കൂ​റും, വി​ശ്വാ​സവും! കൃ​ഷ്ണ​നി​ത് തൊ​ഴി​ലാ​ണ്; പ്രായം മ​റ​ന്നും തു​ട​രു​ന്ന തൊ​ഴി​ൽ

നെന്മാറ: പ്രാ​യം ത​ള​ർ​ത്തി​യി​ല്ല. ചെ​യ്യു​ന്ന തൊ​ഴി​ലി​നോ​ടു​ള​ള കൂ​റും, വി​ശ്വാ​സവും കൃ​ഷ്ണ​നെ ഇ​ന്നും പ​ന​ക​യ​റ്റം ഒ​രു ദി​നചര്യപോലെകൊണ്ടുനടക്കുന്നതിന് പ്രാപ്തനാക്കുന്നു. ദി​വ​സേ​ന മൂ​ന്നു നേ​രം ക​യറുന്ന ക​രി​ന്പ​ന​ക​ളെ ചേ​ർ​ത്തു കെ​ട്ടി ഏണിവച്ചുപിടിപ്പിച്ച്തൊഴിലിനെ അനായാസകരമാക്കാനും കൃഷ്ണന് കഴിഞ്ഞു. അ​യി​ലൂ​ർ തിരുവഴിയാട് ഇ​ട​പ്പാ​ട​ത്ത് കൃ​ഷ്ണ​നാ​ണ് വേ​റി​ട്ട രീ​തി​യി​ൽ പ​ന​ക​യ​റു​ന്ന​തി​ന് ഏ​ണി​ക​ൾ പി​ടി​പ്പി​ച്ച​ത്.

അ​യി​ലൂ​ർ തി​രു​വ​ഴി​യാ​ട് ഇ​ട​പ്പാ​ട​ത്ത് ക​യ​റ്റ പ​ന​ക​ളാ​യ ക​രി​ന്പ​ന​ക​ളി​ൽ ഇ​രു​ന്പ് ഏ​ണി​ക​ൾ പി​ടി​പ്പി​ച്ച് ക​ള്ള് ഉ​ണ്ടാ​ക്കാ​ൻ ക​യ​റി ഇ​റ​ങ്ങു​ന്ന രീ​തി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​യി . 50 അ​ടി​യും അ​തി​ലേ​റേ​യും ഉ​യ​ര​മു​ള്ള ക​രി​ന്പ​ന​ക​ളി​ലാ​ണ് ഏ​ണി പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​ള്ളു​ണ്ടാ​ക്കു​ന്ന പ​ന​ക​ളി​ൽ ദി​വ​സ​വും മൂ​ന്നു സ​മ​യ​ങ്ങ​ളി​ലാ​യി 6 പ​ന​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന പ​തി​വു​ള്ള​തി​നാ​ൽ ക​യ​റ്റി​റ​ക്കം ല​ഘൂ​ക​രി​യ്ക്കാ​നാ​യാ​ണ് ഇ​ട​പ്പാ​ട​ത്ത് താ​മ​സി​യ്ക്കു​ന്ന ചെ​ത്ത് തൊ​ഴി​ലാ​ളി​യാ​യ കൃ​ഷ്ണ​ൻ ഈ ​രീ​തി സ്വീ​ക​രി​ച്ച​ത് . വ​ർ​ഷ​ങ്ങ​ളാ​യി പ​ന ക​യ​റ്റം തൊ​ഴി​ലാ​ക്കി​യ കൃ​ഷ്ണ​ൻ ആ​ഴ്ച​ക​ൾ​ക്ക് മു​ന്പാ​ണ് ഏ​ണി പ​ന​ക​ളി​ൽ ഘ​ടി​പ്പി​ച്ച​ത്. 50 അ​ടി ഉ​യ​ര​മു​ള്ള ഏ​ണി നി​ർ​മ്മി​യ്​ക്കാ​ൻ 5000 രൂ​പ​യോ​ളം ചി​ല​വ് വ​രും.

ക​ള്ളു​ണ്ടാ​ക്കു​ന്ന പ​ന​ക​ളി​ലെ​ല്ലാം ത​ന്നെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും മൂ​ന്ന് സ​മ​യ​ങ്ങ​ളി​ലാ​യി ആ​റ് പ​ന​ക​ളി​ൽ പ​തി​നെ​ട്ട് ത​വ​ണ​ക​ളാ​യി ക​യ​റി ഇ​റ​ങ്ങു​ന്ന രീ​തി പ​തി​വാ​ണ്. ആ​യ​തി​നാ​ൽ ക​യ​റ്റി​റ​ക്കം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൃ​ഷ്​ണ​ൻ ഇ​തി​നു ത​യ്യാ​റാ​യ​ത്. പ​ന​ക​ളി​ൽ ഏ​ണി​യി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങു​ന്ന രീ​തി പു​തു​ത​ല​മു​റ​യ്ക്ക് കൂടുതൽ താല്പര്യം ഉണ്ടാക്കുമെന്നാണ് കൃഷ്ണന്‍റെ അഭിപ്രായം.

Related posts