നല്ലത് ഞങ്ങൾക്ക് വേണം..! മെ​ത്രാ​ൻ കാ​യ​ലി​ലെ നെ​ല്ലി​നു പൊ​ന്നും വി​ല​ ന​ൽ​കാ​ൻ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ; ക്വി​ന്‍റ​ലി​നു 3000രൂ​പ​യ്ക്കാ​ണ് ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച​ത്

koithu-lകു​മ​ര​കം: മെ​ത്രാ​ൻ കാ​യ​ലി​ൽ എ​ട്ടു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വ​ള​വും കീ​ട​നാ​ശി​നി​യും ഉ​പ​യോ​ഗി​ക്കാ​തെ ഉ​ത്പാ​ദി​പ്പി​ച്ച നെ​ല്ലി​നു പൊ​ന്നും വി​ല​ന​ൽ​കി സ്വ​ന്ത​മാ​ക്കാ​ൻ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ എ​ത്തി​തു​ട​ങ്ങി. ക്വി​ന്‍റ​ലി​നു 3000രൂ​പ​യ്ക്കാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ മെ​ത്രാ​ൻ കാ​യ​ലി​ലെ നെ​ല്ലി​നു ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച​ത്.    കീ​ട​നാ​ശി​നി​യും രാ​സ​വ​ള​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​ത്ത നെ​ല്ല് ഓ​യി​ൽ പാം ​ഇ​ന്ത്യ​യു​ടെ മി​ല്ലി​ൽ സം​സ്ക​രി​ച്ച മെ​ത്രാ​ൻ കാ​യ​ൽ ബ്രാ​ൻ​ഡാ​യി വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ നെ​ല്ലു​വാ​ങ്ങാ​നെ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ  കൊ​യ്തെ​ടു​ത്ത 15ഏ​ക്ക​റി​ലെ നെ​ല്ല് ഓ​യി​ൽ പാം ​ഇ​ന്ത്യ​യു​ടെ മി​ല്ലി​ൽ എ​ത്തി​ച്ചി​രു​ന്നു. കെ​ായ്ത്തു​യ​ന്ത്രം പാ​ട​ത്തു താ​ഴ്ന്നു​പോ​യ​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് കൊയ്ത്തു ന​ട​ത്തി​യ ചെ​ങ്ങ​ളം കു​ഴി​യി​ൽ ക​രു​ണാ​ക​ര​ന്‍റെ അ​ഞ്ചേ​ക്ക​റി​ൽ 20ക്വി​ന്‍റ​ൽ 30കി​ലോ നെ​ല്ല് വീ​തം വി​ള​വു​ല​ഭി​ച്ചു.  കൊ​യ്ത്തു മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു കൊ​യ്ത രാ​ജു​വി​ന്‍റെ 10 ഏ​ക്ക​റി​ൽ നി​ന്നും 200ക്വി​ന്‍റ​ൽ നെ​ല്ല് ല​ഭി​ച്ചു.

ഈ ​നെ​ല്ലി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സം​ഭ​ര​ണ​വി​ല​യാ​യ 2250 രൂ​പാ ക​ർ​ഷ​ക​നു ല​ഭി​ക്കും. ഇ​പ്പോ​ൾ ര​ണ്ടാം​ഘ​ട്ട കൊ​യ്ത്ത് ന​ട​ത്തു​ന്ന​തി​ന് ആ​റു കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ കാ​യ​ലി​ൽ എ​ത്തി​യി​ട്ടു​ണ്ട്. വേ​ന​ൽ​മ​ഴ മാ​റി​യ​തി​നാ​ൽ കൊ​യ്ത്ത് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു ത​ന്നെ വി​ള​വെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 60 ഏ​ക്ക​റി​ലാ​ണ് കൊ​യ്ത്ത് ന​ട​ക്കു​ന്ന​ത്.

ഇ​തു അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളും വി​ള​വെ​ടു​പ്പി​നു പാ​ക​മാ​കു​മെ​ന്നാ​ണ് കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 400 ഏ​ക്ക​റു​ള്ള മെ​ത്രാ​ൻ കാ​യ​ലി​ൽ 300 ഏ​ക്ക​റി​ലാ​ണ് എ​ട്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts