കൊ​ല്ലം രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ര്‍​ണ ഭ​ക്ഷ്യ​സു​ര​ക്ഷാ ജി​ല്ല; പ്ര​ഖ്യാ​പ​നം നാളെ മ​ന്ത്രി കെ. ​കെ. ശൈ​ല​ജ നി​ര്‍​വ​ഹി​ക്കും

കൊല്ലം: സ​മ്പൂ​ര്‍​ണ ഭ​ക്ഷ്യ​സു​ര​ക്ഷാ ജി​ല്ല​യെ​ന്ന നേ​ട്ട​വു​മാ​യി രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യാ​ണ് കൊ​ല്ലം. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ ഭ​ക്ഷ്യോ​ത്പ​ന്ന ഉ​ത്പാ​ദ​ന – വി​ല്‍​പന – വി​ത​ര​ണ മേ​ഖ​ല​യി​ലെ 90 ശ​ത​മാ​നം സം​രം​ഭ​ക​ര്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​നും ലൈ​സ​ന്‍​സും ന​ല്‍​കി​യാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നാളെ മ​ന്ത്രി കെ. ​കെ. ശൈ​ല​ജ നി​ര്‍​വ​ഹി​ക്കും.

ഇ​തു​വ​രെ 29,000 സം​രം​ഭ​ക​ര്‍​ക്കാ​ണ് ര​ജി​സ്‌​ട്രേ​ഷ​നും ലൈ​സ​ന്‍​സും വി​ത​ര​ണം ചെ​യ്ത​ത്. ബേ​ക്ക​റി​ക​ള്‍, ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, അ​ന്ന​ദാ​ന​കേ​ന്ദ്ര​ങ്ങ​ള്‍, പൊ​തു​വി​ത​ര​ണ ശൃം​ഖ​ല, ഹോ​സ്റ്റ​ലു​ക​ള്‍, ബെ​വ്‌​റി​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി ഭ​ക്ഷ്യോ​ത്പാ​ദ​ന പ​രി​ധി​യി​ല്‍ വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​യെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ലാ​ത​ല​ത്തി​ല്‍ സ​മ്പൂ​ര്‍​ണ നേ​ട്ടം കൈ​വ​രി​ച്ച​ത്.

മ​ത്സ്യ​മേ​ഖ​ല​യി​ല്‍ ഐ​സ് പ്‌​ളാ​ന്‍റു​ക​ളും ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ ഫാ​ക്ട​റി​ക​ളു​മെ​ല്ലാം ലൈ​സ​ന്‍​സിം​ഗി​ന് വി​ധേ​യ​മാ​ക്കി. ര​ണ്ട് മാ​സ​ക്കാ​ല​യ​ള​വി​ല്‍ 29 ര​ജി​സ്‌​ട്രേ​ഷ​ന്‍ – ലൈ​സ​ന്‍​സിം​ഗ് മേ​ള​ക​ളാ​ണ് ന​ട​ത്തി​യ​ത്. സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് എം. ​നൗ​ഷാ​ദ് എംഎ​ല്‍എ ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്.

മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​ശ​ങ്ക​ര​പ്പി​ള്ള, ജി​ല്ലാ ക​ളക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മി​ഷ​ണ​ര്‍ വീ​ണ എ​സ്. മാ​ധ​വ​ന്‍, ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​ര്‍ കെ.​അ​നി​ല്‍​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ കെ. ​അ​ജി​ത്ത് കു​മാ​ര്‍, ഭ​ക്ഷ്യോ​ത്പാ​ദ​ക മേ​ഖ​ല​യി​ലെ സം​ഘ​ട​നാ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Related posts