സം​സ്ഥാ​ന​ത്തെ ആ​ദ്യ ഔ​ദ്യോ​ഗി​ക ദ്വി​ഭാ​ഷാ വെ​ബ്‌​സൈ​റ്റ് കൊ​ല്ല​ത്ത് നി​ന്ന്; കാ​ഴ്ച പ​രി​മി​ത​ര്‍​ക്ക് സ്‌​ക്രീ​ന്‍ റീ​ഡ​ര്‍ സം​വി​ധാ​നം വ​ഴി ഉ​പ​യോ​ഗി​ക്കാ​നാ​കും

കൊല്ലം: സം​സ്ഥാ​ന​ത്ത് ന​വീ​ക​രി​ച്ച ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ആ​ദ്യ ദ്വി​ഭാ​ഷാ വെ​ബ്‌​സൈ​റ്റാ​യ  https://kollam.gov.in/ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച ന​വ​കേ​ര​ളം-2018 ന്‍റെ വേ​ദി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ല​യു​ടെ ച​രി​ത്രം, സം​സ്‌​കാ​രം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​ത​ല​ത്തി​ലെ വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ള്‍, അ​റി​യി​പ്പു​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍, വാ​ര്‍​ത്താ​സം​ബ​ന്ധി​യാ​യ​വ, ജ​ന​സം​ഖ്യ, ഭൂ​മി​ശാ​സ്ത്രം എ​ന്നി​വ​യു​ടെ വി​ശ​ദാം​ശം തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക ലി​ങ്ക്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ എ​ന്നി​വ​യും വെ​ബ്‌​സൈ​റ്റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

സ​ര്‍​ക്കാ​ര്‍ വെ​ബ്‌​സൈ​റ്റു​ക​ള്‍​ക്ക് ആ​വ​ശ്യ​മു​ള്ള നി​യ​മ​പ​ര​മാ​യ സു​ര​ക്ഷ​യും സൈ​ബ​ര്‍ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കാ​ലി​ക ന​വീ​ക​ര​ണം സാ​ധ്യ​മാ​കും വി​ധ​മാ​ണ് രൂ​പ​ക​ല്‍​പ​ന. കാ​ഴ്ച പ​രി​മി​ത​ര്‍​ക്ക് സ്‌​ക്രീ​ന്‍ റീ​ഡ​ര്‍ സം​വി​ധാ​നം വ​ഴി ഉ​പ​യോ​ഗി​ക്കാ​നാ​കും വി​ധ​മു​ള്ള സ​ജ്ജീ​ക​ര​ണ​മാ​ണ് വെ​ബ്‌​സൈ​റ്റി​ന്‍റെ മു​ഖ്യ​സ​വി​ശേ​ഷ​ത.

ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫീ​സ​ര്‍ വി. ​കെ. സ​തീ​ഷ് കു​മാ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ് എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം വെ​ബ്‌​സൈ​റ്റ് യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കി​യ​ത്.

Related posts