കുവൈത്തിലും കെഎസ്ആർടിസി; കയറിയാൽ ആസ്വദിച്ചു കഴിക്കാം

2017may4ksrtcകുവൈത്ത് : ആനവണ്ടി കണ്ടിട്ടെന്തോ ആദ്യം ഒന്നു പകച്ചു. കേരളത്തിന്‍റെ ദേശീയ റോഡ് ട്രാൻസ്പോർട്ടായ കെഎസ്ആർടിസിക്ക് ഗൾഫിൽ എന്താ കാര്യം എന്നൊന്നും ചോദിക്കരുത്. അടുത്തു ചെന്നപ്പോഴാണ് മനസിലായത് കേരളത്തിന്‍റെ ഗൃഹാതുരത്വം കുവൈത്തിലേക്ക് പറിച്ചുനട്ട തക്കാരയുടെ നാലാമത്തെ റസ്റ്ററന്‍റാണിതെന്ന്.

ആദ്യമായി ഗൾഫിൽ ആനവണ്ടിയെ പ്രമേയമാക്കി ഫഹാഹീലിൽ നിർമിച്ച റസ്റ്ററന്‍റിന്‍റെ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ സുനിൽ ജയിനാണ് നിർവഹിച്ചത്.

മലബാറിലെ വിഭവങ്ങളുടെ രുചി കൂട്ടുമായി ആരംഭിച്ച തക്കാര റസ്റ്ററന്‍റിന് നിലവിൽ ഫർവാനിയ, ദജീജ്, സാൽമിയ എന്നീ കേന്ദ്രങ്ങളിൽ ബ്രാഞ്ചുകളുണ്ട്. കുറഞ്ഞ വിലയിൽ കൂടുതൽ ഗുണനിലവാരം ഉറപ്പുവരുത്തി സാധാരണക്കാർക്കും ഭക്ഷണം ലഭ്യമാക്കുകയെന്നതാണ് തക്കാര ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ പറഞ്ഞു. ഉപഭോക്താവിന്‍റെ ഇഷ്ടാനുസരണം മീനുകൾ തിരഞ്ഞടുക്കുവാനും താമസംകൂടാതെ പാകം ചെയ്യുവാനുള്ള സൗകര്യവും തക്കാര റസ്റ്ററന്‍റിന്‍റെ പ്രത്യേകതയാണ്. പാർട്ടികളും മീറ്റിംഗുകളും നടത്തുവാനുള്ള സൗകര്യവും റസ്റ്ററന്‍റിൽ ഒരുക്കിയിട്ടുണ്ടന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ അറിയിച്ചു.

ഹമദ് അൽ ഫാദി, അബ്ദുൽ റഷീദ്, അഷറഫ് അയൂർ, സലിം, തംജീദ്, ഷാഫി, ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ

Related posts