കഠിനം തന്നെ കടി..! മദ്യപിച്ച് ലക്കുകെട്ട് നഗരത്തിൽ ഗതാഗത തടസം സൃഷ്ടിച്ചയാളെ പിടിച്ചു മാറ്റുന്നതിനിടെ എഎസ് ഐക്ക് കടിയേറ്റു; ഒടുക്കം പോലീസുകാർക്കൊപ്പം യാത്രക്കാരും ചേർന്ന് പ്രതിയെ കീഴടക്കുകയായിരുന്നു

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച എ​എ​സ്ഐ​യെ ക​ടി​ച്ചു​മു​റി​വേ​ൽ​പ്പിക്കു​ക​യും ചെ​യ്ത​യാ​ളെ പി​ടി​കൂ​ടി. ബാ​ബു (45) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ തി​രു​ന​ക്ക​ര ഭാ​ഗ​ത്ത് അ​ല​ഞ്ഞു തി​രി​യു​ന്ന​യാ​ളാ​ണ്.

ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ ഒ​രു എ​എ​സ്ഐ​യേ​യാ​ണ് ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഡ്യൂ​ട്ടി​ക്ക് ത​ട​സം വ​രു​ത്തി​യ​തി​ന് കേ​സെ​ടു​ത്ത് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​ടി​യേ​റ്റ എ​എ​സ്ഐ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ലെ ഗാ​ന്ധി​സ്ക്വ​യ​റി​ലാ​ണ് സം​ഭ​വം.

എം​സി റോ​ഡി​ന് ന​ടു​വി​ലൂ​ടെ മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞും ബ​ഹ​ള​മു​ണ്ടാ​ക്കി​യും ന​ട​ന്നു​വ​ന്ന ഇ​യാ​ളെ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​യ​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ ദേ​ഷ്യ​ത്തി​ലാ​യ ഇ​യാ​ൾ പോ​ലീ​സു​കാ​ര​നെ അ​സ​ഭ്യം പ​റ​യാ​നും ആക്ര​മി​ക്കാ​നും തു​ട​ങ്ങി.

ബ​ഹ​ളം തു​ട​ർ​ന്ന​തോ​ടെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചു. ഏ​റെ​നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ സം​ഭ​വം ക​ണ്ട് ത​ടി​ച്ചു​കൂ​ടി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ എ​എ​സ്ഐ ഇ​യാ​ളെ കീ​ഴ്പ്പെടു​ത്തി. ഈ ​സ​മ​യം ഇ​തു​വ​ഴി​യെ​ത്തി​യ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​ന്‍റെ ജീ​പ്പി​ൽ ക​യ​റ്റി ഇ​യാ​ളെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

Related posts