ആ​ര്‍​ത്ത​ല​ച്ചു വ​രു​ന്ന തി​ര​മാ​ല​ക​ള്‍ക്കിടയിലൂടെ സമുദ്രത്തിന്‍റെ  ആഴങ്ങളിലേക്ക് ചെല്ലാം; വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി കോ​ഴി​ക്കോ​ട് മേ​ഖ​ല ശാ​സ്ത്ര കേ​ന്ദ്ര​ത്തം

കോ​ഴി​ക്കോട്: ആ​ര്‍​ത്ത​ല​ച്ചു വ​രു​ന്ന തി​ര​മാ​ല​ക​ള്‍​ക്ക​പ്പു​റം സ​മു​ദ്ര​ത്തി​ന്‍റെ വി​സ്മ​യ​കാ​ഴ്ച​ക​ളൊ​രു​ക്കി സ​മു​ദ്ര ഗാ​ല​റി. സ​മു​ദ്ര​ക്കാ​ഴ്ച​ക​ള്‍ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ക​ണ്‍​മു​ന്നി​ലെ​ത്തി​ക്കു​ക​യാ​ണ് കോ​ഴി​ക്കോ​ട് മേ​ഖ​ല ശാ​സ്ത്ര കേ​ന്ദ്ര​ത്തി​ലെ സ​മു​ദ്ര ഗാ​ല​റി. ഇ​ന്നു​രാ​വി​ലെ​ മു​ത​ല്‍ ഇ​ത് കോ​ഴി​ക്കോ​ട് മേ​ഖ​ലാ​ശാ​സ്ത്ര​ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.​ രാ​മേ​ശ്വ​ര​ത്തുനി​ന്ന് കൊ​ണ്ടു​വ​ന്ന യ​ഥാ​ര്‍​ഥ പ​വി​ഴമു​ത്തു​ക​ളു​ടെ ശേ​ഖ​ര​മാ​ണ് ഗാ​ല​റി​യി​ലെ മു​ഖ്യ ആ​ക​ര്‍​ഷണം. ഇ​രു​പ​ത​ടി നീ​ള​മു​ള​ള നീ​ല​ത്തിമിം​ഗ​ല​വും കാ​ണി​ക​ളി​ല്‍ വി​സ്മ​യ​മു​ള​വാ​ക്കു​ന്ന​താ​ണ്.

ക​പ്പ​ല്‍ ഓ​ടി​ക്കു​ന്ന​തി​ന്‍റെ പ്ര​തീ​തി​യു​ള​വാ​ക്കു​ന്ന ഷി​പ് സി​മു​ലേ​റ്റ​ര്‍ കു​ട്ടി​ക​ള്‍​ക്കാ​യി ഗാ​ല​റി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ഗാ​ല​റി​യു​ടെ പ്ര​വേ​ശ​ന ഭാ​ഗ​ത്തുത​ന്നെ സ്ഥാ​പി​ച്ചി​ട്ടു​ള​ള സ്‌​കൂബാ ഡൈ​വിം​ഗ് കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ണീ​യ​മാ​ണ്. സു​നാ​മി ഉ​ണ്ടാ​കു​ന്ന​തി​നെ വി​വ​രി​ക്കു​ന്ന പ്ര​തീ​കാ​ത്മ​ക സം​വി​ധാ​ന​വും ഗാ​ല​റി​യി​ലെ മി​ക​ച്ച കാ​ഴ്ച​യാ​ണ്. 2004 ല്‍ ​പ്ലേ​റ്റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടിമു​ട്ടി ഉ​ണ്ടാ​യ സു​നാ​മി​യു​ടെ കാ​ഴ്ച​യാ​ണ് ഗാ​ല​റി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള​ള​ത്.

കംപ്യൂ​ട്ട​റൈ​സ്ഡ് എ​ക്സി​ബി​ഷ​നു​ക​ള്‍, 23ല്‍ ​പ​രം വ​ര്‍​ക്കിം​ഗ് പാ​ര്‍​ട്ട​ണു​ക​ള്‍, ലൈ​റ്റ് ആ​നി​മേ​ഷ​ന്‍ എ​ന്നി​വ​യും സ​മു​ദ്ര ഗാ​ല​റി​യി​ല്‍ സ​ജ്ജ​മാ​ണ്. ക​ട​പ്പു​റ​ത്തെ ചാ​ക​ര​യു​ടെ പ്ര​തീ​കാ​ത്മ​ക കാ​ഴ്ച കാ​ണി​ക​ളി​ല്‍ അ​നു​ഭൂ​തി ഉ​ള​വാ​ക്കു​ന്ന​താ​ണ്. സ​മു​ദ്ര​ത്തി​ന്‍റെ ശാ​സ്ത്രീ​യ വ​ശ​ങ്ങ​ളെക്കുറി​ച്ച് മ​ന​സ്സി​ലാ​ക്കാ​ന്‍ സ​മ​ഗ്ര​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഗ്യാ​ല​റി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള​ള​ത്.

2016 ഡി​സം​ബ​റി​ലാ​ണ് 4800 സ്‌​ക്വ​യ​ര്‍​ഫീ​റ്റു​ള​ള സ​മു​ദ്രഗാ​ല​റി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. 70 ല​ക്ഷം രൂ​പ​യാ​ണ് ഗാ​ല​റി നി​ര്‍​മാ​ണ​ത്തി​നാ​യി ചി​ല​വ​ഴി​ച്ച​ത്. സ​ന്ദ​ര്‍​ശ​ക​രു​ടെ തി​ര​ക്കും നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​വും പ​രി​ഗ​ണി​ച്ചാ​ണ് ഔ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പ് ഗാ​ല​റി തു​റ​ന്നു കൊ​ടു​ക്കു​ന്ന​തെ​ന്ന് മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ വി.​എ​സ്. രാ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

ഓ​ണം, ദീ​പാ​വ​ലി എ​ന്നി​വ ഒ​ഴി​ച്ച് മു​ഴു​വ​ന്‍ ദി​വ​സ​വും രാ​വി​ലെ 10.30 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റുവ​രെ കേ​ന്ദ്രം തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. എ​ന്‍​ട്രി ടി​ക്ക​റ്റ് കൊ​ണ്ടുത​ന്നെ സ​മു​ദ്രഗാല​റി​യും കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

 

Related posts