എല്ലാം പ്രശ്നങ്ങളും പറഞ്ഞ് തീർക്കും..! മ​ല​പ്പു​റം സീ​റ്റ് ബി​ജെ​പി​യു​ടേ​ത്: ആ​രു മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും കു​മ്മ​നം രാജശേഖരൻ

TVM-KUMMANAMതി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റ​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ൻ​ഡി​എ​യി​ൽ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. മ​ല​പ്പു​റം സീ​റ്റ് ബി​ജെ​പി​യു​ടേ​താ​ണെ​ന്നും അ​വി​ടെ ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ന്ന​ണി​യി​ൽ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ലെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി. എ​ന്തെ​ങ്കി​ലും അ​ഭി​പ്രാ​യ വി​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് പ​റ​ഞ്ഞ് തീ​ർ​ക്കു​മെ​ന്നും ദേ​ശീ​യ നേ​തൃ​ത്വ​വു​മാ​യി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണെ​ന്നും കു​മ്മ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള​ളി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ സം​വി​ധാ​നം ദു​ർ​ബ​ല​മാ​യെ​ന്നും ബി​ജെ​പി ബി​ഡി​ജെ​എ​സി​നെ അ​വ​ഗ​ണി​ച്ചെ​ന്നും ഇ​രു നേ​താ​ക്ക​ളും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും തു​ഷാ​ർ അ​റി​യി​ച്ചി​രു​ന്നു. –

Related posts