മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാര്യയുടെ മൂക്കിടിച്ചു തകർത്തു; രക്ഷപ്പെടാനായി ഓടിയ മകനെ എറിഞ്ഞു വീഴ്ത്തി; മദ്യം അകത്തുചെന്നാൽ പിന്നെ സന്തോഷിന്‍റെ പ്രവൃത്തികളിങ്ങനെ..

കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ മൂ​ക്കി​ടി​ച്ചു ത​ക​ർ​ത്തു. എ​ട്ടു വ​യ​സു​ള്ള മ​ക​നെ ഓ​ട് ക​ഷ​ണം കൊ​ണ്ട് എ​റി​ഞ്ഞു വീ​ഴ്ത്തി. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട ച​ന്പ​ക്ക​ര​യി​ലാ​ണ് ഏ​വ​രുടേ​യും ക​ര​ള​ലി​യി​പ്പി​ക്കു​ന്ന സം​ഭ​വം. ഭാ​ര്യ​യെ​യും മ​ക​നെ​യും ഉ​പ​ദ്ര​വി​ച്ച ശേ​ഷം മു​ങ്ങി​യ ഭ​ർ​ത്താ​വി​നെ ആ​നി​ക്കാ​ടു​ള്ള ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ച​ന്പ​ക്ക​ര ചെ​റു​മാ​ക്ക​ൽ​പ​ടി ചെ​ന്പ​ൻ​പ​താ​ലി​ൽ സ​ന്തോ​ഷ് (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഭ​ർ​ത്താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഭാ​ര്യയും മകനും പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭാര്യയുടെ മൂ​ക്കി​ന്‍റെ പാ​ലം ത​ക​ർ​ന്നു. മൂ​ക്കി​ലെ അ​സ്ഥി പൊ​ട്ടി​യി​ട്ടു​ണ്ട്. ഓ​ട് ക​ഷ​ണം കൊ​ണ്ടു​ള്ള ഏ​റി​ൽ മകന് കാ​ലി​നാ​ണ് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ൽ വി​ട്ടി​ലെ​ത്തി​യ സ​ന്തോ​ഷ് ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് അ​തി​ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ന് കാ​ര​ണം. മൂ​ക്കി​ന് കൈ​കൊ​ണ്ടു​ള്ള ശ​ക്തി​യാ​യ ഇ​ടി​യാ​ണ് അ​സ്ഥി പൊ​ട്ടാ​ൻ കാ​ര​ണം. മു​ക്കി​നി​ടി​യേ​റ്റ​യു​ട​ൻ കു​ട്ടി​യു​മാ​യി ഓ​ടാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് ഓ​ട് ക​ഷ​ണം കൊണ്ടു​ള്ള ഏ​റു​ണ്ടാ​യ​ത്.

എ​ട്ടു വ​യ​സു​ള്ള കു​ട്ടി​യു​ടെ കാ​ലി​നാ​ണ് ഏ​റു കൊ​ണ്ട​ത്. ഏ​റു കൊ​ണ്ട് വീ​ണ കു​ട്ടി​യെ ഒ​രു വി​ധ​ത്തി​ൽ താ​ങ്ങി​യെ​ഴു​ന്നേ​ൽ​പി​ച്ച് അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളും സ​ഹോ​ദ​ര​നും എ​ത്തി​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ഇ​ൻ​ന്‍റി​മേ​ഷ​ൻ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ എ​സ്ഐ ജ​ർ​ലി​ൻ വി ​സ്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി ഇവരുടെ മൊ​ഴി​യെ​ടു​ത്താ​ണ് കേ​സ് ര​ജി​സ​റ്റ​ർ ചെ​യ്ത​ത്. കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​തി​ന് ബാ​ല​നീ​തി നി​യ​മം 75-ാം വ​കു​പ്പു പ്ര​കാ​ര​വും ഭാ​ര്യ​യെ കൊ​കൊ​ണ്ട് അ​ടി​ച്ച​തി​നു​മാ​ണ് കേ​സ്. പ്ര​തി സ​ന്തോ​ഷി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് എ​സ്ഐ അ​റി​യി​ച്ചു. മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തു​ന്ന ഭ​ർ​ത്താ​വ് നി​ര​ന്ത​രം മ​ർ​ദി​ക്കു​മെ​ന്ന് ഭാര്യ പോ​ലീ​സി​ന് മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്.

Related posts