അയിത്തം വേണ്ട, കൊടുത്തേ പറ്റു..! പാരലൽ കോളജ് കുട്ടികളുടെ പരാതിക്ക് പരിഹാരമായി; സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെഎ​സ്ആ​ർ​ടി​സി ക​ണ്‍​സെ​ഷ​ൻ ന​ൽ​ക​ണമെന്ന് ഹൈ​ക്കോ​ട​തി

ksrtc_2111കൊ​ച്ചി: സ്വാ​ശ്ര​യ-​അ​ണ്‍ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ണ്‍​സെ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. എം​എ​സ്എ​ഫ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് നി​ർ​ദേ​ശം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ക​ൺ​സെ​ഷ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി വന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​എ​സ്എ​ഫ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

കെ​എ​സ്ആ​ര്‍​ടി​സി ബ​സുക​ളി​ല്‍ പാ​ര​ല​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ക​ണ്‍​സെ​ഷ​ന്‍ നി​ഷേ​ധി​ച്ചു​വെ​ന്ന് പാ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. വ​യ​നാട്, ഇ​ടു​ക്കി​, പ​ത്ത​നം​തി​ട്ട ജില്ലകളിലുള്ള വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ക​ണ്‍​സെ​ഷ​ന്‍ ത​ട​ഞ്ഞു​വെ​ന്നാ​ണ് പ​രാ​തി ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് എം​എ​സ്എ​ഫ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts