കാരുണ്യവുമായി കാരുണ്യ പ്രവാസി കൂട്ടായ്മ..! കുടിവെള്ളത്തിനായി വലയുന്ന നാട്ടുകാർക്ക് കുടിവെളളമെത്തിച്ച് പ്ര​വാ​സി യുവജന കൂ​ട്ടാ​യ്മ

kudivellam-lമ​ല​പ്പു​റം: അ​തി​രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​ത്തി​ൽ നാ​ടും ന​ഗ​ര​വും വ​ല​യു​ന്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് കു​ടി​വെ​ള്ള​വു​മാ​യി പ്ര​വാ​സി യു​വ​ജ​ന കൂ​ട്ടാ​യ്മ രം​ഗ​ത്ത്. ഉ​പ​ജീ​വ​ന മാ​ർ​ഗം​തേ​ടി വി​ദേ​ശ​ത്തു​പോ​യ മ​ല​പ്പു​റ​ത്തി​ന​ടു​ത്ത വ​ലി​യാ​ട്ടി​ലെ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. നാ​ട്ടി​ലെ അ​ശ​ര​ണ​രും അ​വ​ശ​രു​മാ​യ രോ​ഗി​ക​ളെ​യും മ​റ്റും സ​ഹാ​യി​ക്കു​ന്ന​തി​നും ക​ലാ, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു പ്രോ​ത്സാ​ഹ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​മാ​യി രൂ​പീ​ക​രി​ച്ച​താ​ണ് കാ​രു​ണ്യം പ്ര​വാ​സി സാം​സ്കാ​രി​ക സം​ഘ​ട​ന.

ഈ ​കാ​രു​ണ്യ​ത്തി​ന്‍റെ ക​നി​വി​ലാ​ണി​പ്പോ​ൾ ഒ​രു പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ലാ​വ​ശ്യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.വ​ലി​യാ​ട്ടി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ഹ​ല്ലി​ലെ ജു​മാ​മ​സ്ജി​ദി​ലേ​ക്കും കൂ​ട്ടാ​യ്മ വെ​ള്ള​മെ​ത്തി​ച്ചു ന​ൽ​കു​ന്നു. കാ​ല​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന ചി​കി​ത്സ, തു​ട​ർ​പ​ഠ​ന സ​ഹാ​യം എ​ന്നി​വ​യി​ലു​പ​രി കാ​രു​ണ്യ​ത്തി​ന്‍റെ സ​ഹാ​യം കൂ​ടു​ത​ൽ പേ​രി​ലേ​ക്കു എ​ത്തി​ക്കാ​ൻ ശു​ദ്ധ​ജ​ല വി​ത​ര​ണം കാ​ര​ണ​മാ​യ​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളാ​യ പൊ​ന്നേ​ത്ത് അ​നീ​സ് ബാ​ബു പ്ര​സി​ഡ​ന്‍റും അ​ഷ്റ​ഫ് അ​രീ​ക്ക​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മൊ​യ്തീ​ൻ​കു​ട്ടി വാ​ക്യ​ത്തൊ​ടി ട്ര​ഷ​റ​റു​മാ​യ ക​മ്മി​റ്റി​യാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. അ​ബ്ദു​ൾ അ​സീ​സ് വാ​ക്യ​ത്തൊ​ടി, മു​സ്ത​ഫ പാ​ലാം​പ​ടി​യ​ൻ, അ​ബ്ദു​സ​മ​ദ് ക​ട​ന്പോ​ട്ട് എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ. ​അ​ല​വി​ക്കു​ട്ടി മു​സ്ലി​യാ​രും ക​ട​ന്പോ​ട്ട് കു​ഞ്ഞി​മു​ഹ​മ്മ​ദും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.

ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നു സാ​ദി​ഖ് അ​ല്ല​ക്കാ​ട്ട്, മു​ഖ്ത്താ​ർ​ബാ​ബു പൊ​ന്നേ​ത്ത്, തൊ​ട്ടി​യ​ൻ ഹം​സ, വി.​പി. പോ​ക്ക​ർ, പി.​പി. ഷ​രീ​ഫ്, അ​ബ്ദു​ൾ അ​സീ​സ് വാ​ക്യ​ത്തൊ​ടി, മു​സ്ത​ഫ പാ​ലാം​പ​ടി​യ​ൻ, വി​ല്ല​ൻ അ​ബ്ദു​നാ​സ​ർ, പി.​പി. മു​ഹ്സി​ൻ, വി. ​ഫി​റോ​സ്, എ​സ്.​കെ. ഉ​മ്മ​ർ ഹാ​ഷി​ഖ്, പി.​പി. റി​യാ​സ്, വി. ​അ​ഷ്റ​ഫ്, വി.​പി. മു​നീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts