കൂവീ പായും തീവണ്ടി..! 2018ൽ കൊല്ലം-ചെങ്കോട്ട റെയിൽപാതയിലൂടെ ചെന്നൈയിലേക്ക് ട്രെയിൻ സർവീസ്

തെ​ന്മ​ല: ന​വ​വ​ൽ​സ​ര സ​മ്മാ​ന​മാ​യി 2018 ൽ ​കൊ​ല്ലം-​ചെ​ങ്കോ​ട്ട റ​യി​ൽ​പാ​ത​യി​ലൂ​ടെ ചെ​ന്നൈ​യി​ലേ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​റി​യി​ച്ചു.

കൊ​ല്ലം-ചെ​ങ്കോ​ട്ട ഗേ​ജ്മാ​റ്റ പ്ര​വ​ർ​ത്തി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട ായി​രു​ന്ന ന്യൂ ​ആ​ര്യ​ങ്കാ​വ് മു​ത​ൽ ഇ​ട​മ​ണ്‍ വ​രെ​യു​ള്ള ഭാ​ഗം പ​ണി പൂ​ർ​ത്തീ​ക​ര​ണ​ഘ​ട്ട​ത്തി​ലാ​ക്കി ട്രെ​യി​ൻ എ​ഞ്ചി​ന്‍റെ പ​രീക്ഷ ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു.

2017 ജൂ​ലൈ 12ന് ​ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ 2017 ഡി​സം​ബ​റി​ൽ ലൈ​ൻ ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്നാ​ണ് ദ​ക്ഷി​ണ റ​യി​ൽ​വേ അ​റി​യി​ച്ച​ത്. തീ​രു​മാ​ന​പ്ര​കാ​രം ഡി​സം​ബ​റി​ൽ ക​മ്മീ​ഷ​ൻ ചെ​യ്യും എ​ന്ന ഉ​റ​പ്പ് പാ​ലി​ക്ക​പ്പെ​ടു​മെ​ന്ന​തി​ന്‍റെ സൂ​ച​ക​മാ​ണ് എ​ഞ്ചി​ന്‍റെ പ​രി​ശോ​ധ​നാ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ന്യൂ ​ആ​ര്യ​ങ്കാ​വ് മു​ത​ൽ ഇ​ട​മ​ണ്‍ വ​രെ​യു​ള്ള 21 കി​ലോ​മീ​റ്റ​ർ ദൂ​രം പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലൂ​ടെ പു​ന​ലൂ​ർ ചെ​ങ്കോ​ട്ട ഗേ​ജ്മാ​റ്റ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലാ​യി.

രാ​വി​ലെ 10.30 ന് ​ചെ​ങ്കോ​ട്ട​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട എ​ഞ്ചി​ൻ 11.05 ന് ​ന്യൂ ആ​ര്യ​ങ്കാ​വി​ലെ​ത്തി. എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ള്ള പൂ​ജ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ന​ട​ത്തി. 11.20 ന് ​ന്യൂ ആ​ര്യ​ങ്കാ​വി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​രി​ശോ​ധ​നാ ഓ​ട്ടം ക​ഴു​തു​രു​ട്ടി, തെ​ന്മ​ല, ഒ​റ്റ​യ്ക്ക​ൽ എ​ന്നീ സ്റ്റേ​ഷ​നു​ക​ൾ പി​ന്നി​ട്ട് 1.15 ന് ​ഇ​ട​മ​ണി​ൽ എ​ത്തി. ന്യൂ ​ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, ഇ​ട​മ​ണ്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​ഞ്ചി​നെ വ​ര​വേ​റ്റു.

Related posts