പാ​ഠം ഒ​ന്ന്, കൃ​ഷി..! പഠനത്തിൽ മാത്രമല്ല കാർഷിക പ്രവർത്തിയിലും എ പ്ലാസ് നേടാമെന്ന് തെളിയിച്ച് അസീൽ മുഹമ്മദ്; എല്ലാ പിന്തുണയുമായി വീട്ടുകാരും

krishi-lമു​ക്കം: പ​ഠ​ന​ത്തി​ൽ മാ​ത്ര​മ​ല്ല പാ​ഠ്യേ​ത​ര രം​ഗ​ത്തും എ ​പ്ല​സ് നേ​ടാ​നാ​വു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​കു​ട്ടി ക​ർ​ഷ​ക​ൻ.  ക​ക്കാ​ട് പാ​റ​മ്മ​ൽ അ​സീ​ൽ മു​ഹ​മ്മ​ദ് എ​ന്ന ഏ​ഴാം ക്ലാ​സു​കാ​ര​നാ​ണ് കാ​ർ​ഷി​ക വൃ​ത്തി​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​ത്. സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രെ​ന്ന പോ​ലെ വീ​ട്ടി​ൽ മു​തി​ർ​ന്ന​വ​രും ര​ക്ഷി​താ​ക്ക​ളും  മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി കൂ​ടെക്കൂടി​യ​പ്പോ​ൾ ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്‍റെ കൃ​ഷി​യും പ​ട​ർ​ന്നുപ​ന്ത​ലി​ച്ചു.

കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വെ​ളി​ച്ചം ല​ഭി​ക്കു​ന്ന സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ പു​തി​യ വീ​ട് നി​ർ​മ്മി​ക്കാ​ൻ കെ​ട്ടി​യ ത​റ​യും വീ​ട്ടു​മു​റ്റ​വു​മൊ​ക്കെ​യാ​ണ് കൃ​ഷി​യി​ട​മാ​ക്കി​യ​ത്. ക​ക്കി​രി, വെ​ണ്ട, പ​യ​ർ, ചീ​ര, കു​ന്പ​ളം, ത​ക്കാ​ളി, പാവയ്ക്ക എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. പ്ര​ധാ​ന ആ​ക​ർ​ഷ​ക​മാ​യ കോ​വ​ക്ക വീ​ട്ടു​മു​റ്റ​ത്ത് പ​ന്ത​ൽ പോ​ലെ പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു.

മു​ഴു​വ​ൻ പ​ച്ച​ക്ക​റി​യി​ലും മി​ക​ച്ച വി​ള​വ് ത​ന്നെ ല​ഭി​ച്ചു. വ​രു​മാ​ന മാ​ർ​ഗ​മ​ല്ല, കൃ​ഷി​യി​ലെ സം​തൃ​പ്തി​യാ​ണ് പ്ര​ധാ​ന​മെ​ന്ന് അ​സീ​ൽ പ​റ​യു​ന്നു.  മാ​സ​ങ്ങ​ളാ​യി ​വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പ​ച്ച​ക്ക​റി അ​സീ​ലി​ന്‍റെ കൃ​ഷി​തോ​ട്ട​ത്തി​ൽനി​ന്ന് ല​ഭി​ക്കു​ന്നു.​പൂ​ർ​ണ​മാ​യും  ജൈ​വവ​ള​മാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സ്കൂ​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​ര​വും ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും വൈ​കീ​ട്ടും കൃ​ഷി പ​രി​പാ​ല​ന​ത്തി​ന് നീ​ക്കി​വയ്​ക്കും.​നെ​ല്ലി​ക്കാ​പ​റ​ന്പ് ഗ്രീ​ൻ​വാ​ലി പ​ബ്ലി​ക് സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥിയാ​യ അ​സീ​ൽ മു​ഹ​മ്മ​ദ്  കെ.​ടി.​ഖ​മ​ർ ബാ​നു​വി​ന്‍റെ​യും മു​ഹ​മ്മ​ദ് ക​ക്കാ​ടി​ന്‍റെ​യും​മ​ക​നാ​ണ്.

Related posts