കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം; മൂന്നു വാഹനങ്ങൾ കത്തിച്ചു

ഒ​ള​രി​ക്ക​ര: കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. മൂ​ന്നു ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​ള​രി​ക്ക​ര ശി​വ​രാ​മ​പു​രം കോ​ള​നി​യി​ൽ മാ​ന്പ്ര പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ ഷാ​ജി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ടി, സ്കൂ​ട്ട​ർ, ബൈ​ക്ക് എ​ന്നി​വ​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്.​വീ​ടി​ന​ക​ത്ത് ഷാ​ജി​യും ഭാ​ര്യ​യും കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മു​റി​യു​ടെ ജ​ന​ൽ​ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ക​ർ​ട്ട​ന് തീ​പി​ടി​ച്ച് ഇ​വ​ർ കി​ട​ന്നി​രു​ന്ന ക​ട്ടി​ലി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​പ്പോ​ഴാ​ണ് ഇ​വ​ർ ഉ​ണ​ർ​ന്ന​ത്.

വീ​ടി​നു മു​ന്നി​ൽ ഈ​സ​മ​യം തീ​യും പു​ക​യും നി​റ​ഞ്ഞി​രു​ന്നു. ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ പോ​ലീ​സ് തെര​യു​ന്നു​ണ്ട്. വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts