ഇത് തള്ളല്ലല്ലോ അല്ലേ…! കോ​ട്ട​യം വ​ഴി​യു​ള്ള റെ​യി​ൽ​പാ​ത​ ഇ​ര​ട്ടി​പ്പി​ക്ക​ൽ 2020ൽ പൂർത്തിയാക്കും; കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ​​സ് ക​​​ണ്ണ​​​ന്താ​​​ന​​​ത്തി​​​നു റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഉ​​​റ​​​പ്പ്

കൊ​​​ച്ചി: കോ​​​ട്ട​​​യം വ​​​ഴി​​​യു​​​ള്ള റെ​​​യി​​​ൽ​ പാ​​​ത​​​യി​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ ജോ​​​ലി​​​ക​​​ൾ 2020 മാ​​​ർ​​​ച്ചി​​​ന​​​കം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ​​സ് ക​​​ണ്ണ​​​ന്താ​​​ന​​​ത്തി​​​നു റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഉ​​​റ​​​പ്പ്. കേ​​​ര​​​ള​​​ത്തി​​​ലെ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​നം സം​​​ബ​​​ന്ധി​​​ച്ച് റെ​​​യി​​​ൽ​​​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സം​​​സ്ഥാ​​​ന സ​​ർ​​ക്കാ​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ അ​​​വ​​​ലോ​​​ക​​​ന​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഈ ഉ​​​റ​​​പ്പ്.

പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന കു​​​റു​​​പ്പ​​​ന്ത​​​റ-​​​ഏ​​​റ്റു​​​മാ​​​നൂ​​​ർ, ഏ​​​റ്റു​​​മാ​​​നൂ​​​ർ-​​​കോ​​​ട്ട​​​യം സെ​​​ക്ട​​​റു​​​ക​​​ൾ 2018 മേ​​​യ് 31ന​​​ക​​​വും കോ​​​ട്ട​​​യം-​​​ചി​​​ങ്ങ​​​വ​​​നം, ചി​​​ങ്ങ​​​വ​​​നം-​​​ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ക്ട​​​റു​​​ക​​​ൾ 2020 മാ​​​ർ​​​ച്ച് 31ന​​​ക​​​വും ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യാ​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്തു കി​​ട്ടാ​​ത്ത​​​താ​​​ണു പ്ര​​​ശ്നമായി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. 2018 ൽ ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന സെ​​​ക്ട​​​റി​​​ലെ 1.06 ഹെ​​​ക്ട​​​ർ ഭൂ​​​മി മാ​​​ർ​​​ച്ച് 31 നു ​​​മു​​​ന്പാ​​​യി കൈ​​​മാ​​​റു​​​മെ​​​ന്ന് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​ച്ച്. കു​​​ര്യ​​​ൻ പ​​​റ​​​ഞ്ഞു. ശേ​​​ഷി​​​ക്കു​​​ന്ന ആ​​​റു ഹെ​​​ക്ട​​​റോ​​​ളം ഭൂ​​​മി വേ​​​ഗ​​​ത്തി​​​ൽ കൈ​​​മാ​​​റാൻ ന​​​ട​​​പ​​​ടി എടുക്കും.

നി​​​ല​​​വി​​​ലുള്ളതും പു​​​തി​​​യതുമായ പ​​​ദ്ധ​​​തി​​​കളുടെ ചെലവിൽ പകുതി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ​​ വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്ന റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി​​​യി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നാ​​​കു​​​ന്ന​​​ത​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​ടെ​​​യും റെ​​​യി​​​ൽ​​​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി. ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി കേ​​​ന്ദ്ര​​​ത്തി​​​ന് ക​​​ത്ത​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യു​​​ള്ള കാ​​​യം​​​കു​​​ളം-​​​എ​​​റ​​​ണാ​​​കു​​​ളം റെ​​​യി​​​ൽ പാ​​​ത​​​യി​​​ര​​​ട്ടി​​​പ്പി​​​ക്ക​​ലി​​ലും ശ​​​ബ​​​രി​​പാ​​തയി​​​ലും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നാ​​​ണു റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഹ​​​രി​​​പ്പാ​​​ട് മുതൽ എ​​​റ​​​ണാ​​​കു​​​ളം വരെയുള്ള ഇരട്ടിപ്പിക്കലിനു 856 കോ​​​ടി രൂ​​​പ നല്കണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര നി​​​ർ​​​ദേ​​​ശം. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം റെ​​​യി​​​ൽ​​​വേ, ധ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്ന് കേ​​ന്ദ്ര​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

2815 കോ​​​ടി രൂ​​​പ ചെ​​​ല​​​വ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന അ​​​ങ്ക​​​മാ​​​ലി-​​​എ​​​രു​​​മേ​​​ലി ശ​​​ബ​​​രി റെ​​​യി​​​ൽ പാ​​​ത​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം ചെ​​​ല​​​വ് സം​​​സ്ഥാ​​​നം വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു റെ​​​യി​​​ൽ​​​വേ​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. എ​​​ന്നാ​​​ൽ, അ​​​ഞ്ച് കോ​​​ടി​​​യി​​​ല​​​ധി​​​കം അ​​​യ്യ​​​പ്പഭ​​​ക്ത​​​രെ​​​ത്തു​​​ന്ന ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള റെ​​​യി​​​ൽ​​​പാ​​​ത പൂ​​​ർ​​​ണ​​​മാ​​​യും കേ​​​ന്ദ്ര ഫ​​​ണ്ടി​​​ൽ ത​​​ന്നെ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​മെ​​​ന്ന് അ​​​ൽ​​​ഫോ​​​ൻ‍​സ് ക​​​ണ്ണ​​​ന്താ​​​നം പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​പ്ന പ​​​ദ്ധ​​​തി​​​യാ​​​യ തി​​​രു​​​വ​​​ന​​ന്ത​​​പു​​​രം-​​കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ലി​​​വേ​​​റ്റ​​​ഡ് അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ​​​പാ​​​ത​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​വും കേ​​​ന്ദ്ര സ​​​ഹാ​​​യ​​​ത്തി​​​ൽ ത​​​ന്നെ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും കേ​​ന്ദ്ര​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

മൈ​​​സൂ​​​ർ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​തി​​​വാ​​​ര ട്രെ​​​യി​​​ൻ പ്ര​​​തി​​​ദി​​​ന​​​മാ​​​ക്കു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച മൈ​​​സൂ​​​റി​​ൽ നി​​​ന്നാ​​​രം​​​ഭി​​​ച്ച് ശ​​​നി​​​യാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി ഞാ​​​യ​​​റാ​​​ഴ്ച മ​​​ട​​​ങ്ങിപ്പോ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ക്കു​​​ക​​​യോ വേ​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​ഴ​​​കി​​​യ കോ​​​ച്ചു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ന​​​ൽ​​​കു​​​ന്ന പ​​​തി​​​വ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് പു​​​തി​​​യ എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും പു​​​തി​​​യ കോ​​​ച്ചു​​​ക​​​ൾ വൈ​​​കാ​​​തെ​​​യെ​​​ത്തു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് അ​​​ഡീ​​​ഷ​​​ണ​​​ൽ മെ​​​ന്പ​​​ർ (വ​​​ർ​​​ക്ക്സ്) അ​​​ജി​​​ത് പ​​​ണ്ഡി​​​റ്റ് പ​​​റ​​​ഞ്ഞു. പാ​​​ല​​​ക്കാ​​​ട് കോ​​​ച്ച് ഫാ​​​ക്ട​​​റി സം​​​ബ​​​ന്ധി​​​ച്ച് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ബ​​​ജ​​​റ്റി​​​ൽ അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​നം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും ​അ​​​ൽ​​​ഫോ​​​ൻ‍​സ് ക​​​ണ്ണ​​​ന്താ​​​നം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

റെ​​​യി​​​ൽ​​​വേ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ(​​​വ​​​ർ​​​ക്ക്സ്) രാ​​​ജേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ൾ, അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​ച്ച്. കു​​​ര്യ​​​ൻ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫീ​​​റു​​​ള്ള, കോ​​​ട്ട​​​യം ക​​​ള​​​ക്ട​​​ർ ബി.​​​എ​​​സ്. തി​​​രു​​​മേ​​​നി, പ​​​ത്ത​​​നം​​​തി​​​ട്ട ക​​​ള​​​ക്ട​​​ർ ആ​​​ർ. ഗി​​​രി​​​ജ, ആ​​​ല​​​പ്പു​​​ഴ ക​​​ള​​​ക്ട​​​ർ ടി. ​​​വി. അ​​​നു​​​പ​​​മ, റ​​​വ​​​ന്യു വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Related posts