കു​ഞ്ഞ​ച്ച​ന്‍റെ പു​ര​പ്പു​റം കണ്ടാൽ..!  കോളിഫ്ളവർ കായ്ച്ചു നിൽക്കുന്ന കാഴ്ചകണ്ടാൽ നമ്മൾ കാശ്മീരി ലാണോയെന്ന് തോന്നിപ്പോലും; ഒപ്പം  തക്കാളിയും ആപ്പിളും മുളകും അങ്ങനെ എല്ലാം ഈ ടെറസിൽ വിളയുന്നു

വ​ട​ക്ക​ഞ്ചേ​രി: പാ​ണ്ടാം​കോ​ട് പു​റ​മ​ഠ​ത്തി​ൽ കു​ഞ്ഞ​ച്ച​ന്‍റെ പു​ര​പ്പു​റം സ​വി​ശേ​ഷ പ​ച്ച​ക്ക​റി​ക​ളു​ടെ കൗ​തു​ക​ലോ​ക​മാ​ണ്. ഉൗ​ട്ടി​യി​ലും മൈ​സൂ​രി​ലു​മൊ​ക്കെ വി​ള​യു​ന്ന കോ​ളി​ഫ്ള​വ​ർ​പോ​ലെ​യു​ള്ള നൂ​ർ​കോ​ൾ, കാ​ബേ​ജ്, കാ​ര​റ്റ്, കോ​ളി​ഫ്ള​വ​ർ, മാ​നം​നോ​ക്കി മു​ള​ക്, ന​ല്ല​നീ​ളം വ​രു​ന്ന കാ​ഷ്മീ​രി മു​ള​ക്, ബ​ജി മു​ള​ക്, ഉ​ണ​ക്ക​മു​ള​ക്, ആ​പ്പി​ൾ ത​ക്കാ​ളി, ചീ​ര​ചേ​ന്പ് തു​ട​ങ്ങി കൗ​തു​ക​മു​ണ​ർ​ത്തു​ന്ന കാ​ഴ്ച​ക​ളാ​ണ് വീ​ടി​ന്‍റെ ടെ​റ​സി​നു​മു​ക​ളി​ൽ.

നൂ​റു​കൂ​ട് കാ​ബേ​ജ് ത​ന്നെ​യു​ണ്ട്. ന​ല്ല വെ​യി​ൽ കി​ട്ടു​ന്ന പു​ര​പ്പു​റ​മാ​യ​തി​നാ​ൽ ചെ​ടി​ക​ളെ​ല്ലാം ന​ന്നാ​യി വ​ള​ർ​ന്നു വി​ള​യു​ന്നു. വീ​ട്ടു​തൊ​ടി​യി​ലു​മു​ണ്ട് വി​സ്മ​യ വി​ള​ക​ൾ. കൂ​ടാ​തെ അ​മ​ര, പ​ട​വ​ലം, കോ​വ​ൽ, നേ​ന്ത്ര​വാ​ഴ, കോ​ഴി​വ​ള​ർ​ത്ത​ൽ, വി​വി​ധ​യി​നം പൂ​ക്ക​ൾ, റെ​ഡ്ലേ​ഡി പ​പ്പാ​യ, ക​പ്പ, കു​രു​മു​ള​ക്, ഫാ​ഷ​ൻ​ഫ്രൂ​ട്ട്, മു​ള്ളാ​ത്ത തു​ട​ങ്ങി അ​ന്പ​തു​സെ​ന്‍റ് സ്ഥ​ലം​നി​റ​യെ വി​ള​ക​ളു​ടെ സ​മൃ​ദ്ധി​യാ​ണ്. കു​ഞ്ഞ​ച്ച​നെ സ​ഹാ​യി​ക്കാ​ൻ ഭാ​ര്യ രാ​ജ​മ്മ​യും മ​ക​ൻ ജി​ജോ​യും മ​രു​മ​ക​ൾ ജോ​സി​യും പേ​ര​ക്കു​ട്ടി​ക​ളാ​യ ജെ​യ്വി​നും ജെ​സ്്ലി​നു​മൊ​ക്കെ​യു​ണ്ട്.

മ​ണ്ണാ​ർ​ക്കാ​ട്, പു​ല്ലി​ശേ​രി കൈ​ത​ച്ചി​റ ഇ​ട​വ​ക​ക​ളു​ടെ വി​കാ​രി​യാ​യ ഫാ. ​ജി​നോ പു​റ​മ​ഠ​ത്തി​ലി​ന്‍റെ വീ​ട്ടി​ലാ​ണ് ഈ ​ഹ​രി​ത​ഭം​ഗി നി​റ​ഞ്ഞു​നി​ല്ക്കു​ന്ന​ത്. വീ​ട്ടി​ൽ വി​രു​ന്നു​വ​രു​ന്ന​വ​രെ കു​ഞ്ഞ​ച്ച​നും രാ​ജ​മ്മ​യും സ്വീ​ക​രി​ക്കു​ക വീ​ട്ടി​ൽ വി​ള​യു​ന്ന പ​ഴ​ങ്ങ​ൾ ന​ല്കി​യാ​ണ്.വി​ഷാം​ശം ഒ​ട്ടു​മി​ല്ലാ​ത്ത പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​ൽ കൃ​ഷി​ചെ​യ്യു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും നാ​വി​ൻ കൊ​തി​യൂ​റു​ന്ന രു​ചി​യു​ണ്ട്.

ന​ല്ല​പ​ഴ​ങ്ങ​ൾ ക​ഴി​ക്കാ​നു​ള്ള മോ​ഹ​ത്തി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞു കു​ഞ്ഞ​ച്ച​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​വ​രും കു​റ​വ​ല്ല. ഫാ. ​ജി​നോ വ​ല്ല​പ്പോ​ഴും വീ​ട്ടി​ലെ​ത്തി​യാ​ൽ അ​പ്പ​ച്ച​ന്‍റെ പ​ച്ച​ക്ക​റി കൃ​ഷി കാ​ണാ​നാ​ണ് തി​ര​ക്കു​കൂ​ട്ടു​ക.
പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും വ​ട​ക്ക​ഞ്ചേ​രി​യി​ൽ കൃ​ഷി​വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഇ​ക്കോ ഷോ​പ്പി​ലാ​ണ് വി​ല്ക്കു​ക.
ഇ​തി​നാ​ൽ രാ​വി​ലെ ക​ട​തു​റ​ക്കും​മു​ന്പേ കു​ഞ്ഞ​ച്ച​ന്‍റെ പ​ച്ച​ക്ക​റി​ക​ളു​ടെ വ​ര​വു കാ​ത്തി​രി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണെന്നതും ശ്രദ്ധേയമാണ്.

Related posts