കോ​ര്‍ 280ല്‍ ​നി​ല്‍ക്കേ അ​ശ്വി​നെ (38) വെ​റോ​ണ്‍ ഫി​ലാ​ന്‍ഡ​ര്‍ ഫ​ഫ് ഡു​പ്ലി​സി​സി​ന്‍റെ കൈ​യി​ലെ​ത്തി​ച്ചു. വാ​ല​റ്റം വ​ലി​യ പ്ര​തി​രോ​ധം തീ​ര്‍ക്കാ​തെ കീ​ഴ​ട​ങ്ങി​യ​തോ​ടെ ലീ​ഡെ​ന്ന സ്വ​പ്‌​നം പൊ​ലി​ഞ്ഞു. കോ​ഹ്‌​ലി 217 പ​ന്തി​ല്‍ 15 ബൗ​ണ്ട​റി​ക​ള​ട​ക്ക​മാ​ണ് 153 റ​ണ്‍സെ​ടു​ത്ത​ത്. ദ​ക്ഷി​ണാ​ഫ്രി​ക​ന്‍ ബൗ​ള​ര്‍മാ​രി​ല്‍ മോ​ര്‍ണി മോ​ര്‍ക്ക​ല്‍ നാ​ലു​വി​ക്ക​റ്റെ​ടു​ത്ത് തി​ള​ങ്ങി.

28 റ​ണ്‍സി​ന്‍റെ ലീ​ഡി​ല്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് തു​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു തു​ട​ക്ക​ത്തി​ലേ തി​രി​ച്ച​ടി നേ​രി​ട്ടു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ വെ​റും മൂ​ന്നു റ​ണ്‍സു​ള്ള​പ്പോ​ള്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ണു. മാ​ര്‍ക്ര​മും (1) അം​ല​യും (1) വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ങ്ങി. ര​ണ്ടു വി​ക്ക​റ്റും ജ​സ്പ്രീ​ത് ബും​റ​യ്ക്കാ​യി​രു​ന്നു.

മി​ക​ച്ച ബൗ​ളിം​ഗാ​ണ് ബും​റ പു​റ​ത്തെ​ടു​ത്ത​ത്. ബും​റ​യു​ടെ ഉ​യ​രം കു​റ​ഞ്ഞ ബൗ​ണ്‍സാ​ണ് ര​ണ്ടു പേ​രു​ടെ​യും വി​ക്ക​റ്റെ​ടു​ത്ത​ത്. ര​ണ്ടു വി​ക്ക​റ്റി​ന് മൂ​ന്നു റ​ണ്‍സി​ലേ​ക്കു പ​തി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ എ​ല്‍ഗ​റും ഡി ​വി​ല്യേ​ഴ്‌​സും ചേ​ര്‍ന്ന് അ​നാ​യാ​സം മു​ന്നോ​ട്ടു​കൊ​ണ്ടു പോ​യി.

സ്‌​​​കോ​​​ര്‍ബോ​​​ര്‍ഡ്

ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്‌​​​സ് 335ന് ​
ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ്
ബാറ്റിംഗ്
വി​ജ​യ് സി ​ഡി കോ​ക് ബി ​മ​ഹാ​രാ​ജ് 46, രാ​ഹു​ല്‍ സി ​ആ​ന്‍ഡ് ബി ​മോ​ര്‍ക്ക​ല്‍ 10, പൂ​ജാ​ര റ​ണ്‍ഔ​ട്ട് 0, കോ​ഹ്‌​ലി സി ഡിവില്യേഴ്സ് ബി മോർക്കൽ 153 , രോ​ഹി​ത് ശ​ര്‍മ എ​ല്‍ബി​ഡ​ബ്ല്യു റ​ബാ​ഡ 10, പാ​ര്‍ഥി​വ് സി ​ഡി​കോ​ക് ബി ​എ​ന്‍ഗി​ഡി 19, പാ​ണ്ഡ്യ റ​ണ്‍ഔ​ട്ട് 15, അ​ശ്വി​ന്‍ സി ​ഡുപ്ല​സി ബി ​ഫി​ലാ​ന്‍ഡ​ര്‍ 38, ഷാ​മി സി അം​ല ബി ​മോ​ര്‍ക്ക​ല്‍ 1, ഇ​ഷാ​ന്ത് ശ​ര്‍മ സി ​മാ​ര്‍ക്രം ബി ​മോ​ര്‍ക്ക​ല്‍ 3, ബും​റ നോ​ട്ടൗ​ട്ട് 0. എ​ക്‌​സ്ട്രാ​സ് 12, ആ​കെ 92.1 ഓ​വ​റി​ല്‍ 307ന് ​എ​ല്ലാ​വ​രും പു​റ​ത്ത്.

ബൗ​ളിം​ഗ്
കേ​ശ​വ് മ​ഹാ​രാ​ജ് 20-1-67-1, മോ​ര്‍ണി മോ​ര്‍ക്ക​ല്‍ 22.1-5-60-4, ഫി​ലാ​ന്‍ഡ​ര്‍ 16-3-46-1, കാ​ഗി​സോ റ​ബാ​ഡ 20-1-74-1, ലും​ഗി​സ​യ്‌​നി എ​ന്‍ഗി​ഡി 14-2-51-1
ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നിം​ഗ്‌​സ്

മാ​ര്‍ക്ര​മം എ​ല്‍ബി​ഡ​ബ്ല്യു ബി ​ബും​റ 1, എ​ല്‍ഗ​ര്‍ നോ​ട്ടൗ​ട്ട് 36, അം​ല എ​ല്‍ബി​ഡ​ബ്ല്യു ബി ​ബും​റ 1, ഡി ​വി​ല്യേ​ഴ്‌​സ് 50, എ​ക്‌​സ്ട്രാ​സ് 2, ആ​കെ 29 ഓ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റി​ന് 90.

ബൗ​ളിം​ഗ്
അ​ശ്വി​ന്‍ 12-0-33-0, ബും​റ 8-2-30-2, ഇ​ഷാ​ന്ത് ശ​ര്‍മ 4-0-14-0, ഷാ​മി 5-1-12-0

 

Related posts