തിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി

കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത സുഗന്ധവിളയാണ് കുടംപുളി. ക്ലൂസിയേസിയ സസ്യ കുടുംബത്തിലെ അംഗമായ കുടംപുളിയുടെ ശാസ്ത്രീയ നാമം ഗാർസീനിയ ഗമ്മിഗട്ട(Garcinia gummigtuta)’ എന്നാണ്. കുടംപുളിയുടെ ഉണക്കിയ പുറംന്തോടാണ് കറികളിൽ ഉപയോഗിക്കുന്നത്. തോട്ടുപുളി, റന്പുളി, പിണറ്റുപുളി, മലബാർ പുളി എന്നീ പേരുകളിലും കുടംപുളി അറിയപ്പെടുന്നു.

തൈകൾ നട്ടാൽ 50 – 60 ശതമാനം ആണ്‍മരങ്ങളാകാൻ സാധ്യതയുണ്ട്. പെണ്‍മരങ്ങളായാൽത്തന്നെ കായ്ക്കാൻ 10-12 വർഷം വരെ എടുക്കാം. ഇതൊഴിവാക്കാനായി ഒട്ടുതൈകൾ നടുന്നതാണ് ഉത്തമം.

തനിവിളയായോ തെങ്ങിൻത്തോപ്പുകളിൽ ഇടവിളയായോ കുടംപുളി കൃഷി ചെയ്യാം. വെട്ടുകൽ മണ്ണുപോലെ ഉറപ്പുളള മണ്ണാണെങ്കിൽ 0.75 ഃ 0.75 ഃ 0.75 മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമാണ് കുഴികൾ എടുക്കേണ്ടത്. നല്ല നീർവാർച്ചയുളള മണ്ണാണെങ്കിൽ 0.5 ഃ 0.5 ഃ 0.5 മീറ്റർ വ്യാപ്തത്തിൽ കുഴികൾ എടുത്താൽ മതിയാകും. ഒട്ടുതൈകളാണെങ്കിൽ 4ഃ4 മീറ്റർ അകലവും വിത്തുപാകിയ തൈകളാണെങ്കിൽ 7ഃ7 മീറ്റർ അകലവും പാലിക്കേണ്ടതാണ്.

കുഴികളിൽ ആവശ്യത്തിന് മേൽമണ്ണും ജൈവവളവും ചേർത്ത് ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് തൈകൾ നടേണ്ടത്. ഉറുന്പുകളുടെ ആക്രമണം രൂക്ഷമായ പ്രദേശ ങ്ങളാണെങ്കിൽ നടുന്പോൾ കുഴികളിൽ 10 ഗ്രാം വീതം കാർബാറിൽ എന്ന രാസകീടനാ ശിനി ഇട്ടുകൊടു ക്കുക. നട്ടശേ ഷം പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.

നട്ട ആദ്യവർഷം ഒരു ചെടിയ്ക്ക് 10 കിലോ ജൈവവളം 43ഗ്രാം യൂറിയ 90 ഗ്രാം രാജ്ഫോസ് 83 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ ഇട്ടുകൊടുക്കുക. രണ്ടാം വർഷം മുതൽ ജൈവവള ത്തിന്‍റെയും രാസവളത്തിന്‍റെയും അളവു കൂട്ടികൊണ്ടുവരാം. 15 വർഷം പ്രായമായ മരങ്ങൾക്ക് ഒരു കിലോ യൂറിയ 1.2 കിലോ രാജ്ഫോസ് 1.6 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ ഇട്ടുകൊടുക്കുക.

കുളംപുളി നല്ല ഉയരത്തിൽ വളരുന്ന മരമായതിനാൽ കൊന്പു കോതൽ അത്യാവശ്യമാണ്. ഒട്ടുതൈകളുടെ വളർച്ച രണ്ടാം വർഷം മുതൽ ദ്രുതഗതിയി ലായിരിക്കും. ഈ കാലയളവിൽ താങ്ങ് കൊടുക്കൽ നിർബന്ധ മാണ്. അഞ്ചു വർഷം പ്രായമായ മരങ്ങൾക്ക് 3.5 – 4 മീറ്റർ ഉയരവും ഏഴു വർഷം പ്രായമായ മരങ്ങ ൾക്ക് 4-4.5 മീറ്റർ ഉയരവും ലഭിക്കത്തക്കവിധത്തിൽ വേണം കൊന്പുകൾ കോതിക്കൊടുക്കാൻ.

കുടംപുളി നഴ്സറിയിലും മാറ്റി നട്ട തൈകളിലും കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം കാണാറുണ്ട്. ഇല കാർന്നു തിന്നുന്ന പുഴുക്കൾ, വണ്ടുകൾ, നീരൂറ്റി കുടിക്കുന്ന ശൽക്കകീട ങ്ങൾ എന്നിവയാണ് പ്രധാന കീടങ്ങൾ.

നീരൂറ്റി കുടിക്കുന്ന ശൽക്കകീടങ്ങൾക്കെതിരേ മെറ്റാറൈസിയം അനൈസോ പ്ലിയേ എന്ന മിത്ര കുമിളും പുഴുക്കൾക്കെതിരേ ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിളും 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന കലക്കി തളിച്ചുക്കൊടു ക്കുകയും ചുവട്ടിൽ ഒഴിച്ചുകൊടു ക്കുകയും ചെയ്യുക.

നഴ്സറിയിൽ സാധാരണയായി കാണാറുളള ഇലചുരുട്ടി പുഴുവിനെതിരെയും ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിൾ ഉപയോഗിക്കാവു ന്നതാണ്. ഇല കരിച്ചിലിനും പൂപ്പൽ രോഗങ്ങൾക്കുമെതിരേ ഒരു ശതമാനം വീര്യമുളള ബോർ ഡോ മിശ്രിതമോ 0.3 ശതമാനം വീര്യമുളള മാങ്കോസെബ് എന്ന രാസകീടകുമിൾനാശിനിയോ ഉപയോഗിക്കാം.

 

ഒട്ടുതൈകൾ മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങും. കേരളത്തിൽ ജനുവരി- മാർച്ച് മാസത്തിൽ പൂക്കുകയും ജൂലൈ ആകുന്പോഴേക്കും കായ്കൾ മൂപ്പെത്തുകയും ചെയ്യും. ചില സമയങ്ങളിൽ വർഷത്തിൽ രണ്ടു തവണ കായ്ക്കുന്നതായും കാണാറുണ്ട്. കായ്കൾ പഴുക്കു ന്പോൾ പച്ച നിറം മാറി മഞ്ഞയും ഓറഞ്ചും ഇടകലർന്ന നിറമാകും.

നന്നായി മൂപ്പെത്തിയ ഫലത്തിന് ഏകദേശം 7-10 സെന്‍റീമീറ്റർ നീളവും 10-15 സെന്‍റീമീറ്റർ വരെ വ്യാസവുമണുണ്ടായിരിക്കും. പഴുത്തു പാകമായ കായ്കൾ മരത്തിൽ നിന്നു വീഴുന്നതിനു മുന്പ് പറിച്ച് നന്നായി കഴുകി നെടുകെ പിളർന്ന് ഉളളിലുളള മാംസള ഭാഗം നീക്കി ഉണക്കി സൂക്ഷിക്കുക.

വെയിലിൽ നന്നായി ഉണക്കിയ പുറംന്തോ ടുകൾ വീണ്ടും 70-80 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഡ്രൈയറിൽ വെച്ചോ ചേരിൽ നിരത്തി പുകയത്ത് വെച്ചോ ഉണക്കി യെടുക്കണം. ഉണക്കിയ കുടംപുളി കൂടുതൽ കാലം കേടാകാതെ യിരിക്കാനായി 150 ഗ്രാം ഉപ്പ്, അഞ്ചു മില്ലിലിറ്റർ വെളിച്ചെണ്ണ ഒരു കിലോ കുടംപുളിക്ക് എന്ന തോതിൽ പുരട്ടി സൂക്ഷിക്കുക. മത്സ്യവിഭവങ്ങൾ സ്വാദിഷ്ഠ മാക്കാനും അവ കേടുകൂടാതെ യിരിക്കാനും കുടംപുളി ഉപയോ ഗിക്കും.

കുടംപുളിയുടെ ഫലം, വിത്തുകൾ, വേരുകൾ, ഇലകൾ എന്നിവ വിവിധ രോഗങ്ങളുടെയും ക്രമക്കേടുകളുടെയും ചികിൽ സയ്ക്കായി ഉപയോഗിക്കാറുണ്ട്. വാതത്തിനും ഗർഭാശയരോഗ ങ്ങൾക്കുമെതിരേ കുടംപുളി കഷായം നല്ലൊരു ഒൗഷധമാണ്. പനി, ജലദോഷം എന്നിവക്കെ തിരേ കുരുമുളകും കുടംപുളിയും ഇട്ട കാപ്പി കുടിക്കാറുണ്ട്. ദഹനക്കേട്, വയറുവേദന, അണു ബാധ, പഴുപ്പ്, അർശസ് എന്നിവ യുടെ ശമനത്തിനും കുടംപുളി ഉപയോഗിക്കാറുണ്ട്.

കുടംപുളി യിൽ 20-30 ശതമാനം ഹൈഡ്രോ ക്സി സിട്രിക് ആസിഡ്, 1.5% ഫോസ്ഫോറിക് ആസിഡ,് 15 ശതമാനം ഗ്ലൂക്കോസ്, വിറ്റാമി നുകൾ, ആന്‍റി ഓക്സിഡന്‍റുകൾ, കൊഴുപ്പുകൾ, ഇരുന്പ്, നാരുകൾ, കാൽസ്യം, പ്രോട്ടീൻ, ഓക്സാ ലിക് ആസിഡ് എന്നുവേണ്ട ആരോഗ്യത്തിനു ഗുണം ചെയ്യുന്ന പല സംയുക്തങ്ങളും അടങ്ങി യിട്ടുണ്ട്. ഹൈഡ്രോക്സി സിട്രിക് ആസിഡിന് ശരീര ത്തിലെ കൊഴുപ്പ് രൂപീകരണത്തെ തടയാനും ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ വിവിധ ശരീരപ്രക്രിയകൾക്കായി വിനിയോഗിക്കാനും കഴിവുണ്ട്.

ഇതിനാൽ അമിതവണ്ണം തടയാനാവുമെന്നാണ് കണ്ടെത്തലുകൾ. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാന ത്തിൽ കുടംപുളി സത്ത് കുടവയർ കുറയ്ക്കുന്നതിനും തടി കുറയ്ക്കാനും ഉപയോഗിക്കാമെന്ന പരസ്യവാചകത്തോടെ മാർക്ക റ്റിൽ ലഭ്യമാണ്. ഭക്ഷണ ശേഷം കഴിക്കാവുന്ന 300-500 മില്ലിഗ്രാം അളവിൽ ഗുളിക രൂപത്തിലും കുടംപുളി സത്ത് ലഭ്യമാണ്.

എന്നാൽ വണ്ണം കുറയ്ക്കാനായി ഇത് ഉപയോഗി ക്കുന്നത് പിന്നീട് കരൾ സംബന്ധ മായ അസുഖ ങ്ങൾക്കും ത്വക്ക് സംബന്ധമായ അസുഖങ്ങൾക്കും വഴി തെളി ക്കുമെന്നും റിപ്പോർട്ടു കളുണ്ട്. കുടംപുളി സത്ത് ധാരാളമായി വിദേശ രാജ്യങ്ങളി ലേക്കും കയറ്റുമതി ചെയ്യുന്നു മുണ്ട്. എന്നാൽ ഇതിന്‍റെ കൊഴുപ്പു നീക്കൽ പ്രക്രിയയെ കുറിച്ചും അനന്തര ഫലങ്ങളെ ക്കുറിച്ചും ഇനിയും ശാസ്ത്രീയ പഠനങ്ങൾ ഉണ്ടായേ മതിയാകൂ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8547991644

ഷഫ്ന കളരിക്കൽ, സംഷീർ എം.
ടീച്ചിംഗ് അസിസ്റ്റന്‍റ്സ്, ആർ.എ.ആർ.എസ്.
അന്പലവയൽ, വയനാട്

Related posts