ഭരണം പാടേ മാ‍റിയില്ലേ..! കോട്ടയം കെഎസ് ആർടിസി ഡിപ്പോയുടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു; ടാ​റി​ള​കിക​ല്ലു​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു

ksrtc-kottayam-lകോ​ട്ട​യം: മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ആ​രം​ഭി​ച്ച കോ​ട്ട​യം കെ എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു.    ഡി​പ്പോ​യി​ലെ ഗാ​രേ​ജ് ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​മാ​ണ് ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു നീ​ക്കി​യ​ത്. തു​ട​ർ​ന്ന് ഇ​വി​ടെ ഗാ​രേ​ജ് പ​ണി​തെ​ങ്കി​ലും പി​ന്നീ​ടു​ള്ള ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​തോ​ടെ കെഎസ്ആ​ർ​ടി​സി ബ​സ്‌‌സ്റ്റാ​ൻ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ലാ​യി. ബ​സ്‌‌സ്റ്റാ​ൻ​ഡി​ലെ ടാ​റിം​ഗ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ന്‍റെ അ​വ​സ്ഥ ഏ​റെ പ​രി​താ​പ​ക​ര​മാ​ണ്. ടാ​റി​ള​കി കൂറ്റ​ൻ ക​ല്ലു​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്.    ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം വ​ലി​യ കു​ഴി​യാ​യി മാ​റി. ലോ ​ഫ്ളോ​ർ ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വു​ടെ അ​ടി​വ​ശം ത​ട്ടു​ന്ന​തു​മൂ​ലം കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​കു​ന്നതും പ​തി​വാ​ണ്.

രാ​ത്രി​യി​ൽ യാ​ത്ര​ക്കാ​ർ ക​ല്ലു​ക​ളി​ൽ​ത​ട്ടി വീ​ഴു​ന്ന​തും പ​തി​വാ​ണ്. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന സ്റ്റാ​ൻ​ഡി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​നു വെ​ളി​ച്ച​മി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. നി​ല​വി​ൽ കൂ​ടു​ത​ൽ ബ​സു​ക​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​തു ര​ണ്ടാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​ണ്.രാ​ത്രി​യി​ൽ ട്രി​പ്പു ക​ഴി​ഞ്ഞെ​ത്തു​ന്ന ബ​സു​ക​ൾ കൂ​ടി ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യു​ന്ന​തോ​ടെ പി​ന്നീ​ടെ​ത്തു​ന്ന ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​നു സ​മാ​ന്ത​ര​മാ​യാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.

ചി​ല സ​മ​യ​ങ്ങ​ളി​ൽ ബ​സു​ക​ൾ നേ​രി​ട്ട് ര​ണ്ടാം ന​ന്പ​ർ പ്ലാ​റ്റ് ഫോ​മി​ലൂ​ടെ പ്ര​വേ​ശി​ക്കു​ന്ന​തു അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ബ​സ്‌‌സ്റ്റാ​ൻ​ഡി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടു​ക​ളും പൊ​ളി​ഞ്ഞു തു​ട​ങ്ങി. ഗാ​രേ​ജ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം ഉ​ൾ​പ്പെ​ടെയുള്ള​വ നി​ർ​മി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്.

Related posts