പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചാക്കോയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു, പീഡനവീരന് കൊടുത്തത് ജീവിതകാലം മുഴുവന്‍ പേടിക്കുന്ന പണി, കൂത്താട്ടുകുളംകാര്‍ ചെയ്തത് ഇതൊക്കെ

policeപീഡനവാര്‍ത്തകള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറയുന്ന കാലത്ത് പീഡനവീരന് എട്ടിന്റെ പണി കൊടുത്ത് കൂത്താട്ടുകുളം നിവാസികള്‍. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. മുത്തച്ഛനൊപ്പം നടന്നുപോവുകയായിരുന്ന 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 67കാരനാണ് എട്ടിന്റെ പണി കൊടുത്തത്. കിഴക്കൊമ്പ് വെള്ളക്കാട്ട് പടിയില്‍ നാലുകണ്ടത്തില്‍ ചാക്കോ എന്നു വിളിക്കുന്ന വര്‍ഗീസ് (67) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ചാക്കോ.

സംഭവം ഇങ്ങനെ- രാവിലെ മുത്തച്ഛനൊപ്പം പുറത്തേക്കിറങ്ങിയതായിരുന്നു പത്തുവയസുകാരി. മുത്തച്ഛന്‍ മുന്നിലും കൊച്ചുമകള്‍ പിന്നിലുമായിട്ടായിരുന്നു യാത്ര. ഈ സമയത്താണ് അയല്‍വാസിയായ ചാക്കോ കുട്ടിയെ പിന്നില്‍ നിന്നെത്തി കടന്നുപിടിച്ചത്. മുന്നില്‍ നടക്കുകയായിരുന് മുത്തച്ഛന്‍ കുട്ടിയുടെ നിലവിളികേട്ട് തിരികെ എത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടന്‍ തന്നെ ചാക്കോസ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ സംഘടിച്ചു.

തലങ്ങും വിലങ്ങും നാട്ടുകാര്‍ അന്വേഷണം ആരംഭിച്ചതോടെ ചാക്കോയെ പിടികൂടി. കൂത്താട്ടുകുളം ഓണംകുന്ന് ക്ഷേത്രത്തിന് സമീപമുള്ള വര്‍ക് ഷോപ്പില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. രോക്ഷാകുലരായ നാട്ടുകാര്‍ ഇയാളുടെ നേരെ മുളകുപൊടികലക്കിയവെള്ളം ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ കൂത്താട്ടുകുളം എസ്.ഐ ഇ.എസ്.സാംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നാട്ടുകാരുടെ മുളകുപൊടി പ്രയോഗം മൂലം ചാക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related posts