വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ​ക്ക്ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ല; കെ​എ​സ്ആ​ർ​ടി​സി ബ​സ് ജ​പ്തി ചെയ്തു

ക​ണ്ണൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ജ​പ്തി ചെ​യ്തു. ത​ളി​പ്പ​റ​ന്പ് മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ് ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ൽ കോ​ട​തി​യാ​ണ് ബ​സ് ജ​പ്തി​ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വു​മാ​യി ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ​ത്തി​യ​ത്.

ക​ണ്ണൂ​ർ ഡി​പ്പോ​യി​ലെ കെ​എ​ൽ 15 എ 327 ​ന​ന്പ​ർ ബ​സി​ടി​ച്ച് മാ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ കെ. ​ജി​ജി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ജി​ജി ന​ൽ​കി​യ പ​രാ​തി​യി​ൽ 35,673 രൂ​പ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ തു​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി അ​ധി​കൃ​ത​ർ ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ബ​സ് ജ​പ്തി ചെ​യ്യാ​നെ​ത്തി​യ​ത്.

Related posts