ഏകദിന റൺസിൽ ഇ​ന്ത്യ​ക്കാ​രി​ല്‍ കോ​ഹ്‌ലി ​അ​ഞ്ചാ​മ​ന്‍

ന്യൂഡൽഹി: ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സു​ള്ള ഇ​ന്ത്യ​ക്കാ​രി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി ​അ​ഞ്ചാം സ്ഥാ​ന​ത്ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ 75 റ​ണ്‍സ് നേ​ടി​ക്കൊ​ണ്ടാ​ണ് കോ​ഹ്‌ലി ​മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​നെ (9378) മ​റി​ക​ട​ന്ന​ത്.

വാ​ണ്ടേ​ഴ്‌​സി​ലെ പ്ര​ക​ട​നം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍റെ സ്‌​കോ​ര്‍ 206 ഏ​ക​ദി​ന​ത്തി​ല്‍നി​ന്ന് 57.45 ശ​രാ​ശ​രി​യി​ല്‍ 9423ലെ​ത്തി. കോ​ഹ്‌​ലി വെ​സ്റ്റ് ഇ​ന്‍ഡീ​സ് ബാ​റ്റ്‌​സ്മാ​ന്‍ ക്രി​സ് ഗെ​യ്‌​ലി​നെ മ​റി​ക​ട​ന്നു. ഗെ​യ്ൽ 275 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 9420 റ​ണ്‍സ് എ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ പ​ട്ടി​ക​യി​ല്‍ കോ​ഹ്‌​ലി 16-ാം സ്ഥാ​ന​ത്താ​ണ്.

ഏ​ക​ദി​ന​ത്തി​ല്‍ ഇ​തി​ഹാ​സ​താ​രം സ​ച്ചി​ന്‍ തെ​ണ്ടുല്‍ക്ക​ര്‍ (463 മ​ത്സ​ര​ങ്ങ​ളി​ല്‍ 18426) ഒ​ന്നാ​മ​തും ശ്രീ​ല​ങ്ക​യു​ടെ കു​മാ​ര്‍ സം​ഗ​ക്കാ​ര (14243), രണ്ടാമതുംഓ​സ്‌​ട്രേ​ലി​യ​യു​ടെ റി​ക്കി പോ​ണ്ടിം​ഗ് (13704) ആണ് മൂന്നാമത്. ഇ​ന്ത്യ​ക്കാ​രി​ല്‍ തെ​ണ്ടു​ല്‍ക്ക​റി​നു പി​ന്നി​ല്‍ സൗ​ര​വ് ഗാം​ഗു​ലി (11363), രാ​ഹു​ല്‍ ദ്രാ​വി​ഡ് (10889), എം.​എ​സ്. ധോ​ണി (9954) എ​ന്നി​വ​രാ​ണ്.
കോഹ് ലിക്ക് ഏകദിനത്തിൽ 34 സെഞ്ചുറിയായി.

Related posts